തമിഴ്നാട്ടിൽ അഴിമതി അവസാനിപ്പിച്ചെന്നും വിജയ് പറഞ്ഞു. ഒരു രൂപ പോലും കൈക്കൂലി നൽകരുതെന്നും താൻ ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി വിജയ് പറഞ്ഞു. 

ചെന്നൈ: സെപ്റ്റംബറിൽ 41 പേരുടെ മരണത്തിന് ഇടയാക്കിയ കരൂർ ദുരന്തത്തിൽ, പൊലീസിനെയും ഡിഎംകെയെയും പഴിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ദുരന്തം രാഷ്ട്രീയ ചതി ആണെന്നും ആൾക്കൂട്ടം നിയന്ത്രണാതീതം ആണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്നും വിജയ് പറഞ്ഞു. തമിഴ്നാട്ടിൽ അഴിമതി അവസാനിപ്പിച്ചതായി അവകാശപ്പെട്ട വിജയ്, സർക്കാർ ഓഫീസുകളിൽ ഇനി ഒരു രൂപ പോലും കൈക്കൂലി നൽകരുതെന്നും ആഹ്വാനം ചെയ്തു. ദുരന്തത്തിൽ മരിച്ചവരുടെ ഓർമ്മ നിലനിര്‍ത്താൻ കരൂരിൽ സ്മാരകം നിർമ്മിക്കുമെന്നും വിജയ് പറഞ്ഞു. ദുരന്തത്തിന് ശേഷം ആദ്യമായാണ് വിജയ് കരൂരിൽ എത്തുന്നത്. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി ഉച്ചയ്ക്ക് ശേഷം വിജയ് കൂടിക്കാഴ്ച നടത്തും. മരിച്ചവരുടെ ആശ്രിതരായ 32 പേർക്ക് വിജയ് നിയമന ഉത്തരവ് കൈമാറും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live | Malayalam Live News | Wayanad Landslide | Breaking News | HD News Streaming