LIVE NOW
Published : Oct 03, 2026, 07:42 AM ISTUpdated : Oct 03, 2026, 09:21 AM IST

malayalam news live: കൗൺസിലർ കൈക്കൂലി വാങ്ങിയെന്ന വെളിപ്പെടുത്തൽ - പ്രതിരോധത്തിലായി സിപിഎം, ആയുധമാക്കാൻ ബിജെപി, വിജലൻസ് അന്വേഷണ സാധ്യത പരിശോധനയിൽ

Summary

യുഡിഎഫ് കൺവീനർ അടൂർ പ്രകാശിൻ്റെ പരസ്യപ്രസ്തവനയോടെ പ്രതിസന്ധി ഒഴിയാതെ കോൺഗ്രസ്. ഒറ്റക്കുള്ള വിമർശനം എന്ന അടൂർ പ്രകാശിന്റെ വാദം തള്ളുകയാണ് സതീശൻ ചേരി. അടൂർ പ്രകാശിൻ്റെ വിമർശനത്തിന് പിന്നിൽ ഉന്നത നേതൃത്വത്തിന്റ പിന്തുണയുണ്ടെന്നാണ് വിലയിരുത്തൽ. വിഷയത്തിൽ സതീശൻ ചേരിക്ക് ദീപ ദാസ് മുൻഷിയെ അടക്കം സംശയമുണ്ട്. പുനഃസംഘടന നീട്ടുന്നത് അടക്കം ബോധപൂർവ്വമാണെന്നും സതീശൻ ചേരി കരുതുന്നു. അടൂർ പ്രകാശ് പരാതി നൽകിയാൽ അച്ചടക്ക ലംഘന പ്രശ്‌നം ഉയർത്താനാണ് സതീശൻ പക്ഷത്തിൻ്റെ നീക്കം.

councilor bribe case

09:21 AM (IST) Oct 03

കൗൺസിലർ കൈക്കൂലി വാങ്ങിയെന്ന വെളിപ്പെടുത്തൽ - പ്രതിരോധത്തിലായി സിപിഎം, ആയുധമാക്കാൻ ബിജെപി, വിജലൻസ് അന്വേഷണ സാധ്യത പരിശോധനയിൽ

തിരുവനന്തപുരം നഗരസഭയില തൃക്കണ്ണാപുരം കൗണ്‍സിലറും സിപിഎം പ്രാദേശിക നേതാവുമായ അജിൻ കൈക്കൂലി വാങ്ങിയെന്ന വെളിപ്പെടുത്തലിൽ പ്രതിരോധത്തിലായി സിപിഎം. വിഷയം അന്വേഷിച്ച് നടപടി എടുക്കുമെന്ന് സിപിഎം ജില്ല നേതൃത്വം പ്രതികരിച്ചു

Read Full Story

09:06 AM (IST) Oct 03

ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ മരണം; കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ചികിത്സപിഴവ് പരാതി

എന്നാൽ ചികിത്സ പിഴവ് ഉണ്ടായിട്ടില്ല എന്നാണ് ആശുപത്രിയുടെ വിശദീകരണം. ശസ്ത്രക്രിയക്ക് ശേഷമുള്ള അണുബാധയാണ് മരണകാരണം എന്നും ആശുപത്രി അധികൃതർ ചൂണ്ടിക്കാണിക്കുന്നു.

Read Full Story

08:05 AM (IST) Oct 03

സൗദിയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു

Read Full Story

07:44 AM (IST) Oct 03

കാസർകോട് കുഴൽ കിണർ വണ്ടി വീടിനു മുകളിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം

കാസർകോട് വെസ്റ്റ് എളേരി വരക്കാട് കുഴൽ കിണർ വണ്ടി വീടിനു മുകളിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. മധ്യപ്രദേശ് സ്വദേശി ദേവേന്ദ്ര, ഛത്തീസ്ഗഡ് സ്വദേശി മനാസർ എന്നിവരാണ് മരിച്ചത്. ഇരുവരും വാഹനത്തിലുള്ളവരായിരുന്നു. ജെയ്സണും കുടുംബവും താമസിക്കുന്ന വാടക വീട്ടിന് മുകളിലേക്കാണ് വണ്ടി മറിഞ്ഞത്. പുലർച്ചെ രണ്ടോടെയാണ് അപകടം ഉണ്ടായത്

07:44 AM (IST) Oct 03

പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടി; ജന്തർമന്തറിലേക്ക് വീണ്ടും പ്രതിഷേധവുമായി പൗരാവകാശ സംഘടനകൾ, ഇന്നും തലസ്ഥാനം പ്രക്ഷുബ്ധമാവും

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിലേക്ക് വീണ്ടും പ്രതിഷേധവുമായി പൗരാവകാശ സംഘടനകൾ. ഇന്നലെ ഡിവൈഎഫ്ഐ അടക്കം ഇടതു സംഘടനകൾ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞിരുന്നു. വലിയ പൊലീസ് നടപടി പ്രതിഷേധക്കാർക്ക് നേരെ ഉണ്ടായി. ഇതിൽ എല്ലാം പ്രതിഷേധിച്ചുകൊണ്ടാണ് വീണ്ടും മാർച്ച്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും എസ്ഐആർ നടപടിയിലെ ക്രമക്കേടുകൾ ആരോപിച്ചുമാണ് ഇന്ന് ജന്തർ മന്തറിലേക്ക് വിവിധ രാഷ്ട്രീയ, വിദ്യാർത്ഥി, പൗരാവകാശ സംഘടനകൾ മാർച്ച് നടത്തുക.

07:43 AM (IST) Oct 03

ഭാരവാഹികളുടെ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിക്കണം, കേരള കോൺഗ്രസ് എമ്മിന് അമിത പ്രാധാന്യം നൽകിയതും തിരിച്ചടി; സിപിഎം യോ​ഗത്തിൽ വിമർശനം

പാർട്ടി ഭാരവാഹികളുടെ സാമ്പത്തിക ഇടപാടുകളിൽ നിയന്ത്രണം കൊണ്ടുവരണമെന്ന് കോട്ടയത്തെ സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രതിനിധികൾ. സഹകരണ ബാങ്ക് പ്രവർത്തനങ്ങളിൽ പല നേതാക്കൾക്കും വീഴ്ച ഉണ്ടാകുന്നുവെന്നും നേതാക്കളുടെ മനോഭാവവും ഇടപെടലുമാണ് കനത്ത പരാജയത്തിന് കാരണമെന്നും യോ​ഗത്തിൽ വിമർശനം ഉയർന്നു. കോട്ടയം ജില്ലയിൽ സംഘടനാ പ്രവർത്തനത്തിന്റെ ശക്തി കുറഞ്ഞതായും വിമർശനമുണ്ടായി.


More Trending News