മുട്ടിൽ മരം മുറിക്കേസിൽ ദുരൂഹതയുണ്ടെന്നും ജയതിലകിൻ്റെ ഉത്തരവിനെക്കുറിച്ച് അന്വേഷിക്കുമെന്നും മന്ത്രി ഷിബു ബേബി ജോൺ. ബോർഡ് കോർപ്പറേഷൻ നിയമനങ്ങളിലെ കാലതാമസവും ഉദ്ഘാടന മാമാങ്കങ്ങളിലെ അതൃപ്തിയും അദ്ദേഹം പങ്കുവെച്ചു.

കൊല്ലം: മുട്ടിൽ മരം മുറിക്കേസിൽ ദുരൂഹത വർധിക്കുന്നുവെന്ന് മന്ത്രി ഷിബു ബേബി ജോൺ. ജയതിലകിൻ്റെ ഉത്തരവിൽ അന്വേഷണം ഉണ്ടാകുമെന്നും ഉത്തരവിൻ്റെ മറവിൽ കൊള്ള നടന്നുവെന്നും മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. ഗൂഢാലോചന അന്വേഷിക്കണം. ജയതിലകിൻ്റെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ 75 ദിവസം കൊണ്ടാണ് മരങ്ങൾ മുറിച്ച് മാറ്റിയത്. നിയമലംഘനമാണ് ഉണ്ടായത്. മരം കൊള്ളയ്ക്ക് അപ്പുറം പാവപ്പെട്ടവരെ പറ്റിക്കുക കൂടിയാണ് ചെയ്തത്. എന്തൊക്കെ വനത്തിൽ നിന്ന് പോയെന്ന് ഇപ്പോഴും അറിയില്ലെന്നും അന്ന് അന്വേഷിക്കാൻ തീരുമാനിച്ച കമ്മിറ്റിയുടെ ഫയൽ 5 വർഷത്തിന് ശേഷം ഇപ്പോഴാണ് തൻ്റെ മുന്നിൽ എത്തിയതെന്നും മന്ത്രി കൊല്ലത്ത് പറഞ്ഞു.

ഏത് പശ്ചാത്തലത്തിലാണ് അടൂർ പ്രകാശ് അദ്ദേഹം അങ്ങനെ ഉന്നയിച്ചത് എന്ന് അറിയില്ല. ആർ എസ് പി കൃത്യമായ വേദിയിൽ അഭിപ്രായം പറയും. കെ സി വേണുഗോപാൽ പറഞ്ഞ നിലപാടാണ് ശെരി. സിഎച്ചിനെയും മകനെയും മുസ്ലീം ആയി മാത്രം കാണുന്നവരോട് സഹതാപം മാത്രമാണുള്ളത്. വിമർശനങ്ങൾ ഉന്നയിക്കുന്നവർക്ക് മറുപടി ഇല്ല. കേരളത്തിൻ്റെ മതേതരത്വം സംരക്ഷിച്ചയാളാണ് സിഎച്ച്. അതേ പാത പിന്തുടരുന്നയാളാണ് മുനീർ. വിമർശനം ഉന്നയിക്കുന്നവർക്ക് മറുപടി കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ബോർഡ് കോർപ്പറേഷൻ നിയമനം വൈകുന്നതിൽ സ്വാഭാവികമായി ഗവൺമെൻ്റിനെ അധികാരത്തിൽ എത്തിക്കാൻ ശ്രമിച്ചവർക്ക് നിരാശ ഉണ്ടാകും. അവരുടെ അവകാശമാണ്. എത്രയും പെട്ടെന്ന് തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ഉദ്ഘാടനങ്ങൾക്ക് എതിരെയും മന്ത്രി ഷിബു ബേബി ജോൺ പ്രതികരിച്ചു. എല്ലാ പരിപാടികളുടെ തുടക്കത്തിലും സമാപനത്തിലും ഉദ്ഘാടനം എല്ലാവർഷവും എല്ലാ ജില്ലയിലും ഇത്തരം പരിപാടികൾ നടക്കുന്നു. അതിന് ഒരു മാറ്റം വേണ്ടതല്ലേ. അത് സർക്കാർ തീരുമാനിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങളിൽ നിന്ന് മാറി സഞ്ചരിക്കേണ്ട സമയം അതിക്രമിച്ചുവെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

YouTube video player