കോഴിക്കോട് കൂമ്പാറയില്‍ ട്രാവലര്‍ വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. കുട്ടികള്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം കാളികാവ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.

കോഴിക്കോട്: കോഴിക്കോട് കൂമ്പാറയില്‍ ട്രാവലര്‍ വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. കുട്ടികള്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. വണ്ടിയുടെ ബ്രേക്ക് നഷ്ടപ്പെട്ട് റോഡിലെ ഡിവൈഡറില്‍ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ കുട്ടികള്‍ ഉള്‍പ്പെടെ 11 പേരെ മുക്കത്തെ മെഡിക്കല്‍ കോളേജിലും മറ്റുള്ളവരെ അരീക്കോട്, തിരുവമ്പാടി എന്നിവിടങ്ങളിലെ ആശുപത്രികളിലും പ്രവേശിപ്പിച്ചു. മിക്കവര്‍ക്കും ശരീരത്തില്‍ ഒടിവും ചതവുമുണ്ട്. കക്കാടം പൊയിലില്‍ നിന്ന് വരികയായിരുന്ന ട്രാവലര്‍ മേലേ കൂമ്പാറ വെച്ചാണ് അപകടത്തില്‍പ്പെട്ടത്. ആദ്യം ഡിവൈഡറില്‍ തട്ടി പിന്നെ ഒരു തെങ്ങിലും ഇടിച്ചാണ് മറിഞ്ഞത്. അതിനാല്‍ ആഘാതം കുറഞ്ഞു. ഇല്ലെങ്കില്‍ വന്‍ ദുരന്തമാകുമായിരുന്നു. മലപ്പുറം കാളികാവ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.

YouTube video player