സിജെപി പ്രതിഷേധത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ പങ്കെടുപ്പിച്ചെന്ന പരാതിയിൽ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. കുട്ടികളെ സമരത്തിൽ പങ്കെടുപ്പിക്കുന്നത് നേരത്തെ തീരുമാനിച്ചത് പ്രകാരമാണെന്നും പരാതിയിൽ ആരോപിക്കുന്നു.

മുംബൈ: മുംബൈയിൽ ഇന്നലെ നടന്ന സിജെപി പ്രതിഷേധത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ പങ്കെടുപ്പിച്ചെന്ന പരാതിയിൽ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. കുട്ടിയുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചെന്നും കാട്ടി ഒരു സംഘടന നൽകിയ പരാതിയിലാണ് കേസ്. പ്രകോപനകരമായ മുദ്രാവാക്യങ്ങൾ സമരത്തിനിടെ മുഴക്കിയെന്നും പൊലീസ് നടപടി ഒഴിവാക്കാൻ കുട്ടികളെ സമരത്തിൽ പങ്കെടുപ്പിക്കുന്നത് നേരത്തെ തീരുമാനിച്ചത് പ്രകാരമാണെന്നും പരാതിയിൽ ആരോപിക്കുന്നു.

YouTube video player