നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ള ആറുപ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്.

11:34 PM (IST) Dec 08
പാലക്കാട് കാഞ്ഞിരപ്പുഴയിൽ പെട്രോൾ നിറയ്ക്കാനെത്തിയ യുവാവ് പമ്പ് ജീവനക്കാരെ ആക്രമിച്ചതായി പരാതി. കാഞ്ഞിരം മുണ്ടപ്ലാക്കൽ തോമസ് മാത്യു, പൂക്കാട്ടിൽ സിന്ധു എന്നിവർക്കാണ് പരുക്കേറ്റത്.
10:49 PM (IST) Dec 08
നെയ്യാറ്റിൽകരയിൽ ഒൻപതാം ക്ലാസുകാരിയെ ക്രൂരമായി മർദ്ദിച്ച അച്ഛൻ അറസ്റ്റിൽ.
10:11 PM (IST) Dec 08
പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്ന് പറഞ്ഞ കുഞ്ഞുമുഹമ്മദ് തനിക്കെതിരെ മുൻപൊരിക്കലും പരാതി ഉണ്ടായിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
09:23 PM (IST) Dec 08
ജൂറി ചെയർമാനായ കുഞ്ഞുമുഹമ്മദ് ഹോട്ടൽ മുറിയിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് എഫ്ഐആർ.
09:09 PM (IST) Dec 08
ഛത്തീസ്ഗഡിൽ ഒരു മാവോയിസ്റ്റ് കേന്ദ്രകമ്മറ്റി അംഗം കൂടി കീഴടങ്ങി. സെൻട്രൽ കമ്മറ്റി അംഗം ദേവ് മാജിയെന്നറിപ്പെടുന്ന രാംഥേർ ആണ് കീഴടങ്ങിയത്.
06:24 PM (IST) Dec 08
അതിജീവിക്കാൻ ശ്രമിക്കുന്നവരെ തോൽപ്പിക്കാനാണു ശ്രമം നടന്നത്. വലിയ നിരാശയാണ് തോന്നുന്നതെന്നും ദീദി ദാമോദരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സിനിമ സംഘടനകൾ ദിലീപിനെ പുറത്തു നിർത്തിയല്ല പ്രവർത്തിച്ചിരുന്നത്.
06:03 PM (IST) Dec 08
പ്രമുഖ സംവിധായകനെതിരെ പരാതിയുമായി വനിത ചലച്ചിത്ര പ്രവർത്തക. ഐഎഫ്എഫ്കെ സ്ക്രീനിംഗിനിടെ സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് പരാതി.
05:51 PM (IST) Dec 08
അവൾക്കൊപ്പം ക്യാംപെയ്ൻ വീണ്ടും സജീവമാക്കിയ പെൺകൂട്ടായ്മ വിധിയിൽ കടുത്ത വിമർശനമാണ് ഉയർത്തുന്നത്. വിധി പകർപ്പ് പരിശോധിച്ച് അപ്പീലിനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സർക്കാരെങ്കിലും കടുത്ത നിരാശയിൽ തുടരുന്ന അതിജീവിത അക്കാര്യം തീരുമാനമെടുത്തിട്ടില്ല.
05:42 PM (IST) Dec 08
ജാതി അധിക്ഷേപ കേസിൽ കേരള സർവകലാശാല സംസ്കൃതം വകുപ്പ് മേധാവി ഡോക്ടർ വിജയകുമാരിക്ക് മുൻകൂർ ജാമ്യം. നെടുമങ്ങാട് എസ്‍സി എസ്ടി കോടതിയുടേതാണ് ഉത്തരവ്.
05:17 PM (IST) Dec 08
ദിലീപിന്റെ ബുദ്ധിയിലുദിച്ച ക്വട്ടേഷന്‍ ബലാത്സംഗമാണ് നടിക്കുനേരെ നടന്നതെന്ന് തെളിയിക്കാന്‍ വിചാരണയുടെ ഒരു ഘട്ടത്തിലും പ്രോസിക്യൂഷന് സാധിച്ചില്ല. ഇതുപോലെ കെട്ടിച്ചമച്ചൊരു കേസ് മുന്‍പ് കണ്ടിട്ടില്ലെന്നായിരുന്നു ദിലീപിന്‍റെ അഭിഭാഷകൻ്റെ പ്രതികരണം.
05:08 PM (IST) Dec 08
ശബരിമല സ്വർണക്കൊള്ളയിലെ രണ്ടാമത്തെ കേസിലും ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു. ദ്വാരപാലക ശിൽപ കേസിലാണ് കൊല്ലം വിജിലൻസ് കോടതി പത്മകുമാറിനെ ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ നൽകിയത്.
04:55 PM (IST) Dec 08
നടിയെ ആക്രമിച്ച കേസിൽ കോടതി ശിക്ഷിച്ച പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിച്ചു. ഒന്ന് മുതൽ ആറുവരെയുള്ള പ്രതികൾ കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചത്.
04:36 PM (IST) Dec 08
മാവേലിക്കരയിൽ അമ്മയെ മകൻ മർദിച്ചു കൊലപ്പെടുത്തി. കല്ലുമല പുതുച്ചിറ സ്വദേശി കനകമ്മ സോമരാജൻ (69) ആണ് കൊല്ലപ്പെട്ടത്. ഏക മകൻ കൃഷ്ണദാസിനെ (39) പോലീസ് കസ്റ്റഡിയിലെടുത്തു.
03:47 PM (IST) Dec 08
കോടതി വിധി അംഗീകരിക്കുന്നുവെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറഞ്ഞു. ദിലീപ് കത്ത് നൽകിയാൽ സംഘടനയിലേക്ക് തിരിച്ചെടുക്കുമെന്ന് പ്രസിഡന്റ് ബി രാഗേഷ് പറഞ്ഞു. ദിലീപ് നിരപരാധി എന്ന് തന്നെ കരുതുന്നു. ഇന്നത്തെ വിധിയെ നല്ലതായി കാണുന്നു.
03:01 PM (IST) Dec 08
തിരുവനന്തപുരത്ത് ഒന്‍പതാം ക്ലാസുകാരിക്കുനേരെ അച്ഛന്‍റെ ക്രൂരമര്‍ദനം. മദ്യപാനിയായ അച്ഛന്‍റെ ക്രൂരമര്‍ദനം സഹിക്കാൻ കഴിയാതെ ആത്മഹത്യയ്ക്ക് ശ്രമിച്ച ഒന്‍പതാം ക്ലാസിൽ പഠിക്കുന്ന പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
02:52 PM (IST) Dec 08
ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ഉണ്ട്. ഈ കോടതിയിലെ വിധി പ്രതീക്ഷിച്ചതാണെന്നും ജിൻസൺ പറഞ്ഞു. ഇനിയും പല കാര്യങ്ങളും വെളിപ്പെടുത്താനുണ്ട്. സമയം പോലെ തുറന്ന് പറയുമെന്നും ജിൻസൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
02:51 PM (IST) Dec 08
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയതിനെ തുടർന്ന് സിനിമാലോകത്ത് നിന്നും സമ്മിശ്ര പ്രതികരണങ്ങൾ ഉയരുന്നു. അതിജീവിതയ്ക്ക് പിന്തുണയുമായി റിമ കല്ലിങ്കൽ, പാർവതി തുടങ്ങിയവർ രംഗത്തെത്തിയപ്പോൾ, ലക്ഷ്മിപ്രിയയെ പോലുള്ളവർ ദിലീപിനെ പിന്തുണച്ചു.
02:34 PM (IST) Dec 08
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന തെളിയിക്കുന്നതിൽ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. , പി.ടി തോമസിന്‍റെ ശക്തമായ ഇടപെടൽ ഉണ്ടായത് കൊണ്ടാണ് കേസിൽ ഇങ്ങനെയൊരു വിധിയെങ്കിലും ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ
02:25 PM (IST) Dec 08
കോടതിയിൽ നിന്നുണ്ടായത് എന്ത് നീതിയെന്ന് പാർവതി തിരുവോത്ത് ചോദിച്ചു. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണിതെന്നും പാർവതി തിരുവോത്ത് പറഞ്ഞു. നിയമം നീതിയുടെ വഴിക്ക് പോകട്ടെയെന്ന താരസംഘടന അമ്മയുടെ പോസ്റ്റിന് പിന്നാലെയാണ് പാർവതി തിരുവോത്തിൻ്റെ പ്രതികരണം.
02:01 PM (IST) Dec 08
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയുള്ള കോടതി വിധിയ്ക്ക് പിന്നാലെ അമ്മ ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം. വിധിയിൽ സന്തോഷമുണ്ടെന്ന് അമ്മ വൈസ് പ്രസിഡന്‍റ് ലക്ഷ്മി പ്രിയ
01:06 PM (IST) Dec 08
തടവിനാൽ വീട്ടിൽ ലോറൻസ്( 56)നെയാണ് വീടിന് സമീപത്തെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്ത് നിന്ന് തോക്കും കണ്ടെത്തി. സ്വയം വെടിയുതിർത്തതെന്നാണ് പൊലീസിൻ്റെ നിഗമനം. സംഭവത്തിൽ ഈരാറ്റുപേട്ട പൊലീസ് അന്വേഷണം തുടങ്ങി.
12:32 PM (IST) Dec 08
സര്‍ക്കാര്‍ അന്നും ഇന്നും എന്നും അതിജീവിതക്കൊപ്പമാണെന്നും വിധി വിശദമായി പഠിച്ചശേഷം തുടര്‍ നടപടി തീരുമാനിക്കുമെന്നും മന്ത്രി സജി ചെറിയാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ കര്‍ശനമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.
12:01 PM (IST) Dec 08
നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അജകുമാര്‍ പറഞ്ഞു. അപ്പീൽ നൽകുമെന്ന് ഐജി ബി സന്ധ്യയും പ്രതികരിച്ചു.
12:00 PM (IST) Dec 08
ദിലീപ് ജയിലിൽ കിടന്നതു തന്നെ വലിയ കാര്യം. മേൽക്കോടതിയിൽ നിന്നും നീതി കിട്ടുമെന്ന് പ്രതീക്ഷയുണ്ട്. പ്രോസിക്യൂഷൻ ശക്തമായി ഇടപെട്ടു. പൊലീസിന്റെ അന്വേഷണവും തൃപ്തികരമായിരുന്നുവെന്നും കെ അജിത പറഞ്ഞു.
11:47 AM (IST) Dec 08
നടി ആക്രമിക്കപ്പെട്ട കേസിൽ, മുൻ എംഎൽഎ പിടി തോമസിന്റെ ഇടപെടൽ നിയമനടപടികൾക്ക് തുടക്കമിട്ടപ്പോൾ, കേസിൽ വിധി വരുന്നതിന് മുൻപ് ഇരുവരും മരണമടഞ്ഞുവെന്നത് ഈ നിയമപോരാട്ടത്തിലെ മറ്റൊരു വേദനയായി
11:40 AM (IST) Dec 08
നടൻ ദിലീപ് കുറ്റവിമുക്തനായതോടെ ആഹ്ലാദ പ്രകടനം നടത്തി ആരാധകർ. കോടതി വളപ്പിലും ദിലീപിന്റെ വീടിന് മുന്നിലും ലഡു വിതരണം നടത്തുകയും കേക്ക് മുറിക്കുകയും ചെയ്തു. ദിലീപിന്റെ വീടിന് മുന്നിൽ പടക്കം പൊട്ടിച്ചു.
11:34 AM (IST) Dec 08
പൊലീസുകാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ദിലീപ്. ജയിലിൽ പ്രതികളെ കൂട്ടുപിടിച്ച് പൊലീസ് ഒരു കള്ളക്കഥ മെനയുകയായിരുന്നെന്നും അത് കോടതിയിൽ തകർന്നു വീണെന്നും ദിലീപ് പറഞ്ഞു.
11:11 AM (IST) Dec 08
നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ള ആറുപ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്.
11:02 AM (IST) Dec 08
നടിയെ ആക്രമിച്ച കേസിൽ വിധി എന്തായാലും ഇന്ന് പ്രതികരിക്കാനില്ലെന്ന് മുൻ ഡിജിപി ആർ ശ്രീലേഖ. നാളെ വോട്ടെടുപ്പ് നടക്കുന്നതിനാലാണ് പ്രതികരിക്കാത്തത്.
10:32 AM (IST) Dec 08
കേരളവും രാജ്യവും ഉറ്റുനോക്കുന്ന കേസിലെ ശിക്ഷാവിധി അൽപ്പസമയത്തിനകം ഉണ്ടാകും. നടിയെ ആക്രമിച്ച കേസിലെ വിധി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ 11മണിക്ക് ആരംഭിക്കും. എറണാകുളം പ്രിന്‍സിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുന്നത്.
10:31 AM (IST) Dec 08
എട്ടര വർഷത്തെ വിചാരണക്ക് ശേഷം നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വരാനിരിക്കുന്നു. ദിലീപ്, പൾസർ സുനി എന്നിവരുൾപ്പെടെ പത്ത് പ്രതികൾക്കെതിരെ ബലാത്സംഗം, ഗൂഢാലോചന തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്, പലർക്കും ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാം.Read more..
10:07 AM (IST) Dec 08
മലയാള സിനിമയിലെ സർവപ്രതാപിയായ ദിലീപിന്‍റെ കരിയറിനെ പിന്നോട്ടടിക്കുന്നതായിരുന്നു നടിയെ ആക്രമിച്ച കേസും തുടർ വിവാദങ്ങളും. റിമാൻഡ് കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങിയപ്പോൾ റിലീസായ രാമലീലയൊഴികെ പിന്നീട് വന്ന ചിത്രങ്ങളെല്ലാം പരാജയമായിരുന്നു.
08:59 AM (IST) Dec 08
സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ളയാണ് ദിലീപിന്‍റെ വക്കാലത്ത് ഏറ്റെടുത്തത്. ആദ്യഘട്ടത്തില്‍ മറ്റൊരഭിഭാഷകനെ ഏല്‍പ്പിച്ച കേസ് രാമന്‍ പിള്ളക്ക് കൈമാറിയ ശേഷമാണ് 83 ദിവസത്തെ ജയില്‍വാസത്തിനൊടുവില്‍ ദിലീപിന് ജാമ്യം പോലും കിട്ടിയത്.
08:27 AM (IST) Dec 08
അതിജീവിതയ്ക്ക് നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും വിധി എതിരായാൽ നിയമസഹായം നൽകുമെന്നും ഉമാ തോമസ് എം എൽ എ. മൊഴി മാറ്റാൻ പി ടി തോമസിനും സമ്മർദം ഉണ്ടായിരുന്നതായും അവര്‍ പറഞ്ഞു.
07:56 AM (IST) Dec 08
പെരുമ്പാവൂർ സ്വദേശിയായ സുനില്‍ കുമാര്‍ സിനിമാക്കാര്‍ക്കിടയില്‍ സുനിക്കുട്ടനെന്നാണ് അറിയപ്പെട്ടിരുന്നത്. പള്‍സര്‍ സുനി നേരത്തെയും ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായിരുന്നു.
07:31 AM (IST) Dec 08
പൾസർ സുനിയുടെ അക്കൗണ്ട് മരവിപ്പിച്ചത് പുന:പരിശോധിക്കണം എന്ന ആവശ്യവുമായി സുനിൽകുമാറിന്റെ അമ്മ ശോഭന കോടതിയെ സമീപിച്ചു.
07:13 AM (IST) Dec 08
നടിയെ ആക്രമിച്ച കേസിൽ എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് അതിജീവിതയുടെ അഭിഭാഷക. തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്നും ടി ബി മിനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
05:59 AM (IST) Dec 08
ഏഴാം ദിനവും ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു. സർവീസുകൾ റദാക്കിയേക്കും. ഡിജിസിഎയുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാൻ ഇൻഡിഗോ സിഇഒയ്ക്ക് ഇന്ന് വൈകിട്ട് വരെയാണ് സമയം.
05:50 AM (IST) Dec 08
ശബരിമല സ്വർണക്കൊള്ളയിലെ രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും. ഒരു ദിസത്തെ കസ്റ്റഡി അപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും.
05:42 AM (IST) Dec 08
ആദ്യഘട്ട പോളിങ് നാളെ നടക്കും. തിരുവനന്തപുരം മുതൽ എറണാകുളം വരെ ഏഴു ജില്ലകൾ വിധിയെഴുതും. ഇന്ന് രാവിലെ 9 മണി മുതൽ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യും