ഛത്തീസ്ഗഡിൽ ഒരു മാവോയിസ്റ്റ് കേന്ദ്രകമ്മറ്റി അംഗം കൂടി കീഴടങ്ങി. സെൻട്രൽ കമ്മറ്റി അംഗം ദേവ് മാജിയെന്നറിപ്പെടുന്ന രാംഥേർ ആണ് കീഴടങ്ങിയത്.
റായ്പൂർ: ഛത്തീസ്ഗഡിൽ ഒരു മാവോയിസ്റ്റ് കേന്ദ്രകമ്മറ്റി അംഗം കൂടി കീഴടങ്ങി. സെൻട്രൽ കമ്മറ്റി അംഗം ദേവ് മാജിയെന്നറിപ്പെടുന്ന രാംഥേർ ആണ് കീഴടങ്ങിയത്. മാജിയുടെ ഭാര്യ ഉൾപ്പടെ ആറ് സ്ത്രീകളടക്കം പത്ത് പേരും ഒപ്പം കീഴടങ്ങി. ഛത്തീസ്ഡിലെ രാജ്നന്ദഗാവിലാണ് കീഴടങ്ങിയത്. ദേവ് മാജിക്ക് ഒരു കോടിയിലധികം രൂപയും എല്ലാവർക്കും കൂടി സർക്കാർ 2.93 കോടിരൂപയും സർക്കാർ തലയ്ക്ക് വിലയിട്ടിരുന്നു. എകെ 47 തോക്കുകളുൾപ്പടെ പത്ത് ആയുധങ്ങളും ഇവർ പോലീസിന് കൈമാറി.

