- Home
- News
- Kerala News
- നടിയെ ആക്രമിച്ച കേസ്: പ്രതികൾ, ചുമത്തിയ കുറ്റം, ലഭിക്കാവുന്ന പരമാവധി ശിക്ഷ; അറിയേണ്ടതെല്ലാം
നടിയെ ആക്രമിച്ച കേസ്: പ്രതികൾ, ചുമത്തിയ കുറ്റം, ലഭിക്കാവുന്ന പരമാവധി ശിക്ഷ; അറിയേണ്ടതെല്ലാം
എട്ടര വർഷത്തെ വിചാരണക്ക് ശേഷം നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വരാനിരിക്കുന്നു. ദിലീപ്, പൾസർ സുനി എന്നിവരുൾപ്പെടെ പത്ത് പ്രതികൾക്കെതിരെ ബലാത്സംഗം, ഗൂഢാലോചന തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്, പലർക്കും ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാം.

ദിലീപ് അടക്കം പത്ത് പ്രതികൾ, ഗുരുതര കുറ്റങ്ങൾ
നടി ആക്രമിക്കപ്പെട്ട കേസിൽ വിധി കാത്തിരിക്കുകയാണ് കേരളം.എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി എട്ടര വർഷത്തെ വിചാരണക്ക് ശേഷമാണ് കേസിൽ വിധി പറയുന്നത്. കൂട്ടം ചേര്‍ന്നുള്ള ബലാത്സംഗം, തട്ടികൊണ്ടുപോകല്‍, സ്ത്രീക്കെതിരായ ആക്രമണം, സ്ത്രീക്കെതിരെ ബലപ്രയോഗം, ക്രിമിനല്‍ ബലപ്രയോഗം, ബലംപ്രയോഗിച്ച് തടവില്‍ വയ്ക്കല്‍, ക്രിമിനല്‍ ഭീഷണി, ക്രിമിനൽ ഗൂഢാലോചന, വ്യക്തിയുടെ സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തല്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ ഉപയോഗിച്ച് അശ്ലീല ദൃശ്യങ്ങള്‍ പ്രസിദ്ധീകരിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്
ഒന്നാം പ്രതി
സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി. കുറ്റം തെളിഞ്ഞാൽ പരമാവധി ശിക്ഷ ജീവപര്യന്തം
രണ്ടാം പ്രതി
മാര്‍ട്ടിന്‍ ആന്‍റണി. കുറ്റം തെളിഞ്ഞാൽ പരമാവധി ശിക്ഷ ജീവപര്യന്തം
മൂന്നാം പ്രതി
മണികണ്ഠന്‍.ബി
കുറ്റം തെളിഞ്ഞാൽ പരമാവധി ശിക്ഷ ജീവപര്യന്തം
നാലാം പ്രതി
വിജീഷ് വി.പി. കുറ്റം തെളിഞ്ഞാൽ പരമാവധി ശിക്ഷ ജീവപര്യന്തം
അഞ്ചാം പ്രതി
സലിം എച്ച് എന്ന വടിവാള്‍ സലിം. കുറ്റം തെളിഞ്ഞാൽ പരമാവധി ശിക്ഷ ജീവപര്യന്തം
ആറാം പ്രതി
പ്രദീപ്. കുറ്റം തെളിഞ്ഞാൽ പരമാവധി ശിക്ഷ ജീവപര്യന്തം
ഏഴാം പ്രതി
ചാര്‍ലി തോമസ്. കുറ്റം തെളിഞ്ഞാൽ അഞ്ചു വർഷം വരെ തടവും പിഴയും
എട്ടാം പ്രതി
നടൻ ദിലീപ്. കുറ്റം തെളിഞ്ഞാൽ പരമാവധി ശിക്ഷ ജീവപര്യന്തം
ഒൻപതാം പ്രതി
സനില്‍ കുമാര്‍, മേസ്തിരി സനല്‍
കുറ്റം തെളിഞ്ഞാൽ മൂന്നു വർഷം വരെ തടവും പിഴയും
പത്താം പ്രതി
ശരത് ജി.നായര്‍. കുറ്റം തെളിഞ്ഞാൽ അഞ്ചു വർഷം വരെ തടവും പിഴയും

