Published : Nov 09, 2025, 05:29 AM ISTUpdated : Nov 09, 2025, 10:56 PM IST

Malayalam News live: ആര്‍എസ്എസ് ക്യാമ്പിലെ ലൈംഗിക പീഡന പരാതി; യുവാവിന്‍റെ ആത്മഹത്യയിൽ കേസ്, കാഞ്ഞിരപ്പള്ളി സ്വദേശി നിതീഷ് മുരളീധരൻ പ്രതി

Summary

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ ഹൃദ്രോഗി മരിച്ചതിൽ അന്വേഷണ റിപ്പോർട്ട് ഉടൻ. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നാളെ റിപ്പോർട്ട് സമർപ്പിക്കും. ചികിത്സാ പിഴവില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് മെഡിക്കൽ കോളേജ് അധികൃതർ. ഡിഎംഇയുടെ റിപ്പോർട്ടിന് ശേഷമായിരിക്കും ആരോഗ്യവകുപ്പ് തുടർ നടപടികളിലേക്ക് കടക്കുക.

ananthu ajai death police case

10:56 PM (IST) Nov 09

ആര്‍എസ്എസ് ക്യാമ്പിലെ ലൈംഗിക പീഡന പരാതി; യുവാവിന്‍റെ ആത്മഹത്യയിൽ കേസ്, കാഞ്ഞിരപ്പള്ളി സ്വദേശി നിതീഷ് മുരളീധരൻ പ്രതി

ആര്‍എസ്എസ് ശാഖയിൽ പീഡനം ആരോപിച്ച് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. യുവാവിന്‍റെ മരണമൊഴി വീഡിയോയുടെ അടിസ്ഥാനത്തിലാണ് പൊൻകുന്നം പൊലീസ് കേസെടുത്തത്

Read Full Story

10:24 PM (IST) Nov 09

'ഇന്ത്യയുടെ നേട്ടങ്ങളുടെ തിളങ്ങുന്ന ഉദാഹരണമാണ് കേരളം'; അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തെ പുകഴ്ത്തി യുഎഇ മന്ത്രി, കയ്യടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിന്‍റെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തെ പുകഴ്ത്തി യുഎഇ സഹിഷ്ണുത മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാറക്. കേരളത്തിന്‍റേത് വലിയ നേട്ടാമെന്നും മറ്റുള്ളവര്‍ക്കും പിന്തുടരാവുന്ന മാതൃകയാണെന്നും ഷെയ്ഖ് നഹ്യാൻ മുബാറക് പറഞ്ഞു

Read Full Story

09:44 PM (IST) Nov 09

വന്ദേഭാരത് ട്രെയിനിൽ ഗണഗീതം; സ്കൂളിന് മുന്നറിയിപ്പുമായി മന്ത്രി ശിവൻകുട്ടി, 'ഉപാധികള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാൽ കര്‍ശന നടപടി'

വന്ദേ ഭാരത് ട്രെയിനിന്‍റെ ഫ്ലാഗ് ഓഫ് ചടങ്ങിനിടെ സ്കൂൾ വിദ്യാർത്ഥികളെ കൊണ്ട് ഗണഗീതം പാടിച്ച സംഭവത്തിൽ സ്കൂളിനെതിരെ മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഉപാധികൾക്ക് വിരുദ്ധമായി പ്രവർത്തിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു

Read Full Story

09:22 PM (IST) Nov 09

അദ്വാനിയെ പുകഴ്ത്തി ശശി തരൂര്‍, വിമര്‍ശനത്തിന് പിന്നാലെയുള്ള വിശദീകരണത്തിലും കോണ്‍ഗ്രസിന് 'കുത്തൽ', താക്കീതുമായി പാര്‍ട്ടി വക്താവ്

മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിക്ക് ജന്മദിനാശംസ നേർന്ന് ശശി തരൂര്‍ നടത്തിയ പുകഴ്ത്തല്‍ തള്ളി കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്‍റെ അച്ചടക്കവും മൂല്യങ്ങളും ഉയർത്തിപ്പിടിക്കാൻ പ്രവർത്തക സമിതി അം​ഗമായ തരൂരിന് ബാധ്യതയുണ്ടെന്നും പാര്‍ട്ടി വക്താവ് പവൻ ഖേര

Read Full Story

08:59 PM (IST) Nov 09

മന്ത്രി കെബി ഗണേഷ്‍കുമാറിനെ പുകഴ്ത്തിയ കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കി

മന്ത്രി കെ.ബി.ഗണേഷ് കുമാറിനെ പുകഴ്ത്തിയ കോൺഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തലച്ചിറ അബ്ദുള്‍ അസീസ് അസീസിനെയാണ് കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്

Read Full Story

08:24 PM (IST) Nov 09

പാര്‍ട്ടി ഏൽപ്പിച്ച ഉത്തരവാദിത്വത്തിൽ സന്തോഷമുണ്ട്, വിജയം ഉറപ്പിക്കുമെന്ന് ആര്‍ ശ്രീലേഖ, ബിജെപി കോര്‍പ്പറേഷനിൽ അധികാരത്തിലെത്തുമെന്ന് പദ്മിനി തോമസ്

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലം വാര്‍ഡിൽ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ടെന്നും പാര്‍ട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം നിറവേറ്റുമെന്നും ബിജെപി സ്ഥാനാര്‍ത്ഥിയായ മുൻ ഡിജിപി ആര്‍ ശ്രീലേഖ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

Read Full Story

08:00 PM (IST) Nov 09

മുസ്ലിം ലീഗും കോൺഗ്രസും നേർക്കുനേർ മത്സരിക്കുമോ? രൂക്ഷ തർക്കം കേരളത്തിൽ അധികാരത്തിലുള്ള ഏക കോർപ്പറേഷനിൽ; കണ്ണൂരിൽ അനുനയം സാധ്യമോ?

മൂന്ന് സീറ്റുകൾ അധികം വേണമെന്നാണ് ലീഗിന്റെ ആവശ്യം. സംസ്ഥാനത്ത് യു ഡി എഫ് ഭരണത്തിലുള്ള ഏക കോർപ്പറേഷനിൽ മുസ്ലിം ലീഗും കോൺഗ്രസുമായുള്ള രണ്ടാംഘട്ട ഉഭയകക്ഷി ചർച്ച നാളെ നടക്കും

Read Full Story

06:59 PM (IST) Nov 09

കേരളത്തിൽ നിന്നുള്ള അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ നാളെ മുതൽ സര്‍വീസ് നിര്‍ത്തിവെക്കുന്നു, ബെംഗളൂരു, ചെന്നൈ യാത്രക്കാര്‍ ദുരിതത്തിലാകും

കേരളത്തിൽ നിന്നുള്ള അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ നാളെ മുതൽ സര്‍വീസ് നിര്‍ത്തിവെയ്ക്കുന്നു. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ അന്യായ നികുതിയിൽ പ്രതിഷേധിച്ചാണ് നാളെ മുതൽ ബസ് സര്‍വീസ് നിര്‍ത്തിവെക്കുന്നത്

Read Full Story

06:48 PM (IST) Nov 09

4 സ്പെഷ്യൽ ട്രെയിനുകൾ, അതിനകത്ത് 6000 യാത്രക്കാർ, ഈ മാസം മൂന്നാം തീയതി ഹരിയാനയിൽ നിന്ന് ബിഹാറിലേക്ക് പോയതെന്തിന്? ചോദ്യങ്ങളുമായി കബിൽ സിബ‌ൽ; മറുപടി

ബിഹാർ ഒന്നാം ഘട്ട വോട്ടെടുപ്പിന് മുമ്പ്, മൂന്നാം തീയതി ഹരിയാനയിൽ നിന്നും ബിഹാറിലേക്ക് 4 പ്രത്യേക ട്രെയിനുകൾ എന്തിന് പോയെന്ന ചോദ്യമാണ് കബിൽ സിബൽ ഉയർത്തുന്നത്

Read Full Story

06:46 PM (IST) Nov 09

പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവം; 'കുഞ്ഞിനും അമ്മയ്ക്കും അണുബാധ ലക്ഷണങ്ങൾ ഇല്ലായിരുന്നു', വിശദീകരണവുമായി ആശുപത്രി അധികൃതര്‍

തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രസവത്തിനെത്തിയ യുവതി അണുബാധയെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ആശുപത്രി അധികൃതര്‍

Read Full Story

06:36 PM (IST) Nov 09

റോഡ് അറ്റക്കുറ്റ പണിക്കെത്തിയ എംഎൽഎയെ തടഞ്ഞ് സിപിഎം പ്രവര്‍ത്തകര്‍, വാക്കേറ്റം, പ്രതിഷേധം

എംഎൽഎയുടെ നേതൃത്വത്തിൽ റോഡ് അറ്റക്കുറ്റ പണിക്കെത്തിയവരെ സിപിഎം പ്രവർത്തകർ തടഞ്ഞു.മലപ്പുറം തിരൂർ എംഎൽഎ കുറുക്കോളി മൊയ്ദീനെയും സംഘത്തെയും ആണ് തടഞ്ഞത്. കുറുകോൾ-ഓട്ടുകരപ്പുറം റോഡ് അറ്റകുറ്റപ്പണിക്ക് എത്തിയപ്പോഴാണ് സംഭവം

Read Full Story

05:51 PM (IST) Nov 09

ശബരിമലയിൽ നിന്ന് മാരീചന്മാരെ മാറ്റി നിര്‍ത്തും, കീഴ്ശാന്തിയായി വരുന്നവര്‍ മേൽശാന്തിയെ സഹായിച്ചാൽ മാത്രം മതി, ചുമതലകൾ നിര്‍വചിച്ചു നൽകും;കെ ജയകുമാര്‍

ശബരിമലയിൽ നിന്ന് മാരീചന്മാരെ മാറ്റി നിർത്തുമെന്ന് നിയുക്ത തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാ‍ർ. ഓരോരുത്തരുടെയും ചുമതലകൾ നിർവചിച്ചു നൽകും. അവരവരുടെ ജോലികൾ മാത്രമേ ചെയ്യുന്നുള്ളവെന്ന് ഉറപ്പാക്കുമെന്നും കെ ജയകുമാര്‍

Read Full Story

05:38 PM (IST) Nov 09

എന്‍ഡിഎയില്‍ ഭിന്നത; തിരുവനന്തപുരത്ത് ഒറ്റയ്ക്ക് മത്സരിക്കാൻ ബിഡിജെഎസ്, 20 സീറ്റില്‍ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും

തിരുവനന്തപുരത്ത് എന്‍ഡിഎയില്‍ ഭിന്നത. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ബിഡിജെഎസ്

Read Full Story

05:02 PM (IST) Nov 09

'ആരോഗ്യ മേഖലയെ ആളക്കൊല്ലി സംവിധാനമാക്കി, നാലുദിവസത്തിനിടെ നഷ്ടപ്പെട്ടത് രണ്ട് വിലപ്പെട്ട ജീവൻ'; വിമർശനവുമായി കെസി വേണുഗോപാൽ

ആരോഗ്യ മേഖലയെ ആളക്കൊല്ലി സംവിധാനമാക്കിയെന്ന ആരോപണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍

Read Full Story

04:39 PM (IST) Nov 09

അടുത്ത 3 മണിക്കൂർ ശ്രദ്ധിക്കുക, തിരുവനന്തപുരമടക്കം 5 ജില്ലകളിൽ ഇടിമിന്നലോടെയുള്ള മഴക്കും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്കും 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്നാണ് അറിയിപ്പ്

Read Full Story

04:39 PM (IST) Nov 09

തലസ്ഥാനം പിടിക്കാൻ പ്രമുഖരെ ഇറക്കി ബിജെപി; മുൻ ഡിജിപി ആര്‍ ശ്രീലേഖയും പദ്മിനി തോമസും മത്സരിക്കും, ആദ്യഘട്ടത്തിൽ 67 സ്ഥാനാര്‍ത്ഥികള്‍

തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിൽ പ്രമുഖരെ അണിനിരത്തി ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക. ആദ്യഘട്ടത്തിൽ 67 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ശാസ്തമംഗലത്ത് മുൻ ഡിജിപി ആര്‍ ശ്രീലേഖയും പാളയത്ത് പദ്മിനി തോമസും മത്സരിക്കും

Read Full Story

04:19 PM (IST) Nov 09

വന്ദേഭാരതിലെ ഗണഗീതം; 'ബലികുടിരങ്ങളെ പോലുള്ള എത്രയോ പാട്ടുകൾ ഉണ്ട്, അതൊന്നും ദേശാഭക്തി ഗാനം ആക്കിയില്ലലോ', പ്രതികരിച്ച് വി ശിവൻകുട്ടി

വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വിദ്യാർത്ഥികൾ ​ഗണ​ഗീതം പാടിയ വിഷയത്തില്‍ പ്രതികരണവുമായി വിദ്യാഭ്യസ മന്ത്രി വി ശിവന്‍ കുട്ടി

Read Full Story

03:53 PM (IST) Nov 09

ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് അപകടം; വീട്ടിലേക്ക് പാൽ വാങ്ങാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം

മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വണ്ടൂരിലെ ഒരു കച്ചവട സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു നന്ദൻ.

 

Read Full Story

03:41 PM (IST) Nov 09

വീട് നിര്‍മ്മിക്കാൻ മണ്ണെടുത്തു, നിർധന കുടുംബത്തിന് മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്‍റെ പിഴ; ജയിലില്‍ കിടക്കാമെന്ന് വീട്ടമ്മ

വീട് നിർമ്മിക്കാൻ മണ്ണെടുത്തതിന് നിർധന കുടുംബത്തിന് മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്‍റെ പിഴ

Read Full Story

02:36 PM (IST) Nov 09

മോഷ്ടാവ് അകത്തുകടന്നത് വീട്ടുകാർ പള്ളിയില്‍ പോയ സമയത്ത്, വള മുറിച്ചെടുക്കുന്നതിനിടെ വയോധികയുടെ കൈ മുറിഞ്ഞു; അന്വേഷണം ആരംഭിച്ച് പൊലീസ്

കോട്ടയം കുറിച്ചിയിൽ വീട്ടിൽ കയറി വയോധികയുടെ വള മോഷ്ടിച്ചു. സ്വാമിക്കവലയിൽ താമസിക്കുന്ന അന്നമ്മയുടെ വളയാണ് മോഷ്ടിച്ചത്

Read Full Story

01:43 PM (IST) Nov 09

പ്രസവത്തിനെത്തിയ യുവതി അണുബാധ മൂലം മരിച്ചു; തിരുവനന്തപുരം എസ്എറ്റി ആശുപത്രിക്കെതിരെ ചികിത്സ പിഴവ് ആരോപണം

ഇൻഫക്ഷൻ ഉണ്ടായത് ആശുപത്രിയിൽ നിന്നെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കരിക്കകം സ്വദേശിയായ ശിവപ്രിയ ആണ് മരിച്ചത്.

Read Full Story

12:56 PM (IST) Nov 09

മുകേഷ് അംബാനി ഗുരുവായൂര്‍ ക്ഷേത്രത്തിൽ ദര്‍ശനം നടത്തി, ദേവസ്വം ആശുപത്രി നിര്‍മാണത്തിന് 15 കോടി രൂപ കൈമാറി

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് മേധാവി മുകേഷ് അംബാനി. ഇന്ന് രാവിലെയാണ് മുകേഷ് അംബാനി ഗുരുവായൂരിലെത്തിയത്.

Read Full Story

12:42 PM (IST) Nov 09

പാലക്കാട് വാഹനാപകടം; 'സമഗ്രമായ അന്വേഷണം വേണം, പന്നി കുറുകേ ചാടിയതാണോ എന്ന് സ്ഥിരീകരിക്കണം', പ്രതികരിച്ച് എ കെ ശശീന്ദ്രൻ

പാലക്കാട് കല്ലിംഗൽ ജംഗ്ഷനിൽ കാട്ടുപന്നി കുറുകെ ചാടി കാർ മറിഞ്ഞ് മൂന്ന് യുവാക്കൾ മരിച്ച സംഭവം ദൗർഭാഗ്യകരമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

Read Full Story

12:40 PM (IST) Nov 09

കുട്ടികൾക്ക് പേപ്പറിൽ ഭക്ഷണം വിളമ്പിയ സംഭവം - ബിജെപി മുൻ മന്ത്രി ഷിയോപൂരിലെ സ്കൂളിൽ, കുട്ടികൾക്കൊപ്പം നിലത്തിരുന്ന് ഭക്ഷണം കഴിച്ചു

ബിജെപി നേതാവും മുൻ മന്ത്രിയുമായ റാംനിവാസ് റാവത്ത് സ്കൂളിലെത്തുകയും കുട്ടികൾക്കൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു.  കുട്ടികൾക്കൊപ്പം നിലത്തിരുന്നാണ് മന്ത്രിയും ഭക്ഷണം കഴിച്ചത്. എസ്ഡിഎമ്മും കുട്ടികൾക്കൊപ്പം ഭക്ഷണം കഴിച്ചു.

Read Full Story

11:49 AM (IST) Nov 09

ഗണ​ഗീത വിവാദം - 'ആർഎസ്എസ് ​ഗണ​ഗീതം ദേശഭക്തി​ഗാനം ആകില്ല സ്കൂൾ മാനേജ്മെന്റിനെതിരെ നടപടി വേണം' - വി ഡി സതീശൻ

ആർഎസ്എസ് ​ഗണ​​ഗീതം ദേശഭക്തി​ഗാനമാകില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡ‍ി സതീശൻ. സ്കൂൾ മാനേജ്മെന്റിനെതിരെ നടപടി വേണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെ‌ട്ടു.

Read Full Story

11:10 AM (IST) Nov 09

കേരള യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. വി പി മഹാദേവൻ പിള്ള അന്തരിച്ചു, നാളെ കേരള യൂണിവേഴ്സിറ്റിയിൽ പൊതുദർശനം

കേരള യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. വി പി മഹാദേവൻ പിള്ള അന്തരിച്ചു. എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 9 മണിയോടെ ആയിരുന്നു അന്ത്യം.

Read Full Story

11:07 AM (IST) Nov 09

'​ഗണ​ഗീതം ചൊല്ലിയത് ആഘോഷത്തിന്റെ ഭാ​ഗമായി, സംഗീതത്തിന് ജാതിയില്ല, മതമില്ല, ഭാഷയില്ല, സം​ഗീതം ആസ്വദിക്കാനുള്ളത്' - സുരേഷ് ​ഗോപി

നിഷ്കളങ്കമായി ചൊല്ലിയതാണ്. തീവ്രവാദ ഗാനം ഒന്നുമല്ലല്ലോ ചൊല്ലിയത്. സംഗീതത്തിന് ജാതിയില്ല, മതമില്ല, ഭാഷയില്ല, ഒരു പിണ്ണാക്കുമില്ല.

Read Full Story

10:50 AM (IST) Nov 09

കുട്ടികൾ ​ഗണ​ഗീതം പാടിയതിൽ തെറ്റില്ല, ദേശഭക്തിയാണ് ഗാനത്തിന്റെ ആശയം - കേന്ദ്രമന്ത്രി ജോർജ് കുര്യൻ

ഗണ​ഗീത വിവാദം മറ്റ് വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സിപിഎം ശ്രമമാണിതെന്നും കുട്ടികൾ ​ഗണ​ഗീതം പാടിയതിൽ തെറ്റില്ലെന്നും കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ബിജെപി എല്ലാ വേദികളിലും ഇത് ആലപിക്കണമെന്നും ആഹ്വാനം ചെയ്തു

Read Full Story

10:23 AM (IST) Nov 09

'മടിയിൽ വെച്ചപ്പോൾ മകന് ജീവനുണ്ടായിരുന്നു, കൃത്യസമയത്ത് വാഹനം കിട്ടിയിരുന്നെങ്കിൽ ഒരാളെയെങ്കിലും രക്ഷിക്കാമായിരുന്നു' - അമ്മ ദേവി

നേരത്തെ ആശുപതിയിലെത്തിച്ചിരുന്നെങ്കിൽ ഒരാളെയെങ്കിലും തിരിച്ചുകിട്ടിയേനെ. പ്രമോട്ടറെയും മെമ്പറെയും വിളിച്ചിട്ടും ഒരു പ്രതികരണവും ഉണ്ടായില്ലെന്നും ദേവി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു

 

Read Full Story

09:51 AM (IST) Nov 09

ഭർതൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം - ഭര്‍ത്താവിനും വീട്ടുകാർക്കുമെതിരെ നിയമ പോരാട്ടത്തിന് യുവതിയുടെ കുടുംബം

ഭർതൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്തതിന് പിന്നിൽ ഭര്‍ത്താവും വീട്ടുകാരുമാണെന്ന് യുവതിയുടെ കുടുംബം. 29 കാരിയുടെ കുറിപ്പും ഫോണ്‍ സംഭാഷണവും തെളിവായി നിരത്തി നിയമ പോരാട്ടത്തിന് തിരിക്കുകയാണ് കുടുംബം.

Read Full Story

09:14 AM (IST) Nov 09

ഓൺലൈൻ ടാക്സികൾ തടയൽ; പരമ്പരാ​ഗത ടാക്സി ഡ്രൈവർമാർ നടത്തുന്നത് ​ഗുണ്ടായിസം, ആക്രമണം നടത്തിയാൽ ലൈസൻസ് റദ്ദാക്കുമെന്ന് മന്ത്രി കെ ബി ​ഗണേഷ് കുമാർ

പരമ്പരാ​ഗത ടാക്സി ഡ്രൈവർമാർ നിലവിൽ കാണിക്കുന്ന കൈയാങ്കളിയും യാത്ര തടയലും ഗുണ്ടായിസമാണെന്നും ഇത് അം​ഗീകരിക്കാൻ കഴിയുന്നതല്ലെന്നും മന്ത്രി കെ ബി ​ഗണേഷ് കുമാർ.  

Read Full Story

08:52 AM (IST) Nov 09

ഫ്രഷ് കട്ട് ഭാ​ഗികമായി തുറന്നു; പൊലീസ് സുരക്ഷയിൽ മാലിന്യ സംസ്കരണം തുടങ്ങി, പ്രദേശത്ത് നിരോധനാജ്ഞ തുടരുന്നു

താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്‍റിന്റെ പ്രവർത്തനം ഭാ​ഗികമായി പുനരാരംഭിച്ചു. സംഘർഷത്തെ തുടർന്ന് അടഞ്ഞുകിടന്ന പ്ലാന്റ് പൊലീസ് സുരക്ഷയിലാണ് നേരിയ അളവിൽ സംസ്കരണം തുടങ്ങിയത്.

Read Full Story

08:34 AM (IST) Nov 09

മീൻ കയറ്റിവന്ന ലോറി ക്രെയിനിലേക്ക് ഇടിച്ചു കയറി അപകടം; ക്രെയിൻ ഡ്രൈവർക്ക് പരിക്ക്

അരൂർ ഇടപ്പള്ളി ദേശീയ പാതയിൽ കണ്ണാടിക്കാട് വാഹനാപകടം. മീൻ കയറ്റി വന്ന ലോറി ക്രെയിനിൽ ഇടിച്ചു കയറിയാണ് അപകട‌മുണ്ടായിരിക്കുന്നത്. പുലർച്ചെ 5 മണിയോടെയായിരുന്നു സംഭവം.

Read Full Story

08:25 AM (IST) Nov 09

അടിമാലി മണ്ണിടിച്ചിൽ - താൽക്കാലിക പുനരധിവാസമൊരുക്കിയിട്ടും തീരാ ദുരിതം, വീട് നഷ്ടപ്പെട്ടവരെ സർക്കാർ കൈവിട്ടെന്ന് പരാതി

അടിമാലി മണ്ണിടിച്ചിൽ വീട് നഷ്ടപ്പെട്ടവരെ സർക്കാർ കൈവിട്ടെന്ന് പരാതി. ദുരന്തബാധിതർക്ക് താൽക്കാലികമായി താമസത്തിന് അനുവദിച്ച കെഎസ്ഇബി ക്വാർട്ടേഴ്സിൽ അടിസ്ഥാന സൗകര്യങ്ങളില്ല.

Read Full Story

08:11 AM (IST) Nov 09

ലഹരി കേസിൽ കാണാതായ തൊണ്ടിമുതൽ കണ്ടെത്തി, കിട്ടിയത് ആറ്റിങ്ങൽ മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന്

ലഹരി കേസിൽ കാണാതായ തൊണ്ടിമുതൽ കണ്ടെത്തി. എൽഎസ്ഡി സ്റ്റാമ്പും ഹാഷിഷ് ഓയിലും കിട്ടിയത് ആറ്റിങ്ങൽ കോടതിയിൽ നിന്ന്. ബോധപൂർവ്വമായ അട്ടിമറിയില്ലെന്ന് ജില്ലാ ക്രൈംബ്രാഞ്ച് അറിയിച്ചു.

Read Full Story

07:22 AM (IST) Nov 09

വേണുവിന്റെ മരണം - ചികിത്സ വീഴ്ചയില്ലെന്ന് പ്രാഥമിക വിലയിരുത്തൽ, കേസ് ഷീറ്റിൽ പോരായ്മകൾ ഇല്ല

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹൃദ്രോഗി മരിച്ചതിൽ ചികിത്സാവീഴ്ചയില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വിലയിരുത്തൽ. ചികിത്സയിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് ഡോക്ടർമാർ മൊഴി നൽകി.

Read Full Story

07:08 AM (IST) Nov 09

മെഡിക്കൽ കോളജിലെ അപര്യാപ്തതകൾ വീണ്ടും തുറന്നടിച്ചു, ഡോ. ഹാരിസിനോട് വിശദീകരണം ചോദിക്കാനുള്ള സാധ്യത തേടി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്

മെഡിക്കൽ കോളജിലെ അപര്യാപ്തതകൾ വീണ്ടും തുറന്നടിച്ച ഡോ. ഹാരിസിനോട് കടുത്ത അതൃപ്തിയിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്. ഡോക്ടറിൽ നിന്ന് വിളിച്ചുവരുത്തി വിശദീകരണം ചോദിക്കാനുള്ള സാധ്യത തേടുകയാണ് മെഡിക്കൽ കോളജ് അധികൃതർ.

Read Full Story

05:43 AM (IST) Nov 09

ബിഹാർ തെരഞ്ഞെടുപ്പ് - പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, എൻഡിഎക്കായി അമിത് ഷാ ഇന്നും റാലികളിൽ പങ്കെടുക്കും

ബിഹാറിൽ അവസാന ഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്നവസാനിക്കും. വൈകുന്നേരം 5 മണിയോടെ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിൻ്റെ പ്രചാരണത്തിന് തിരശീല വീഴും. ചൊവ്വാഴ്ച വിധിയെഴുതുന്നത് 122 മണ്ഡലങ്ങളിലാണ്.

Read Full Story

05:29 AM (IST) Nov 09

വേണുവിന്റെ മരണം: മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷണ റിപ്പോർട്ട് നാളെ സമർപ്പിക്കും

വേണുവിൻ്റെ മരണത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷണ റിപ്പോർട്ട് നാളെ സമർപ്പിക്കും. ചികിത്സാ പിഴവില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് മെഡിക്കൽ കോളേജ് അധികൃതർ.

 

Read Full Story

More Trending News