വീട് നിർമ്മിക്കാൻ മണ്ണെടുത്തതിന് നിർധന കുടുംബത്തിന് മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്‍റെ പിഴ
കാസർകോട്: വീട് നിർമ്മിക്കാൻ മണ്ണെടുത്തതിന് നിർധന കുടുംബത്തിന് മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്‍റെ പിഴ. കാസർകോട് ബളാൽ സ്വദേശികളായ ഗോവിന്ദൻ - തങ്കമണി ദമ്പതികളോടാണ് 50,000 രൂപ പിഴയടക്കാൻ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് നിര്‍ദേശിച്ചത്. പിഎംഎവൈ പദ്ധതി പ്രകാരം ലഭിച്ച വീട് നിർമ്മാണത്തിന് സ്ഥലം ഒരുക്കാനാണ് ഇവർ മണ്ണ് മാറ്റിയത്. അനധികൃത ഖനനം നടത്തിയെന്ന് കാണിച്ച് ആദ്യം ആവശ്യപ്പെട്ടത് ഒരു ലക്ഷം രൂപ പിഴ ഒടുക്കാനായിരുന്നു. തുടർന്ന് നിർധന കുടുംബമാണെന്ന് അറിയിച്ചതോടെ പിഴ 50,000 രൂപയായി കുറയ്ക്കുകയായിരുന്നു. പിഴ അടയ്ക്കാൻ നിവൃത്തിയില്ലെന്നും ജയിലിൽ കിടക്കാമെന്നും തങ്കമണി പ്രതികരിച്ചു.


