അരൂർ ഇടപ്പള്ളി ദേശീയ പാതയിൽ കണ്ണാടിക്കാട് വാഹനാപകടം. മീൻ കയറ്റി വന്ന ലോറി ക്രെയിനിൽ ഇടിച്ചു കയറിയാണ് അപകടമുണ്ടായിരിക്കുന്നത്. പുലർച്ചെ 5 മണിയോടെയായിരുന്നു സംഭവം.
കൊച്ചി: അരൂർ ഇടപ്പള്ളി ദേശീയ പാതയിൽ കണ്ണാടിക്കാട് വാഹനാപകടം. മീൻ കയറ്റി വന്ന ലോറി ക്രെയിനിൽ ഇടിച്ചു കയറിയാണ് അപകടമുണ്ടായിരിക്കുന്നത്. പുലർച്ചെ 5 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റതിനെ തുടർന്ന് ക്രെയിൻ ഡ്രൈവറെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കന്യാകുമാരിയിൽ നിന്ന് മംഗലാപുരത്തേക്ക് മീൻ കയറ്റി പോകുകയായിരുന്നു ലോറി. തമിഴ്നാട് രജിസ്ട്രേഷൻ ലോറിയാണ്. കണ്ണാടിക്കാട് ഭാഗത്ത് അരൂർ ഇടപ്പള്ളി ദേശീയപാതയിലെ പാലത്തിന് സമീപത്തെ വഴിവിളക്കുകൾ നന്നാക്കാനുള്ള ജോലി ക്രെയിനുപയോഗിച്ച് നടക്കുകയായിരുന്നു. ലോറി ക്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാബിനിലിരുന്ന ക്രെയിൻ ഡ്രൈവർക്ക് പരിക്കേറ്റു. ഈ സമയത്ത് ഗതാഗതക്കുരുക്കുണ്ടായിരുന്നു. ബ്രേക്ക് കിട്ടിയില്ല എന്നാണ് ലോറി ഡ്രൈവറുടെ വിശദീകരണം.



