കേരളത്തിന്‍റെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തെ പുകഴ്ത്തി യുഎഇ സഹിഷ്ണുത മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാറക്. കേരളത്തിന്‍റേത് വലിയ നേട്ടാമെന്നും മറ്റുള്ളവര്‍ക്കും പിന്തുടരാവുന്ന മാതൃകയാണെന്നും ഷെയ്ഖ് നഹ്യാൻ മുബാറക് പറഞ്ഞു

അബുദബി: കേരളത്തിന്‍റെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തെ പുകഴ്ത്തി യുഎഇ സഹിഷ്ണുത മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാറക്. കേരളത്തിന്‍റേത് വലിയ നേട്ടാമെന്നും മറ്റുള്ളവര്‍ക്കും പിന്തുടരാവുന്ന മാതൃകയാണെന്നും ഷെയ്ഖ് നഹ്യാൻ മുബാറക് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ സദസിലിരിക്കെയാണ് യുഎഇ മന്ത്രിയുടെ പ്രശംസ. മന്ത്രിയുടെ പ്രസംഗത്തെ കയ്യടിയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്ന ഉദ്യമങ്ങളുമായി കേരളം മുന്നോട്ട് പോകുകയാണെന്നും മന്ത്രി ഷെയ്ഖ് നഹ്യാൻ പറഞ്ഞു. കേരളത്തിൽ നിന്നുള്ള പ്രവാസികളെയും അഭിനന്ദിച്ചു. കേരളത്തിൽ നിന്നുള്ളവരുടെ കഠിനാധ്വാനത്തിന് അഭിവാദ്യം അര്‍പ്പിച്ച മന്ത്രി നിങ്ങൾ സമൂഹത്തിന്‍റെ ഒഴിച്ചുകൂടാനാകാത്ത ഘടകമാണെന്നും പറഞ്ഞു. കേരളം ഇന്ത്യയിലെ ഏറ്റവും വിദ്യാഭ്യാസമുള്ള സംസ്ഥാനമാണ്. ഇന്ത്യയുടെ നേട്ടങ്ങളുടെ തിളങ്ങുന്ന ഉദാഹരണമാണ് കേരളമാണെന്നുംസാമൂഹ്യ സൗഹർദം, വിദ്യാഭ്യാസം, ടെക്‌നോളജി, വിദ്യാഭ്യാസം എന്നിവയിൽ ബഹുദൂരം മുന്നിലാണെന്നും മന്ത്രി പറഞ്ഞു.

ഹൃദയത്തിൽ നിന്നുള്ള വാക്കുകളെന്ന് മുഖ്യമന്ത്രി

ഹൃദയത്തിൽ നിന്നുള്ള വാക്കുകളെന്നാണ് യുഎഇ മന്ത്രിയുടെ പ്രശംസക്ക് മറുപടിയായി മുഖ്യമന്ത്രി പിണരായി വിജയൻ പറഞ്ഞത്. കേരളത്തിന്‍റെ നല്ല പേരിനു കാരണം പ്രവാസി സുഹൃത്തുക്കൾ നടത്തിയ പ്രവര്‍ത്തനമാണെന്നും നാടിന്‍റെ കഞ്ഞി കുടി മുട്ടാതിരിക്കാൻ സഹായമായത് പ്രവാസികളാണെന്നും പിണറായി വിജയൻ പറഞ്ഞു.പ്രളയ സമയത്ത് യുഎഇ നൽകിയ സഹായ വാഗ്ദാനവും മുഖ്യമന്ത്രി ഓർമിച്ചു. കേരളത്തെ സഹായിക്കാനുള്ള സന്നദ്ധത എക്കാലവും മനസ്സിൽ സൂക്ഷിക്കാനുള്ളതാണ്. പ്രവാസികള്‍ ഞങ്ങള്‍ കൂടെയുണ്ടെന്ന് പറഞ്ഞ് വന്നു. അത് മറക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

YouTube video player