തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ നാളെ നടക്കും. സംസ്ഥാനത്താകെ 244 കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. വിവാദ വിഷയങ്ങളും ജനകീയ പ്രശ്നങ്ങളും ഒരുപോലെ ചർച്ചയായ തെരഞ്ഞെടുപ്പിൽ മുന്നണികള്‍ ഇപ്പോഴും ശുഭപ്രതീക്ഷയിലാണ്.
08:51 AM (IST) Dec 12
മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീൽ അന്തരിച്ചു. മഹാരാഷ്ട്ര ലാത്തൂരിലെ വസതിയിൽ രാവിലെ 6:30 ഓടെയായിരുന്നു അന്ത്യം. രാജ്യത്തെ മുതിര്‍ന്ന കോൺഗ്രസ് നേതാക്കളിലൊരാളാണ്.
07:51 AM (IST) Dec 12
പാലക്കാടുള്ള ഫ്ലാറ്റിൽ നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിലിന് അസോസിയേഷൻ്റെ നോട്ടീസ്. ഈ മാസം 25നകം ഒഴിയണമെന്നാണ് നിർദേശം. ഉടൻ ഒഴിയാമെന്ന് രാഹുൽ അറിയിച്ചു.
07:31 AM (IST) Dec 12
നടിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാൽസംഗം ചെയ്ത കേസിൽ ഒന്നാം പ്രതിയായ പൾസർ സുനി സ്ഥിരം കുറ്റവാളിയാണെന്ന് പ്രോസിക്യൂഷൻ. വിചാരണയിൽ സുനിയെ കുടുക്കിയത് മെമ്മറി കാർഡാണ്. മറ്റ് നിരവധി സ്ത്രീകളുടെ ദൃശ്യങ്ങളും മെമ്മറി കാർഡിൽ ഉണ്ടായിരുന്നു.
07:12 AM (IST) Dec 12
മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ വഖഫ് സംരക്ഷണ വേദി നൽകിയ അപ്പീൽ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് മനോജ് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
06:52 AM (IST) Dec 12
കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന് തുടക്കം. വൈകീട്ട് ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
06:39 AM (IST) Dec 12
ഐഎഫ്എഫ്കെ മുപ്പതാം പതിപ്പിന് ഇന്ന് തിരശ്ശീല ഉയരും. വൈകീട്ട് ആറിന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് കനേഡിയൻ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാർഷലിന് സമ്മാനിക്കും.
06:23 AM (IST) Dec 12
ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ ഇന്ന് വിധി. കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുക.
06:04 AM (IST) Dec 12
തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ നാളെ നടക്കും. സംസ്ഥാനത്താകെ 244 കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. വിവാദ വിഷയങ്ങളും ജനകീയ പ്രശ്നങ്ങളും ഒരുപോലെ ചർച്ചയായ തെരഞ്ഞെടുപ്പിൽ മുന്നണികള്‍ ഇപ്പോഴും ശുഭപ്രതീക്ഷയിലാണ്.