I want a partner, but I'm not interested in getting married again; I got married at that age because of an astrologer; Amrita Suresh openly admits. 19-ാം വയസ്സിൽ ജ്യോത്സ്യന്റെ നിർദ്ദേശപ്രകാരമാണ് വിവാഹിതയായതെന്നും, അമിതമായ സ്നേഹപ്രകടനങ്ങളിലും വാഗ്ദാനങ്ങളിലും താൻ വീണുപോയിരുന്നുവെന്നും അമൃത തുറന്നുപറഞ്ഞു.
മലയാളികൾക്ക് പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ അമൃതയുടെ ബാലയുമായുള്ള വിവാഹ ജീവിതവും വിവാഹ മോചനവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ശേഷം സംഗീത സംവിധായകൻ ഗോപി സുന്ദറുമായും അമൃത സുരേഷ് പ്രണയത്തിലായിരുന്നു. കുറച്ച് കാലം മാത്രമേ ഇത് നീണ്ടു നിന്നൊള്ളൂ. ഇപ്പോഴിതാ തന്റെ വിവാഹ ജീവിതത്തെ കുറിച്ചതും മറ്റും സംസാരിക്കുകയാണ് അമൃത സുരേഷ്.
ഇനിയൊരു വിവാഹം കഴിക്കാൻ താല്പര്യമില്ലെങ്കിലും ഒരു പങ്കാളി വേണമെന്ന് ആഗ്രഹമുണ്ടെന്നാണ് അമൃത സുരേഷ് പറയുന്നത്. ആദ്യ വിവാഹത്തിന്റെ ട്രോമ ഇപ്പോഴുമുള്ളതുകൊണ്ട് വിവാഹം എന്ന ഐഡിയ തനിക്ക് അംഗീകരിക്കാൻ കഴിയുന്നില്ലെന്നാണ് അമൃത പറയുന്നത്. പതിനൊന്പതാം വയസ്സിൽ വിവാഹം കഴിഞ്ഞത് ജ്യോത്സ്യന്റെ നിർദ്ദേശപ്രകാരമായിരുന്നുവെന്നും അമൃത കൂട്ടിച്ചേർത്തു.
"നേരത്തെ വിവാഹം കഴിച്ചതുകൊണ്ടുണ്ടായ ഗുണം എന്റെ മകൾ ഇപ്പോൾ ടീനേജറാണ് എന്നതാണ്. അവൾ എന്റെയും അഭിയുടേയും സുഹൃത്തിനെപ്പോലെയാണ്. മുംബൈയിൽ നിന്ന് എന്നെ വിവാഹം കഴിക്കാൻ താൽപര്യം പ്രകടിപ്പിച്ച് കഴിഞ്ഞ ദിവസം ഒരാൾ വിളിച്ചിരുന്നു. അത് അറിഞ്ഞതും അഭി ചോദിച്ചത് മതിയായില്ലേ എന്നായിരുന്നു. പ്രപ്പോസലിന്റെ കാര്യം പാപ്പുവിനോട് പറഞ്ഞപ്പോൾ മമ്മി പോയി ട്രൈ ചെയ്തിട്ട് തിരിച്ച് വാ എന്നായിരുന്നു അവളുടെ മറുപടി. വിവാഹം കഴിക്കാൻ ഞാൻ താൽപര്യപ്പെടുന്നില്ല. പക്ഷെ ഒരു പങ്കാളി വേണമെന്ന് ആഗ്രഹമുണ്ട്. ആദ്യ വിവാഹത്തിന്റെ ട്രോമ ഇപ്പോഴുമുണ്ട്. അതുകൊണ്ടാണ് കല്യാണം എന്ന ഐഡിയ എനിക്ക് അക്സപ്റ്റ് ചെയ്യാൻ പറ്റാത്തത്." അമൃത സുരേഷ് പറയുന്നു.
"പതിനെട്ട് വയസിൽ വിവാഹനിശ്ചയം കഴിഞ്ഞു. പത്തൊമ്പതാം വയസിൽ വിവാഹവും. ആ പ്രായത്തിൽ വിവാഹം കഴിച്ചത് ജോത്സ്യൻ കാരണമാണ്. ആ പ്രായത്തിൽ എന്റെ വിവാഹം നടക്കണമെന്ന് ജാതകത്തിൽ ഉണ്ടായിരുന്നുവത്രെ. വിവാഹം എന്ന തീരുമാനത്തിലേക്ക് ഞാൻ ആ പ്രായത്തിൽ എത്തിയതിന് ചില കാരണങ്ങളുണ്ട്. ആശ്രമവും മറ്റും ചുറ്റിപറ്റി വളരെ ഒതുക്കമുള്ള ജീവിതമായിരുന്നു എന്റേത്. ഐഡിയ സ്റ്റാർ സിങറിൽ വന്നശേഷമാണ് കൂടുതൽ ആളുകളെ കണ്ടതും പരിചയപ്പെട്ടതും എക്സ്പ്ലോർ ചെയ്ത് തുടങ്ങിയതും. അതുകൊണ്ട് തന്നെ ആരെങ്കിലും ചെറുതായി സ്നേഹം കാണിച്ചാൽ പോലും അതിൽ വീണുപോകും." അമൃത സുരേഷ് കൂട്ടിച്ചേർത്തു.
ലവ് ബോംബിങ് തന്റെ പ്രണയത്തിന്റെ കാര്യത്തിൽ വലിയൊരു ഫാക്ടറായിരുന്നുവെന്നും ഞാൻ സംഗീതത്തെ സ്നേഹിക്കുന്ന ആളായതുകൊണ്ട് അതുമായി ബന്ധപ്പെടുത്തിയും കരിയറുമായി കൂട്ടിച്ചേർത്തും ഒരുപാട് പ്രോമിസുകൾ ആ ലവ് ബോംബിങിനൊപ്പം ഉണ്ടായിരുന്നുവെന്നും പറഞ്ഞ അമൃത, ഒരുപാട് സ്നേഹം കിട്ടിയപ്പോൾ ഒരുപാട് സ്വപ്നങ്ങളും ഞാൻ കണ്ടുവെന്നും കൂട്ടിച്ചേർത്തു. രഞ്ജിനി ഹരിദാസുമായുള്ള അഭിമുഖത്തിനിടെയായിരുന്നു അമൃതയുടെ പ്രതികരണം.


