പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. ഗുവാഹട്ടിയിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

ദില്ലി: പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. ഗുവാഹട്ടിയിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സുബീന്റെ സിംഗപ്പൂരിലെ പരിപാടി സംഘാടകൻ ശ്യാംകാനു മഹന്ത, മാനേജർ സിദ്ധാർത്ഥ ശർമ്മ, ബാൻഡ് അംഗങ്ങളായ ശേഖർ ജ്യോതി ഗോസാമി, അമൃത് പ്രഭ മഹന്ത എന്നിവർക്കതിരെ കൊലക്കുറ്റം ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. ഗാർഗിന്റെ ബന്ധു സന്ദീപൻ ഗാർഗിനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയും ചുമത്തി. 2500 ഓളം പേജ് വരുന്ന കുറ്റപത്രത്തിൽ രണ്ടു പോസ്റ്റുമോർട്ടം റിപ്പോർട്ടുകളും 300 സാക്ഷിമൊഴികളും മറ്റു ഡിജിറ്റൽ തെളിവുകളും ഉൾപ്പെടുന്നതായാണ് സൂചന. ഗായകന്റെ മരണം നടന്ന് മൂന്നു മാസങ്ങൾക്ക് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. 

Asianet News Live | Malayalam News Live | Breaking News Live | Kerala News | Local Body Elections