Published : Oct 13, 2025, 08:59 AM ISTUpdated : Oct 13, 2025, 11:41 PM IST

Malayalam News live: ട്രംപിന്‍റെ പ്രസംഗത്തിനിടെ കനസെറ്റിനെ നടുക്കി നാടകീയ രംഗങ്ങൾ, വംശഹത്യ ബാനർ ഉയർത്തി 2 അംഗങ്ങൾ; രണ്ട് പേരെയും പുറത്താക്കി

Summary

ശബരിമല സ്വർണ കവർച്ച കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ പ്രതികളെ പ്രത്യേക അന്വേഷണസംഘം ഉടൻ കസ്റ്റഡിയിലെടുത്തേക്കും. ശബരിമല സന്നിധാനതും ബംഗളൂരുവിലും ഉൾപ്പെടെ എത്തി നിർണായ വിവരങ്ങൾ എസ് ഐ ടി ശേഖരിച്ചിട്ടുണ്ട്.

Trump addresses Knesset

11:41 PM (IST) Oct 13

ട്രംപിന്‍റെ പ്രസംഗത്തിനിടെ കനസെറ്റിനെ നടുക്കി നാടകീയ രംഗങ്ങൾ, വംശഹത്യ ബാനർ ഉയർത്തി 2 അംഗങ്ങൾ; രണ്ട് പേരെയും പുറത്താക്കി

ദൈവത്തിന് നന്ദി പറയേണ്ട ദിവസമാണ് ഇതെന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് സംസാരിച്ചത്. ഇസ്രയേല്‍ പാര്‍ലമെന്‍റ് ഒന്നടങ്കം എഴുന്നേറ്റ് നിന്നാണ് ട്രംപിനെ സ്വീകരിച്ചത്

Read Full Story

10:26 PM (IST) Oct 13

ഗാസ ഇനി ശാന്തം, യുദ്ധം അവസാനിച്ചു; സമാധാന കരാര്‍ ഒപ്പുവെച്ചു, നെതന്യാഹു അവസാന നിമിഷം പിന്മാറി എന്ന് റിപ്പോർട്ടുകൾ

ഗാസയിൽ യുദ്ധം അവസാനിച്ചു. അമേരിക്കയും ഈജിപ്തും സംയുക്തമായി നടത്തിയ ഉച്ചകോടിയിൽ സമാധാന കരാര്‍ ഒപ്പുവെച്ചതോടെയാണ് യുദ്ധം അവസാനിച്ചിരിക്കുന്നത്

Read Full Story

09:57 PM (IST) Oct 13

പാനിപ്രയിൽ മരം മുറിക്കാൻ കയറിയ തൊഴിലാളി പരിക്കേറ്റ് മരത്തിൽ കുടുങ്ങി, രക്ഷകരായി ഫയർഫോഴ്സ്

ഒരു മണിക്കൂർ നീണ്ട കഠിനപ്രയത്നത്തിൽ അഗ്നി രക്ഷാ സേന ലാഡർ റോപ്പ്, സേഫ്റ്റി ഹാർനസ് എന്നിവ ഉപയോഗിച്ച് മരത്തിൽ നിന്നും സുരക്ഷിതമായി താഴെ ഇറക്കി

Read Full Story

09:33 PM (IST) Oct 13

പേരാമ്പ്ര സംഘര്‍ഷം; 'യുഡിഎഫ് പ്രവര്‍ത്തകര്‍ സ്ഫോടക വസ്തു എറിഞ്ഞു', കേസെടുത്ത് പൊലീസ്

പേരാമ്പ്ര സംഘഷത്തില്‍ യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞെന്ന് പൊലീസ്. സംഭവത്തില്‍ പേരാമ്പ്ര പൊലീസ് കേസ് എടുത്തു

Read Full Story

08:34 PM (IST) Oct 13

വീണ്ടും ദുരഭിമാനക്കൊല, വിവാഹം ജൂണിൽ, യുവാവിനെ വെട്ടിക്കൊലപ്പെടുത്തി ഭാര്യാപിതാവ്, ക്രൂരത തമിഴ്നാട് ദിണ്ടി​ഗലിൽ

കഴിഞ്ഞ ജൂണിൽ ആയിരുന്നു രാമചന്ദ്രനും ആരതിയും തമ്മിലുള്ള വിവാഹം. പ്രബല ജാതിയിൽ പെട്ട ചന്ദ്രൻ വിവാഹത്തെ എതിർത്തിരുന്നു.

Read Full Story

08:10 PM (IST) Oct 13

സ്കൂൾ തുറക്കാനെത്തിയ ജീവനക്കാരൻ കണ്ടത് കുത്തിത്തുറന്ന പൂട്ട്, പ്രിന്‍സിപ്പലെത്തി പരിശോധിച്ചപ്പോൾ പണമില്ല; കേസെടുത്ത് പൊലീസ്

ചാവക്കാട് ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂളില്‍ മോഷണം. അലമാരയില്‍ സൂക്ഷിച്ചിരുന്ന നാല്പതിനായിരം രൂപയാണ് കവര്‍ന്നത്

Read Full Story

07:39 PM (IST) Oct 13

മുന്‍ വൈരാഗ്യം, ബാലുശ്ശേരിയിൽ ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു

ബാലുശ്ശേരി എകരൂരില്‍ ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. ഝാർഖണ്ഡ് സ്വദേശിയായ പരമേശ്വർ ആണ് മരിച്ചത്. സംഭവത്തിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്തു.

Read Full Story

07:23 PM (IST) Oct 13

മലയാളി എൻജിനീയറുടെ ആത്മഹത്യ - ആർഎസ്എസിനെതിരെ എഐസിസി നേതൃത്വം

തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത അനന്തു അജിയുടെ ആത്മഹത്യയിൽ ആർഎസ്എസിനെതിരെ എഐസിസി നേതൃത്വം. ആർഎസ്എസിനെതിരെ കേസെടുത്ത് അന്വേഷണം വേണമെന്ന് പവൻ ഖേര

Read Full Story

07:16 PM (IST) Oct 13

മൂന്ന് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഷാഫി പറമ്പിൽ ആശുപത്രി വിട്ടു, തുടർ ചികിത്സയ്ക്കായി ബുധനാഴ്ച വീണ്ടും എത്തും

പൊലീസ് മർദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷാഫി പറമ്പിൽ എംപി ആശുപത്രി വിട്ടു

Read Full Story

06:56 PM (IST) Oct 13

മകന് ഇ ഡി സമൻസ് ലഭിച്ചിട്ടില്ല, ക്ലിഫ് ഹൗസിൽ എത്ര മുറിയുണ്ടെന്ന് പോലും മകന് അറിയില്ല, രണ്ട് മക്കളിലും അഭിമാനം മാത്രമെന്ന് മുഖ്യമന്ത്രി

വിവേക് കിരണിന് യാതൊരു സമൻസും കിട്ടിയിട്ടില്ലെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ രാഷ്ട്രീയ പ്രവർത്തനം സുതാര്യമാണെന്നും തന്റെ രണ്ട് മക്കളിലും അഭിമാനമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Read Full Story

06:38 PM (IST) Oct 13

സെക്കൻഡ് വച്ച് നുണ പറയുന്നു! മൂക്കിനകത്തെ സർജറിക്ക് മീശ മാറ്റണോ? ഡോക്ടറോടെങ്കിലും ചോദിക്കണ്ടേ? ഷാഫിക്കെതിരായ ആരോപണങ്ങളെ പരിഹസിച്ച് ടി സിദ്ദിഖ്

ഷാഫിയെ അപായപ്പെടുത്താൻ സി പി എമ്മിലെ പൊലീസ് ഫ്രാക്ഷനും നേതാക്കളും ഗൂഢാലോചന നടത്തി. ഷാഫിക്കെതിരായ ആക്രമണത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും ടി സിദ്ദിഖ് ആവശ്യപ്പെട്ടു

Read Full Story

06:02 PM (IST) Oct 13

`ഗ്രനേഡെറിയുന്നതിനൊക്കെ പ്രോട്ടോക്കോളുണ്ട്', ഷാഫി പറമ്പിലിനെതിരായ ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ്

ഷാഫി പറമ്പിൽ എംപിക്കെതിരായ ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ്. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെത്തി സന്ദർശിച്ചു.

Read Full Story

06:00 PM (IST) Oct 13

ഇന്ത്യ കാനഡ നയതന്ത്ര ബന്ധം; പൂർവ്വ സ്ഥിതിയിലാക്കാനുള്ള നടപടികൾ വേഗത്തിലാക്കും, അനിത ആനന്ദും എസ് ജയശങ്കറും ചര്‍ച്ച നടത്തി

ഇന്ത്യയ്ക്കും കാനഡയ്ക്കും ഇടയിലെ നയതന്ത്ര ബന്ധം പൂർവ്വ സ്ഥിതിയിലാക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ ധാരണ

Read Full Story

05:39 PM (IST) Oct 13

ആലപ്പുഴയിൽ ലഹരിവേട്ട; അഭിഭാഷകയും മകനും അറസ്റ്റിൽ, വീട്ടിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തും

കരുമാടിയിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഹൈബ്രിഡ് കഞ്ചാവും ഒഡീഷ കഞ്ചാവും എംഡിഎംഎയും കണ്ടെടുത്തത്.

Read Full Story

05:33 PM (IST) Oct 13

പാലക്കാട് റോഡ് ഉദ്ഘാടനത്തിനെത്തിയ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം, വാഹനം തടഞ്ഞു, സ്ഥലത്ത് സംഘര്‍ഷാവസ്ഥ

പാലക്കാട്ടെ പിരായിരിയിൽ റോഡ് ഉദ്ഘാടനം ചെയ്യാനെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തടഞ്ഞ് ഡിവൈഎഫ്ഐ പ്രതിഷേധം. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. രാഹുലിന് പിന്തുണയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരുമെത്തി.

Read Full Story

05:15 PM (IST) Oct 13

'ദൈവത്തിന് നന്ദി പറയേണ്ട ദിനം, തീവ്രവാദവും മരണവും അവസാനിച്ചു, ഇനിയുള്ള കാലം പ്രതീക്ഷകളുടേത്'; ഇസ്രയേല്‍ പാര്‍ലമെന്‍റില്‍ സംസാരിച്ച് ട്രംപ്

ഗാസ സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മുമ്പായി ഇസ്രയേലിലെത്തിയ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇസ്രയേല്‍ പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്തു.

Read Full Story

05:08 PM (IST) Oct 13

'കേരളം ഇസ്ലാമിക് സ്റ്റേറ്റ് അല്ല', കൊച്ചി സ്കൂളിലെ ഹിജാബ് വിവാദത്തിന് കാരണം മുഖ്യമന്ത്രിയുടെ പത്ത് വോട്ട് നോക്കിയുള്ള നിലപാടെന്നും ഷോൺ ജോർജ്

ബീഫിന്റെ പേരിലല്ല ഹാൽ സിനിമ സെൻസർ ചെയ്തതെന്നും ഷോൺ ജോർജ് അഭിപ്രായപ്പെട്ടു. താമരശേരി ബിഷപ്പ് ഹൗസിനേയും ബിഷപ്പിനേയും തെറ്റിധരിപ്പിക്കുന്ന വിധത്തിലാണ് സിനിമയുടെ ഉള്ളടക്കമെന്നും ഷോൺ കൂട്ടിച്ചേർത്തു

Read Full Story

04:57 PM (IST) Oct 13

ഒ ജെ ജനീഷ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ

ഒജെ ജനീഷിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. വിവാദങ്ങളെ തുടര്‍ന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ച് 51 ദിവസത്തിനുശേഷമാണ് ഒജെ ജനീഷിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ദേശീയ നേതൃത്വം നിയമിച്ചത്

Read Full Story

04:46 PM (IST) Oct 13

ലഹരി കേസിലെ പ്രതികളുമായി നിരന്തര സമ്പർക്കം, റാന്നി സ്റ്റേഷനിലെ പൊലീസുകാരന് സസ്പെൻഷൻ

ലഹരിക്കടത്ത് കേസിലെ പ്രതികളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നതിനെ തുടർന്ന് റാന്നി സ്റ്റേഷനിലെ സിപിഒ മുബാറക്കിനെ സസ്പെൻഡ് ചെയ്തു.  

Read Full Story

04:22 PM (IST) Oct 13

ശബരിമല സ്വർണപ്പാളി വിവാദം - നിലവിലെ അന്വേഷണം തൃപ്തികരമല്ല, കേന്ദ്ര ഏജൻസി അന്വേഷിക്കണം; ​ഗവർണറെ കണ്ട് ബിജെപി നേതാക്കൾ

നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് പറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

Read Full Story

04:04 PM (IST) Oct 13

കൊച്ചിയിലെ ഹിജാബ് തർക്കം - സ്കൂൾ യൂണിഫോം മറയ്ക്കുന്ന രീതിയിലുള്ള വേഷം പാടില്ല, യൂണിഫോം എല്ലാവർക്കും ബാധകമെന്ന് മന്ത്രി വി ശിവൻകുട്ടി

സ്കൂളുകളിൽ യൂണിഫോം മറയ്ക്കുന്ന രീതിയിലുള്ള വേഷം പാടില്ലെന്നും സ്കൂൾ യൂണിഫോം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി 

Read Full Story

03:25 PM (IST) Oct 13

വിശ്വാസ സംരക്ഷണം, കെപിസിസിയുടെ നാല് മേഖലാ ജാഥകൾ നാളെ ആരംഭിക്കും, കൊടിക്കുന്നിൽ സുരേഷ് എംപി

ശബരിമലയിലെ സ്ഥിതി കൂടുതൽ വഷളാകുകയാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് തന്നെയാണ് പ്രതിസ്ഥാനത്തെന്നും കൊടിക്കുന്നിൽ സുരേഷ് എംപി.

Read Full Story

02:48 PM (IST) Oct 13

കോട്ടയം മെഡിക്കൽ കോളേജ് അപകടം; ബിന്ദുവിന്‍റെ മകൻ ജോലിയിൽ പ്രവേശിച്ചു, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിൽ ഓവര്‍സിയറായി നിയമനം

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപകടത്തിൽ മരിച്ച ബിന്ദുവിന്‍റെ മകൻ നവനീത് സര്‍ക്കാര്‍ ജോലിയിൽ പ്രവേശിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഓവർസിയർ ആയാണ് നവനീതിന് നിയമനം

Read Full Story

02:41 PM (IST) Oct 13

എസ്എഫ്ഐഒ അന്വേഷണത്തിൽ കർണാടക ഹൈക്കോടതിയിൽ അപ്പീൽ നൽകി വീണ; ഡിസംബർ 3ന് പരി​ഗണിക്കും

അന്വേഷണം തടയണം എന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളിയതിന് എതിരെയാണ് അപ്പീൽ. ഡിവിഷൻ ബെഞ്ചിനെയാണ് സിംഗിൾ ബെഞ്ച് വിധി ചോദ്യം ചെയ്ത് സമീപിച്ചിരിക്കുന്നത്.

Read Full Story

02:04 PM (IST) Oct 13

ഹിജാബിനെ ചൊല്ലി തർക്കം, സ്കൂൾ അടച്ചിട്ട് അധികൃതർ, മന - പൂർവ്വം സ്കൂൾ മാനേജ്മെന്റ് പ്രശ്നമുണ്ടാക്കുന്നെന്ന് കുട്ടിയുടെ രക്ഷിതാവ്

ഹിജാബിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്കൂൾ അടച്ചിട്ടു.  സ്കൂളിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. എ ഇ ഒ സ്കൂളിലെത്തി വിവരങ്ങൾ ശേഖരിച്ചു.

Read Full Story

01:30 PM (IST) Oct 13

ശബരിമല സ്വർണകൊള്ള - കേരളം രൂപം കൊണ്ടതിന് ശേഷം ഔദ്യോഗിക തലത്തിൽ നടന്ന വലിയ കൊള്ള, ടി സിദ്ദിഖ് എംഎൽഎ

കേരളം രൂപം കൊണ്ടതിന് ശേഷം ഔദ്യോഗിക തലത്തിൽ നടന്ന ഏറ്റവും വലിയ കൊള്ളയാണ് ശബരിമല സ്വർണകൊള്ളയെന്ന്  ടി സിദ്ദിഖ് എംഎൽഎ. ദേവസ്വം മന്ത്രി രാജി വെക്കുകയും നിലവിലെ ദേവസ്വം ബോർഡിനെ പിരിച്ചുവിടാനുള്ള നടപടികൾ സ്വീകരിക്കുകയുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Read Full Story

01:02 PM (IST) Oct 13

വിവേക് വിജയനെതിരായ ഇഡി സമൻസിൽ നിര്‍ണായക വിവരം; മൊഴിയെടുക്കാൻ വിളിപ്പിച്ചത് ലാവ‍ലിൻ കേസിൽ

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൻ വിവേക് കിരണ്‍ വിജയനെതിരായ ഇഡി സമൻസിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. ലാവലിൻ കേസുമായി ബന്ധപ്പെട്ടാണെന്നാണ് വിവേക് വിജയനെ മൊഴിയെടുക്കാൻ വിളിപ്പിച്ചത്. . ക്രൈം നന്ദകുമാര്‍ നൽകിയ പരാതിയിലാണ് ഇഡി 2020ൽ അന്വേഷണം ആരംഭിച്ചത്

Read Full Story

12:48 PM (IST) Oct 13

മുന്നണി സഹകരണം ആവശ്യപ്പെട്ട് സികെ ജാനു യുഡിഎഫിൽ, വിയോജിപ്പുമായി ചെന്നിത്തലയും കെ മുരളീധരനും, സഹകരണം ആകാമെന്ന് യുഡിഎഫ് ധാരണ

മുന്നണി സഹകരണം ആവശ്യപ്പെട്ട് യുഡിഎഫിന് കത്ത് നൽകി സികെ ജാനു. രമേശ് ചെന്നിത്തലയും കെ മുരളീധരനും വിയോജിപ്പ് അറിയിച്ചു. സി കെ ജാനുവുമായി സഹകരണം ആകാമെന്നാണ് നിലവിലെ യുഡിഎഫ് ധാരണ.

Read Full Story

12:43 PM (IST) Oct 13

'രാത്രി വലിയ ശബ്ദം കേട്ടു, വീട് മൊത്തം കുലുങ്ങി'; കൊല്ലം പുനലൂരില്‍ കനത്ത മഴയില്‍ വൻ മണ്ണിടിച്ചില്‍, മലയിൽ നിന്ന് മണ്ണ് കുത്തിയൊലിച്ചെത്തി

കനത്ത മഴയെ തുടര്‍ന്ന് കൊല്ലം പുനലൂർ വെഞ്ചേമ്പിൽ പച്ചയിൽ മലയിൽ വൻ മണ്ണിടിച്ചിൽ. ഒരു കിലോമീറ്റർ ഓളം ദൂരത്തിൽ മണ്ണ് കുത്തിയൊലിച്ചു. പ്രദേശത്തെ് കൃഷി വ്യാപകമായി നശിച്ചു

Read Full Story

12:28 PM (IST) Oct 13

മുല്ലപ്പെരിയാൽ അണക്കെട്ടിൽ ബോംബ് ഭീഷണി

 ഇ-മെയിൽ വഴിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന തരത്തിൽ ഭീഷണി സന്ദേശമെത്തിയത്. തൃശൂര്‍ കളക്ടറേറ്റിലേക്കാണ് ഇ-മെയിൽ ഭീഷണിയെത്തിയത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്.

Read Full Story

12:14 PM (IST) Oct 13

കണ്ണൻ ഗോപിനാഥൻ കോണ്‍ഗ്രസിൽ, അംഗത്വം സ്വീകരിച്ചു; 'സര്‍ക്കാരിനോട് ചോദ്യങ്ങള്ഡ ചോദിക്കുന്നവരെ ദേശദ്രോഹിയായി ചിത്രീകരിക്കുന്നു'

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച് സിവിൽ സര്‍വീസിൽ നിന്ന് രാജിവെച്ച മലയാളി കണ്ണൻ ഗോപിനാഥൻ കോണ്‍ഗ്രസിൽ ചേര്‍ന്നു. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ദേശദ്രോഹികളായി ചിത്രീകരിക്കുകയാണെന്ന് കണ്ണൻ ഗോപിനാഥൻ പറഞ്ഞു

Read Full Story

11:19 AM (IST) Oct 13

കണ്ണൻ ഗോപിനാഥൻ കോൺഗ്രസിലേക്ക്; കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ച് ഐഎഎസ് രാജിവെച്ച മലയാളി

സിവിൽ സര്‍വീസിൽ നിന്ന് രാജിവെച്ച മലയാളി കണ്ണൻ ഗോപിനാഥൻ കോണ്‍ഗ്രസിലേക്ക്. ഇന്ന് രാവിലെ 11.30ന് ദില്ലിയിലെ എഐസിസി ആസ്ഥാനത്തെത്തി കണ്ണൻ ഗോപിനാഥൻ കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കും

Read Full Story

11:06 AM (IST) Oct 13

സ്വാതന്ത്ര്യം, സമാധാനം; ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളുടെ ആദ്യ സംഘത്തെ മോചിപ്പിച്ചു, 7 പേരെ റെഡ്ക്രോസിന് കൈമാറി

സമാധാന കരാറിന്‍റെ ഭാഗമായി ഗാസയിൽ ബന്ദികളുടെ കൈമാറ്റം തുടങ്ങി. ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളുടെ ആദ്യ സംഘത്തെ മോചിപ്പിച്ചു. ഏഴുപേരെയാണ് ആദ്യഘട്ടത്തിൽ മോചിപ്പിച്ചത്. 250 പലസ്തീൻ തടവുകാരെയും ഇസ്രയേൽ വിട്ടയക്കും

Read Full Story

09:03 AM (IST) Oct 13

നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Read Full Story

09:03 AM (IST) Oct 13

സ്രയേൽ-ഹമാസ് യുദ്ധം അവസാനിച്ചെന്ന് ട്രംപ്

ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിച്ചെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഗാസ വെടിനിർത്തൽ നിലനിൽക്കുമെന്നും ഡോണൾഡ് ട്രംപ് അറിയിച്ചു. ബെഞ്ചമിൻ നെതന്യാഹു യുദ്ധകാലത്തെ മികച്ച പ്രധാനമന്ത്രിയെന്നും ട്രംപിന്‍റെ പ്രശംസ. ഇസ്രയേലിലേക്ക് തിരിക്കുന്നതിന്‍റെ തൊട്ടുമുമ്പായിരുന്നു ഡോണൾഡ് ട്രംപിന്‍റെ പ്രതികരണം. ഇന്ത്യ പാകിസ്ഥാൻ യുദ്ധം താൻ തീർത്തെന്ന് ട്രംപ് ഇന്നും അവകാശപ്പെട്ടു.

Read Full Story

09:02 AM (IST) Oct 13

സമാധാന ഉച്ചകോടി ഇന്ന് ഈജിപ്തിൽ

ഗാസ സമാധാന ഉച്ചകോടിക്കായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ന് മിഡിൽ ഈസ്റ്റിൽ. ട്രംപിന്‍റെ നേതൃത്വത്തിൽ ഈജിപ്തിലാണ് ഉച്ചകോടി. സമാധാന കരാറിന്‍റെ ഭാഗമായി ഹമാസ് ഇന്ന് ബന്ദികളെ വിട്ടയക്കും. ഇസ്രയേൽ പലസ്തീൻ തടവുകാരെയും വിട്ടയയ്ക്കും. ഇസ്രയേലിലാണ് ട്രംപിന്‍റെ ആദ്യ സന്ദർശനം.

Read Full Story

09:02 AM (IST) Oct 13

രക്ഷാപ്രവർത്തനത്തിനിടെ ദാരുണാന്ത്യം

കൊല്ലം നെടുവത്തൂരിൽ കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ ഫയർഫോഴ്സ് അംഗം ഉൾപ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. കൊട്ടാരക്കര ഫയർ & റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങൽ സ്വദേശി സോണി എസ്. കുമാർ (36), കിണറ്റിൽ ചാടിയ നെടുവത്തൂർ സ്വദേശിനി അർച്ചന (33), യുവതിയുടെ സുഹൃത്ത് ശിവകൃഷ്ണൻ (22) എന്നിവരാണ് മരിച്ചത്.

Read Full Story

09:01 AM (IST) Oct 13

മുഖ്യമന്ത്രിയുടെ മകനെ ഉടൻ ചോദ്യം ചെയ്യണമെന്ന് പരാതി

മുഖ്യമന്ത്രിയുടെ മകനെ ഉടൻ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് അനിൽ അക്കരയുടെ പരാതി. കേന്ദ്ര ധനകാര്യ വിഭാഗത്തിനും ഇഡി ഡയറക്ടർക്കുമാണ് പരാതി നൽകിയത്. ലൈഫ് മിഷൻ തട്ടിപ്പിലെ ഇഡി സമൻസില്‍ തുടര്‍ നടപടി ഇല്ലാത്ത സാഹചര്യത്തിലാണ് പരാതി.

Read Full Story

09:00 AM (IST) Oct 13

ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ പ്രതികളെ ഉടൻ കസ്റ്റഡിയിലെടുത്തേക്കും

ശബരിമല സ്വർണ കവർച്ച കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ പ്രതികളെ പ്രത്യേക അന്വേഷണസംഘം ഉടൻ കസ്റ്റഡിയിലെടുത്തേക്കും. ശബരിമല സന്നിധാനതും ബംഗളൂരുവിലും ഉൾപ്പെടെ എത്തി നിർണായ വിവരങ്ങൾ എസ് ഐ ടി ശേഖരിച്ചിട്ടുണ്ട്. മോഷ്ടിക്കപ്പെട്ട സ്വർണം വേഗം കണ്ടെത്തുക , ദ്വാരപാലക പാളികൾ വ്യാജമായി നിർമ്മിച്ചത് എവിടെ എന്ന് കണ്ടെത്തുക എന്നിവയ്ക്കാണ് ആദ്യഘട്ട അന്വേഷണത്തിൽ പ്രാധാന്യം നൽകുന്നത്. അതിനിടെ, പത്തനംതിട്ടയിൽ എസ്.ഐ.ടി ഇന്ന് ക്യാമ്പ് ഓഫീസ് തുറന്നേക്കും. റാന്നി കോടതിയിൽ എഫ്ഐആറും സമർപ്പിക്കും

Read Full Story

More Trending News