Published : Feb 18, 2026, 07:45 AM ISTUpdated : Feb 18, 2026, 10:02 PM IST

Malayalam news live: സർവ്വം റഷ്യ മയം! ഇറാൻ ഉറപ്പിച്ച് തന്നെ? റഷ്യയുമായി കൈകോർത്ത് ഇന്ത്യൻ മഹാസമുദ്രത്തിലടക്കം നാവികാഭ്യാസം, വൻതോതിൽ റഷ്യൻ പ്രകൃതിവാതകം വാങ്ങാനും തീരുമാനം

Summary

പാളയം ജയലക്ഷ്മി സിൽക്‌സിലെ തീപിടിത്തത്തിൽ ജില്ലാ ഫയർ ഓഫീസർ ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകും. സിസിടിവി ദൃശ്യങ്ങളിൽ നിന്നും ആദ്യം തീ എവിടെയാണ് പടർന്നതെന്ന് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ഈ റിപ്പോർട്ട് പ്രകാരം ആയിരിക്കും തുടർ പരിശോധനയും അന്വേഷണവും നടക്കുക. ഇന്നലെ വൈകുന്നേരം അഞ്ചേ മുക്കാലോടെയാണ് വസ്ത്രാലയത്തിൽ തീ പടർന്നത്. തീ പിടിത്തതിൽ കോടികളുടെ നഷ്ടം ഉണ്ടായെന്നാണ് കരുതുന്നത്. വിഷു- റംസാൻ പെരുന്നാൾ വിപണി ലക്ഷ്യമാക്കി ഒരുക്കിയ സ്റ്റോക്ക് അടക്കം കത്തി നശിച്ചു.

Putin Khamenei

10:02 PM (IST) Feb 18

സർവ്വം റഷ്യ മയം! ഇറാൻ ഉറപ്പിച്ച് തന്നെ? റഷ്യയുമായി കൈകോർത്ത് ഇന്ത്യൻ മഹാസമുദ്രത്തിലടക്കം നാവികാഭ്യാസം, വൻതോതിൽ റഷ്യൻ പ്രകൃതിവാതകം വാങ്ങാനും തീരുമാനം

അമേരിക്കയുമായുള്ള സംഘർഷങ്ങൾക്കിടെ, റഷ്യയുമായി കൈകോർത്ത് ഇറാൻ ഇന്ത്യൻ മഹാസമുദ്രത്തിലും ഒമാൻ കടലിലും സംയുക്ത നാവികാഭ്യാസം നടത്തുന്നു. ഇതിനൊപ്പം റഷ്യയിൽ നിന്ന് വൻതോതിൽ പ്രകൃതിവാതകം വാങ്ങാനും ഇറാൻ തീരുമാനിച്ചിട്ടുണ്ട്

Read Full Story

09:40 PM (IST) Feb 18

ആമസോണിൽ ഓ‌ർഡർ ചെയ്ത യുവാവ് പാഴ്സൽ തുറന്നപ്പോൾ ഞെട്ടി, 55000 രൂപയുടെ ലാപ്ടോപ്പിന് പകരം കല്ലും തുണിയും! പരാതി പരിശോധിക്കാമെന്ന് കമ്പനി

കോട്ടയം സ്വദേശിയായ ഡോൺ ടോം ആമസോണിൽ നിന്ന് 55000 രൂപയുടെ ലാപ്ടോപ്പ് ഓർഡർ ചെയ്തു. എന്നാൽ, പാഴ്സൽ തുറന്നപ്പോൾ ലാപ്ടോപ്പിന് പകരം കല്ലും തുണിയുമാണ് ലഭിച്ചത്. സംഭവത്തിൽ യുവാവ് ആമസോണിനും പോലീസിനും പരാതി നൽകിയിട്ടുണ്ട്

Read Full Story

09:08 PM (IST) Feb 18

'മകനേ തിരിച്ച് വരല്ലേ'! 'ഇരുണ്ട കാലം' ക്യാമ്പയിന് തുടക്കം കുറിച്ച് സിപിഎം; യുഡിഎഫ് ഭരണകാലത്തെ അഴിമതികൾ തുറന്നുകാട്ടാൻ പുതിയ വെബ്സൈറ്റ്

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, മുൻ യുഡിഎഫ് സർക്കാരിന്റെ അഴിമതികളും ഭരണപരാജയങ്ങളും തുറന്നുകാട്ടാൻ സിപിഎം 'ഇരുണ്ട കാലം' എന്ന പേരിൽ വെബ്സൈറ്റ് ആരംഭിച്ചു. 'മകനേ തിരിച്ച് വരല്ലേ' എന്ന സോഷ്യൽ മീഡിയ ക്യാമ്പയിനും ഇതോടൊപ്പം പാർട്ടി നടത്തുന്നുണ്ട്

Read Full Story

08:19 PM (IST) Feb 18

24 മണിക്കൂറിനുള്ളിൽ പിണറായി സർക്കാർ സുപ്രീം കോടതിയിൽ! നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ സമർപ്പിച്ചു

നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ 24 മണിക്കൂറിനുള്ളിൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. സർക്കാരിന്റെ നയപരമായ തീരുമാനമാണ് സർവേയെന്നും ഹൈക്കോടതി വിധിയിൽ പൊരുത്തക്കേടുകളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീൽ

Read Full Story

07:33 PM (IST) Feb 18

റമദാൻ വിശുദ്ധ മാസത്തിൽ യുഎഇ പ്രസിഡന്‍റ് അൽ നഹ്യാന്‍റെ വമ്പൻ തീരുമാനം, '1440 തടവുകാർക്ക് ഇക്കുറി മോചനം, സാമ്പത്തിക ബാധ്യതകളും ഏറ്റെടുക്കും'

വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 1440 തടവുകാർക്ക് മോചനം പ്രഖ്യാപിച്ചു. ശിക്ഷയുടെ ഭാഗമായുള്ള ഇവരുടെ സാമ്പത്തിക ബാധ്യതകളും സർക്കാർ ഏറ്റെടുക്കും

Read Full Story

07:08 PM (IST) Feb 18

'എക്സൈസ് മന്ത്രിയുമായി ഫോണിൽ പോലും സമീപകാലത്ത് സംസാരിച്ചിട്ടില്ല', ബാർ സമയക്രമത്തിലെ എംബി രാജേഷിന്‍റെ വാദം തള്ളി വിഡി സതീശൻ

സംസ്ഥാനത്തെ ബാർ സമയ മാറ്റം പ്രതിപക്ഷത്തിന് അറിയാമായിരുന്നു എന്ന എക്സൈസ് മന്ത്രിയുടെ വാദം പ്രതിപക്ഷ നേതാവ് തള്ളി. പ്രതിപക്ഷവുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും സമീപകാലത്ത് മന്ത്രിയുമായി ഫോണിൽ പോലും സംസാരിച്ചിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി

Read Full Story

06:56 PM (IST) Feb 18

എഐ ഉച്ചകോടിയിലെ ചൈനീസ് റോബോട്ട് വിവാദം; തെറ്റ് സമ്മതിച്ച് ഗൽ​ഗോത്തിയാസ് സർവകലാശാല, 'പ്രതിനിധിക്ക് വേണ്ടത്ര അറിവുണ്ടായിരുന്നില്ല'

സ്വന്തമായി വികസിപ്പിച്ചതെന്ന് അവകാശപ്പെട്ട് ചൈനീസ് റോബോട്ടും കൊറിയൻ ഡ്രോണും എഐ ഉച്ചകോടിയിൽ അവതരിപ്പിച്ചതിൽ തെറ്റ് സമ്മതിച്ച് ഗല്‍ഗോത്തിയാസ് സര്‍വകലാശാല.മാധ്യമങ്ങളോട് പ്രതികരിച്ച പ്രൊഫസര്‍ക്ക് വിഷയത്തിൽ വേണ്ടത്ര അറിവുണ്ടായിരുന്നില്ലെന്നും വിശദീകരണം

Read Full Story

06:47 PM (IST) Feb 18

പീഡനത്തിനിരയായ 16കാരിയുടെ ആത്മഹത്യ - 'കടുത്ത മാനസികാഘാതത്തിലായിരുന്ന കുട്ടിക്ക് മതിയായ സംരക്ഷണമൊരുക്കിയില്ല, ​ഉണ്ടായത് ​ഗുരുതര വീഴ്ച'

കഴിഞ്ഞ പത്താം തീയതിയാണ് പീഡന വിവരം പെൺകുട്ടി സ്കൂളിലെ കൗൺസിലറോട് പെൺകുട്ടി തുറന്നുപറഞ്ഞത്. സ്കൂൾ അധികൃതർ ഇക്കാര്യം പൊലീസിനെ അറിയിച്ചതിനെ തുടർന്നാണ് സംഭവത്തിൽ നടപടി ഉണ്ടായത്.

Read Full Story

06:22 PM (IST) Feb 18

ചെന്നിത്തലയുടെ '2011 ഫോർമുല'; സണ്ണി ജോസഫിന്‍റെ തുറുപ്പുചീട്ട് അതുതന്നെ! കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാതെ മത്സരിക്കാൻ നിർണായക നീക്കം

കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാതെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സണ്ണി ജോസഫ് നീക്കം നടത്തുന്നതായി സൂചന. 2011-ൽ ചെന്നിത്തല അധ്യക്ഷനായിരിക്കെ മത്സരിച്ച കീഴ്വഴക്കം ചൂണ്ടിക്കാട്ടിയാണ് ഈ നീക്കം

Read Full Story

06:14 PM (IST) Feb 18

പാളയം ജയലക്ഷ്മി സിൽക്സിലെ തീപിടിത്തം; കേസെടുത്ത് പൊലീസ്, കാരണം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഫയര്‍ഫോഴ്സ് റിപ്പോര്‍ട്ട്, 50 കോടിയുടെ നഷ്ടമെന്ന് പരാതി

കോഴിക്കോട് പാളയം ജയലക്ഷ്മി സിൽക്സിലെ തീപിടിത്തത്തിൽ പൊലീസ് കേസെടുത്തു. ജയലക്ഷ്മി സിൽക്സിന്‍റെ മാനേജരുടെ പരാതിയിൽ കോഴിക്കോട് ടൗണ്‍ പൊലീസാണ് കേസെടുത്തത്

Read Full Story

05:47 PM (IST) Feb 18

പിഎഫ്ഐ കേസിൽ ഒളിവിൽ പോയ പ്രതിയെ അറസ്റ്റ് ചെയ്ത് എൻഐഎ, അധ്യാപകന്റെ കൈ വെട്ടിയ കേസിലും പ്രതി, റിമാൻഡ് ചെയ്തു

പിഎഫ്ഐയുടെ സംസ്ഥാന കമ്മിറ്റി അംഗവും കായിക-ആയുധ പരിശീലന വിംങ്ങിൻ്റെ കോർഡിനേറ്ററായിരുന്നു. അധ്യാപകൻ്റെ കൈ വെട്ടിയ കേസിലും പ്രതിയായിരുന്നു മൊയ്തീൻകുട്ടി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Read Full Story

05:30 PM (IST) Feb 18

യൂട്യൂബിലെ വീഡിയോ കുരുക്കായി, കെഎം ഷാജഹാന് 5 ലക്ഷം പിഴ ശിക്ഷ വിധിച്ച് കോടതി; എഡിജിപി എസ് ശ്രീജിത്ത് നൽകിയ മാനനഷ്ടക്കേസിൽ നടപടി

മാനനഷ്‌ടക്കേസിൽ വ്ലോഗർ കെ എം ഷാജഹാന് തിരുവനന്തപുരം മുൻസിഫ് കോടതി 5 ലക്ഷം രൂപ പിഴ വിധിച്ചു. എഡിജിപി എസ് ശ്രീജിത്ത് നൽകിയ പരാതിയെ തുടർന്നാണ് നടപടി. തെറ്റായ പ്രചരണം നടത്തിയ യൂട്യൂബ് വീഡിയോയുടെ പേരിലാണ് കേസ്

Read Full Story

05:22 PM (IST) Feb 18

ഇടതുകൈ ഷാളിനുള്ളിൽ ഒളിപ്പിച്ചു, തിരക്കിനിടയിൽ ആരുമറിയാതെ തന്ത്രപ്പൂര്‍വം മാല പൊട്ടിച്ചെടുത്തു, മോഷണത്തിൽ വഴിത്തിരിവായി സിസിടിവി ദൃശ്യം

മലപ്പുറം തിരൂര്‍ ബസ് കയറുന്നതിനിടെ കുട്ടിയുടെ സ്വര്‍ണ മാല മോഷ്ടിച്ചു. ഇന്നലെ രാവിലെ 11ഓടെ ഉണ്ടായ മോഷണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ബസിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത് സംഭവത്തിൽ വീട്ടുകാരുടെ പരാതിയിൽ താനൂര്‍ പൊലീസ് കേസെടുത്തു

Read Full Story

05:16 PM (IST) Feb 18

അനധികൃത സ്വത്ത് സമ്പാദന കേസ്; എഡിജിപി എംആർ അജിത് കുമാറിനെതിരെ കേസെടുക്കാൻ അനുമതി തേടി ചീഫ് സെക്രട്ടറിക്ക് കത്ത്

തിരുവനന്തപുരം വിജിലൻസ് കോടതി കേസ് 27 ന് പരിഗണിക്കും. കേസിലെ പരാതിക്കാരനായ അഡ്വ. നെയ്യാറ്റിൻകര പി.നാഗരാജാണ് കത്ത് നൽകിയത്.

Read Full Story

04:09 PM (IST) Feb 18

വയനാട്ടിൽ പീഡനത്തിന് ഇരയായ പ്ലസ് വൺ വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ; ബന്ധുവും അയൽക്കാരനും അറസ്റ്റിൽ

ബന്ധുവും അയൽവാസിയുമാണ് കേസിൽ അറസ്റ്റിൽ ആയത്. പീഡനത്തിന് ഇരയായ വിവരം സ്കൂൾ അധികൃതരാണ് പോലീസിനെ അറിയിച്ചത്.

Read Full Story

04:00 PM (IST) Feb 18

മീൻ വിഭവം കഴിച്ച മൂന്നുപേര്‍ കൂടി ചികിത്സ തേടി; തിരുവനന്തപുരത്ത് കൂടുതൽ ഇടങ്ങളിൽ നിന്ന് മീനുകളുടെ സാമ്പിള്‍ ശേഖരിക്കുന്നു

തിരുവനന്തപുരത്ത് മുൻകരുതൽ നടപടികളുടെ ഭാഗമായി മീനുകളുടെ സാമ്പിളുകള്‍ ആരോഗ്യവകുപ്പ് ശേഖരിക്കുന്നു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മൂന്നു പേര്‍ കൂടി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി

Read Full Story

04:00 PM (IST) Feb 18

ഇന്ത്യക്ക് മാതൃക! ബുധനാഴ്ചകളിൽ 'നോ വെഹിക്കിൾ ഡേ', സൈക്കിൾ അല്ലാതെ ഒറ്റ വാഹനവും പുറത്തിറക്കാനാകില്ല, പുതിയ നിയമം പ്രഖ്യാപിച്ച് ലക്ഷദ്വീപ്

ആരോഗ്യ സംരക്ഷണവും പരിസ്ഥിതി സൗഹൃദ ജീവിതവും പ്രോത്സാഹിപ്പിക്കാൻ ലക്ഷദ്വീപ് ഭരണകൂടം എല്ലാ ബുധനാഴ്ചയും 'നോ വെഹിക്കിൾ ഡേ' ആയി പ്രഖ്യാപിച്ചു. ഈ നീക്കം ദ്വീപിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും സൈക്ലിംഗ്, കാൽനടയാത്ര എന്നിവ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യം

Read Full Story

03:36 PM (IST) Feb 18

പ്രിയങ്ക ​ഗാന്ധിയും ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനും അസമിൽ; പ്രിയങ്കയുടെ വരവ് ജനം കാര്യമാക്കില്ലെന്ന് ഹിമന്ത ബിശ്വ ശർമ

നിയമസഭാ തെരഞ്ഞെടുപ്പടുത്ത അസമിൽ ഇന്ന് പ്രിയങ്ക ​ഗാന്ധിയും ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനും പ്രചാരണത്തിന്. പ്രിയങ്കയുടെ വരവ് ജനം കാര്യമാക്കില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

Read Full Story

03:22 PM (IST) Feb 18

വീണ്ടും അനാസ്ഥ; എരഞ്ഞിപ്പാലത്ത് നിര്‍മാണം നടക്കുന്ന ഓടയിലേക്ക് സ്കൂട്ടര്‍ മറിഞ്ഞു, യാത്രികന് പരിക്കേറ്റു

മാനാഞ്ചിറ മലാപ്പറമ്പ് റോഡിൽ നിർമാണം നടക്കുന്ന ഓടയിലേക്കാണ് യാത്രക്കാരൻ വീണത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Read Full Story

02:22 PM (IST) Feb 18

ലേബർ റൂമിൽ നിന്നും പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി, മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി ദില്ലി പൊലീസ്, 2 സ്ത്രീകൾ അറസ്റ്റിൽ

കുഞ്ഞുമായി കടന്നുകളഞ്ഞ നാൽപത്കാരിയെ ദില്ലി മീററ്റ് എക്സ്പ്രസ് വേയിൽ വച്ച് പിടികൂടി. ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Read Full Story

02:21 PM (IST) Feb 18

ക്ലീൻ ചെയ്യാൻ കലക്കിവെച്ച ഫിനോയിൽ കുടിച്ചു; കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ കഴിയുന്ന റിമാൻഡ് പ്രതി ആശുപത്രിയിൽ

കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ കഴിയുന്ന റിമാൻഡ് പ്രതി ഫിനോയിൽ കുടിച്ച് ആശുപത്രിയിൽ. ഫോറൻസിക് സെല്ലിലെ റിമാൻഡ് പ്രതിയാണ് ഫിനോയിൽ കുടിച്ചത്.

Read Full Story

01:32 PM (IST) Feb 18

ചൈനീസ് റോബോട്ട് സ്വന്തമെന്ന പേരിൽ അവതരിപ്പിച്ചു; ​ഗൽ​ഗോത്തിയാസ് സർവകലാശാല എഐ ഉച്ചകോടിയിൽ നിന്ന് പുറത്ത്

എഐ ഇംപാക്ട് എക്സ്പോയിൽ കോടികൾ മുടക്കി വികസിപ്പിച്ചതെന്ന് അവകാശപ്പെട്ടാണ് സർവകലാശാല ചൈനീസ് നി‌ർമ്മിത റോബോട്ടിനെ അവതരിപ്പിച്ചത്. വിവിധ മാധ്യമങ്ങൾക്കും ഇത് സംബന്ധിച്ച് പ്രൊഫസർമാരും വിദ്യാർത്ഥികളും അഭിമുഖവും നൽകി.

Read Full Story

01:31 PM (IST) Feb 18

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എസ്ഐടിക്ക് കനത്ത തിരിച്ചടി; തന്ത്രിയുടെ ജാമ്യം കര്‍ശന ഉപാധികളോടെ, പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവര്‍ക്ക് ജാമ്യം ലഭിച്ചത് കര്‍ശന ഉപാധികളോടെ. ചൊവ്വ, ശനി ദിവസങ്ങളിൽ എസ്ഐടിക്ക് മുന്നിൽ ഹാജരാകണമെന്നതടക്കമാണ് ഉപാധികള്‍. കേസിൽ അറസ്റ്റിലായി 41ാം ദിവസമാണ് ജാമ്യം

Read Full Story

01:07 PM (IST) Feb 18

സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ് - നടൻ ജയസൂര്യയ്ക്ക് തിരിച്ചടി; 39 ലക്ഷത്തിൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

ഒരു കോടിയോളം രൂപ ജയസൂര്യയുടെയും ഭാര്യയുടെയും അക്കൗണ്ടിലെത്തി എത്തി എന്ന് ഇ ഡി കണ്ടെത്തിയിരുന്നു.

Read Full Story

01:04 PM (IST) Feb 18

വരുന്നൂ, നേറ്റിവിറ്റി കാർഡ്, ബില്ലിന് മന്ത്രിസഭാ യോഗത്തിന്‍റെ അംഗീകാരം; ഈ സമ്മേളനത്തിൽ ബില്ല് കൊണ്ടുവരാൻ നീക്കം

നേറ്റിവിറ്റി കാര്‍ഡ് നൽകാനുള്ള ബില്ലിന് മന്ത്രിസഭാ യോഗത്തിന്‍റെ അംഗീകാരം. നടപ്പു സമ്മേളനത്തിൽ തന്നെ ബിൽ നിയമസഭയിൽ കൊണ്ടുവരാനാണ് നീക്കം.

Read Full Story

12:27 PM (IST) Feb 18

50 പവനും അരലക്ഷം രൂപയുമായി പോയ മോഹനൻ എവിടെ? ദുരൂഹത നീക്കാൻ ക്രൈംബ്രാഞ്ച്, സ്കൂട്ടറിനായി മണ്ണ് നീക്കി പരിശോധന

ബാങ്കിൽ നിന്ന് എടുത്ത 50 പവനും 50000 രൂപയുമായി ഫിനാൻസ് സ്ഥാപനത്തിലേയ്ക്ക് പോകുന്നതിനിടെ തിരുവനന്തപുരം കുളപ്പട സ്വദേശി മോഹനനെ റോഡിൽ നിന്ന് സ്കൂട്ടര്‍ ഉള്‍പ്പടെ കാണാതായതിൽ ക്രൈംബ്രാഞ്ചിന്‍റെ തിരച്ചിൽ

Read Full Story

12:21 PM (IST) Feb 18

ബാർ സമയം കൂട്ടിയ നടപടി - ഫയൽ നീക്കത്തിന് അതിവേ​ഗം; ബാറുടമകളുടെ ആവശ്യപ്രകാരമെന്നത് വ്യക്തം

ബാർ സമയം കൂട്ടിയ നടപടിയിൽ ഫയൽ നീക്കത്തിന് അതിവേ​ഗം. രണ്ട് ദിവസത്തിനകമാണ് ബാർ സമയം കൂട്ടിയ തീരുമാനം എടുത്തത്. ബാറുടമകളുടെ ആവശ്യപ്രകാരമാണ് തീരുമാനമെന്ന് ഇതോടെ വ്യക്തം.

Read Full Story

12:12 PM (IST) Feb 18

അമ്മയുടെയും സഹോദരന്റെയും കണ്ണിൽ മുളകുപൊടിയെറിഞ്ഞ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി, ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യവേ സംഭവം

പ്രതികളായ സാഹിർ ഹാരൂൺ ഷെയ്ഖിനും അയാൻ ഹാരൂൺ ഷെയ്ഖിനും വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയതായും പൊലീസ് അറിയിച്ചു.

 

Read Full Story

11:58 AM (IST) Feb 18

സ്ഥാനാർഥി സാധ്യത പട്ടികയുമായി ബിജെപി; നേമത്ത് രാജീവ് ചന്ദ്ര ശേഖർ, കഴക്കൂട്ടത്ത് വി മുരളീധരൻ, കെ സുരേന്ദ്രൻ മഞ്ചേശ്വരത്തും

30 സീറ്റിലാണ് നിലവിൽ സാധ്യത പട്ടിക കണക്കാക്കിയിരിക്കുന്നത്. നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്ര ശേഖറും, കഴക്കൂട്ടത്ത് വി മുരളീധരനും മത്സരിക്കും. മഞ്ചേശ്വരം മണ്ഡലത്തിൽ കെ സുരേന്ദ്രൻ, പാലക്കാട്- കായംകുളം സീറ്റുകളിൽ ശോഭ സുരേന്ദ്രനും പരി​ഗണനയിൽ

Read Full Story

11:41 AM (IST) Feb 18

ബാർ സമയം വർധിപ്പിച്ച നടപടി - സംസ്ഥാനത്തെ മദ്യത്തിൽ മുക്കിക്കൊല്ലുന്നുവെന്ന് ഓർത്തഡോക്സ് സഭ, മദ്യനയം മാറ്റം തെര‍ഞ്ഞെടുപ്പ് ഡീലെന്ന് കെസിബിസി

മദ്യനയം മാറ്റം തെരഞ്ഞെടുപ്പ് ഡീലാണ്. സമയം വർദ്ധിപ്പിച്ച നടപടി ഉടൻ പിൻവലിക്കണമെന്നും കെസിബിസി വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

Read Full Story

11:39 AM (IST) Feb 18

ശബരിമല സ്വർണക്കൊള്ള - തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം; ഉത്തരവ് കൊല്ലം വിജിലൻസ് കോടതിയുടേത്

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. 

Read Full Story

11:19 AM (IST) Feb 18

കർഷകരിൽ നിന്ന് സംഭരിച്ച നെല്ല് മുക്കി പാലക്കാടൻ മട്ടയെന്ന പേരിൽ വിൽപന; കണ്ടെത്തൽ സപ്ലൈ ഓഫീസർ നടത്തിയ പരിശോധനയിൽ

കർഷകരിൽ നിന്ന് സംഭരിച്ച കോടികളുടെ നെല്ല് മുക്കി ബ്രാൻഡ് ചെയ്ത് വിൽപന. പാലക്കാട്ടെ മില്ലുകൾ നടത്തുന്നത് വൻ ക്രമക്കേടെന്ന് സപ്ലൈ ഓഫീസർ നടത്തിയ ഓഡിറ്റ് റിപ്പോർട്ട് കണ്ടെത്തൽ.

Read Full Story

11:14 AM (IST) Feb 18

കൊട്ടയും കത്തിയും മൃതദേഹത്തിന് സമീപം; രണ്ട് മാസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

കടുവാ സെൻസസിൻ്റെ ഭാഗമായി ക്യാമറ സ്ഥാപിക്കാൻ പോയ വനപാലകരാണ് മൃതദേഹം കണ്ടെത്തിയത്. അച്ചനള നഗറിൽ താമസിക്കുന്ന പ്രാക്തന ഗോത്രവിഭാഗത്തിൽപ്പെട്ടയാളുടെ മൃതദേഹമാണോ എന്ന് സംശയമുണ്ട്.

Read Full Story

10:16 AM (IST) Feb 18

എസ്എച്ച്ഓ കുട്ടി നിക്കറിട്ട് ഡ്യൂട്ടിയിലെത്തിയെന്നും അശ്ലീല ചുവയോടെ സംസാരിച്ചെന്നും വ്യാജ പ്രചരണം; യുവതിക്കും കിടു മീഡിയ ഫേസ് ബുക്ക് ചാനലിനുമെതിരെ കേസ്

പൊലീസിനെതിരെ വ്യാജ പ്രചാരണം നടത്തിയ യുവതിക്കെതിരെ കേസ്. ചെങ്ങന്നൂർ എസ്എച്ച്ഓ കുട്ടി നിക്കർ ഇട്ട് ഡ്യൂട്ടിയിലെത്തിയെന്നും പരാതി നൽകാൻ എത്തിയപ്പോൾ അശ്ലീല ചുവയോടെ സംസാരിച്ചു എന്നുമാണ് പ്രചാരണം.

Read Full Story

10:13 AM (IST) Feb 18

പ്രാദേശിക ലീ​ഗ് എതിർത്തു, സംസ്ഥാന നേതാക്കൾ പിന്തുണച്ചു; കളമശ്ശേരിയിൽ ഇബ്രാഹിം കുഞ്ഞിന്‍റെ മകന്‍ പ്രചാരണം തുടങ്ങി

ആദ്യ ഘട്ട ആശയക്കുഴപ്പങ്ങള്‍ക്കൊടുവില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്‍റെ മകന്‍ വി ഇ അബ്ദുല്‍ ഗഫൂറിനെ തന്നെ സ്ഥാനാര്‍ഥിയാക്കാനാണ് മുസ്ലിംലീഗില്‍ ധാരണ. പുതുയുഗയാത്രയ്ക്ക് മുന്നോടിയായുളള ജാഥ നയിച്ച് ഗഫൂര്‍ മണ്ഡലത്തില്‍ പ്രചാരണവും തുടങ്ങിക്കഴിഞ്ഞു

Read Full Story

09:58 AM (IST) Feb 18

യുവതി ആത്മഹത്യ ചെയ്ത സംഭവം - യൂത്ത് കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ, ജീവനൊടുക്കാൻ കാരണം സുഹൈൽ എന്ന് കുറിപ്പ്

35 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരിയെ ഏനാത്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ മാസം14 നാണ് യുവതിയെ പത്തനംതിട്ട കടമ്പനാട് ഉള്ള ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Read Full Story

09:43 AM (IST) Feb 18

ഭിന്നശേഷി സംവരണം - എൻഎസ്എസിന് അനുകൂലമായ ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കും; സർക്കാർ ഉത്തരവ് ഉടൻ

ഭിന്നശേഷി സംവരണത്തിൽ എൻഎസ്എസിന് അനുകൂലമായ ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കാൻ ഒരുങ്ങുന്നു. ഇതുസംബന്ധിച്ച അനുകൂല നിയമോപദേശം സർക്കാരിന് ലഭിച്ചു.

Read Full Story

09:19 AM (IST) Feb 18

തൊടുപുഴയിൽ ഓടയിൽ വീണ് യുവാവ് മരിച്ച സംഭവം - വെള്ളക്കെട്ട് ഒഴിവാക്കാൻ സ്ലാബുകൾ നീക്കം ചെയ്തത് ന​ഗരസഭയെന്ന് പിഡബ്ല്യുഡി റിപ്പോർട്ട്

തൊടുപുഴയിൽ ഓടയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ നഗരസഭയെ പഴി ചാരി പൊതുമരാമത്ത് വകുപ്പിൻ്റെ റിപ്പോർട്ട്. വെള്ളക്കെട്ട് ഒഴിവാക്കാൻ സ്ലാബുകൾ നീക്കം ചെയ്തത് ന​ഗരസഭയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Read Full Story

08:38 AM (IST) Feb 18

ആറ്റുകാൽ പൊങ്കാല; തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും മാർച്ച് 3ന് പ്രാദേശിക അവധി

പൊങ്കാല മഹോത്സവത്തിന്റെ പ്രധാന ദിവസമായ മാർച്ച് 3ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ- അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടു.

Read Full Story

08:14 AM (IST) Feb 18

ആഗോള അയ്യപ്പ സംഗമം; ഓഡിറ്റർ വിവരങ്ങൾ തേടിയിട്ടില്ല, എസ്റ്റിമേറ്റ് തുകയെ ന്യായീകരിച്ചു ട്രിപ്പിൾ ഐ സി

ഓഡിറ്റർ വിവരങ്ങൾ തേടിയിട്ടില്ല എന്നാണ് തിങ്കളാഴ്ച നൽകിയ കത്തിൽ സ്ഥാപനം പറയുന്നത്. ട്രിപ്പിൾ ഐസിയോട് തുക കുറയ്ക്കണം എന്ന് ആവശ്യപ്പെടുമെന്ന് ഇന്നലെ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാർ പറഞ്ഞിരുന്നു.

Read Full Story

More Trending News