കനത്ത മഴ കേരളത്തിൽ തുടരുന്നതടക്കം നിരവധി വാർത്തകളാണ് ഇന്നുള്ളത്. സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ അവധിയും പ്രഖ്യാപിച്ചു. കത്ത് ചോർച്ച വിവാദങ്ങൾക്കിടെ സി പി എം പിബി യോഗം ഇന്ന് ചേരും. ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന എൻ ഡി എ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണന് പിന്തുണ തേടി ബി ജെ പി, പ്രതിപക്ഷ പാർട്ടി നേതാക്കളെ ഇന്ന് കണ്ടേക്കും.

10:57 PM (IST) Aug 18
കാവടിക്കടവിന് സമീപം വലിയവട്ടമെന്നാണ് അപകടമുണ്ടായ സ്ഥലം അറിയപ്പെടുന്നത്.
10:01 PM (IST) Aug 18
ഖത്തറും ഈജിപ്തും യുഎസും നടത്തിയ മധ്യസ്ഥ ശ്രമങ്ങളാണ് ഫലം കണ്ടത്
09:44 PM (IST) Aug 18
സംഭവം വിവാദമായതിന് പിന്നാലെ വകുപ്പ് മേധാവി ക്ഷമാപണം നടത്തി.
09:15 PM (IST) Aug 18
കളമശ്ശേരി പ്രീമിയർ ജംഗ്ഷനിൽ വെച്ച് 10 ലക്ഷം രൂപക്ക് 2 കിലോ സ്വർണം തരാമെന്ന് പറഞ്ഞു ആലുവ സ്വദേശിയിൽ നിന്നും ഇവർ 10 ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു.
08:53 PM (IST) Aug 18
പാലക്കാട് നിന്നും ഷാഫി പറമ്പിൽ നിയമസഭയിലേക്ക് മത്സരിക്കാൻ തയ്യാറെടുക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നിരുന്നു.
07:24 PM (IST) Aug 18
ശക്തമായ മഴ തുടരുന്നതിനലാണ് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചത്.
07:08 PM (IST) Aug 18
ഗെയിമുകൾ കളിച്ച് സാമ്പത്തിക പ്രതിസന്ധിയിൽ ആയിരുന്നെന്ന് പൊലീസും വ്യക്തമാക്കി.
06:05 PM (IST) Aug 18
ഏഴു ദിവസത്തിനകം സാക്ഷ്യപത്രം നല്കിയില്ലെങ്കിൽ കള്ള ആരോപണങ്ങൾ ഉന്നയിച്ചതിന് രാഹുൽ ഗാന്ധി വോട്ടർമാരോട് മാപ്പു പറയണം എന്നാണ് ഗ്യാനേഷ് കുമാര്‍ ഇന്നലെ പറഞ്ഞത്
05:54 PM (IST) Aug 18
കേസിൽ അഞ്ചാം പ്രതിയായിരുന്ന റഷീദിനെ സിബിഐ കോടതി ഒഴിവാക്കിയിരുന്നു.
05:45 PM (IST) Aug 18
ഉന്നയിച്ച പരാതി തള്ളി പറയാൻ പാര്‍ട്ടി ഇതവരെ തയ്യാറായിട്ടില്ല. പരാതി പാർട്ടിക്ക് മുൻപിലുണ്ട്
05:21 PM (IST) Aug 18
തോമസ് ഐസക് ഇടപെട്ടത് വീടിനു ജപ്തി ഭീഷണി വന്നപ്പോഴാണ്.
04:58 PM (IST) Aug 18
ബെനാമി എന്ന് പറഞ്ഞത് അസംബന്ധമാണ്. അത് പിൻവലിച്ചില്ലെങ്കിൽ ഷെർഷാദിനെതീരെ നിയമ നടപടി സ്വീകരിക്കും
04:56 PM (IST) Aug 18
കോഴിക്കോട് പുല്ലങ്കുന്ന് സ്വദേശി ഷഹീദ് ഹുസൈൽ, ചാലിയം സ്വദേശി അബു താഹിർ എന്നിവരാണ് പിടിയിലായത്. വാഹന പരിശോധനയ്ക്കിടയിലാണ് ഇരുവരും പിടിയിലായത്.
04:45 PM (IST) Aug 18
ചുമർ ഇടിഞ്ഞുവീഴുന്ന സമയം അടുക്കള ഭാഗത്ത് ജാനകി ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു
04:17 PM (IST) Aug 18
വെളളക്കെട്ടുണ്ടാകുമ്പോൾ യാത്രക്കാര്‍ ഈ ചാലിൽ വീഴുന്നത് പതിവെന്ന് നാട്ടുകാര്‍ പറയുന്നു.
03:25 PM (IST) Aug 18
പ്രവാസി വ്യവസായിക്കെതിരെ പീഡന പരാതിയിൽ പൊലീസ് കേസെടുത്തു
03:20 PM (IST) Aug 18
പ്രത്യേക ചർച്ചയ്ക്കിടെ പ്രതിപക്ഷം ബഹളം കടുത്തതോടെ ലോക്സഭ നാളത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ ബഹളത്തെ കടുത്ത നിരസത്തോടെയാണ് മന്ത്രി ജിതേന്ദ്ര സിംഗ് വിമർശിച്ചത്.
02:25 PM (IST) Aug 18
രാജേഷ് കൃഷ്ണയെ അറിയാമോ എന്ന ചോദ്യത്തിന്റെ ഉദ്ദേശം മനസിലായെന്നും തലക്കെട്ട് ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
02:05 PM (IST) Aug 18
റമീസിന്റെ മാതാപിതാക്കളെ ഇന്ന് രാവിലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
01:51 PM (IST) Aug 18
പ്രതികൾ സംഭവസമയത്ത് ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ്
01:39 PM (IST) Aug 18
01:28 PM (IST) Aug 18
2023 ലെ പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് എഡിറ്റർ രജനി വാര്യർക്കാണ്. ഉള്ളുനീറി ഊരുകൾ എന്ന പരിപാടിക്കാണ് അവാർഡ്
01:19 PM (IST) Aug 18
തലയ്ക്കും മുഖത്തും പരിക്കേറ്റ മാനേജര്‍ ബേസിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി
01:05 PM (IST) Aug 18
ടോമിന്‍ ജെ തച്ചങ്കരി നേതാക്കളെ മണിയടിച്ച് നേടിയതാണ് സ്ഥാനമാനങ്ങളെല്ലാം എന്ന് സി എം ദിനേശ്
12:49 PM (IST) Aug 18
ദ്വാരക പബ്ലിക് സ്കൂൾ എന്നിവിടങ്ങളിലാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ വിദ്യാർത്ഥികളെയും ജീവനക്കാരെയും സ്കൂളിൽ നിന്ന് ഒഴിപ്പിച്ചു.
12:46 PM (IST) Aug 18
പി പി ദിവ്യയുടെ അനധികൃത സ്വത്ത് സമ്പാദനമടക്കം ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും പരാതിക്കാരനായ തന്‍റെ മൊഴിയെടുക്കാൻ പോലും വിജിലൻസ് തയാറായില്ലെന്നാണ് ഷമ്മാസിന്‍റെ ആരോപണം
12:28 PM (IST) Aug 18
രാഹുൽ ഗാന്ധിയോട് മാപ്പ് ആവശ്യപ്പെടുന്ന കമ്മീഷൻ എന്ത് കൊണ്ട് അനുരാഗ് ഠാക്കൂറിനോട് മാപ്പ് ആവശ്യപ്പെടുന്നില്ല എന്ന് മുരളീധരന്‍
12:21 PM (IST) Aug 18
അദ്ധ്യാപകര്‍ ശത്രുക്കൾ അല്ല. എന്നാൽ, കുട്ടികളെ ഉപദ്രവിക്കുന്ന നില ഉണ്ടാകരുതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അതേസമയം, വിവിധ സംഘടനകള്‍ ഇന്ന് സ്കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി
12:12 PM (IST) Aug 18
കൊടി സുനിയും സംഘവും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ചും ലഹരിസംഘത്തെ നിയന്ത്രിക്കുന്നതായാണ് ജയില്‍ വകുപ്പിന്‍റെ റിപ്പോര്‍ട്ട്
11:48 AM (IST) Aug 18
എല്ലാ ദിവസവും മണിക്കൂറുകളോളം ഫോൺ വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്തിരുന്ന റമീസ് തന്നെ അവഗണിക്കുകയാണെന്ന് മനസ്സിലായ പെൺകുട്ടി കൂട്ടുകാരി വഴി ബന്ധപ്പെട്ടിട്ടും പ്രയോജനം ഉണ്ടായില്ല
10:14 AM (IST) Aug 18
ഒരു കെഎസ്ആർടിസി ബസും പത്ത് സ്വകാര്യ ബസുകളും അഞ്ച് സ്കൂൾ ബസുകളും കോൺട്രാക്ട് വ്യവസ്ഥയിൽ തൊഴിലാളികളെ കൊണ്ട് പോകുകയായിരുന്ന ഒരു ടെമ്പോ ട്രാവലറുമാണ് പിടിച്ചെടുത്തത്
09:37 AM (IST) Aug 18
09:29 AM (IST) Aug 18
കുറ്റിപ്പുറം ആശുപത്രിപ്പടിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിന് പിന്നാലെ നാട്ടുകാരുടെ പ്രതിഷേധം. ദേശീയപാതയിൽ നിന്ന് ഇടുങ്ങിയ റോഡിലേക്ക് പ്രവേശിക്കുന്നിടത്ത് മുന്നറിയിപ്പ് സംവിധാനങ്ങളില്ലെന്നും ഇത് അപകടങ്ങൾക്ക് കാരണമാകുന്നുവെന്നും നാട്ടുകാർ
09:12 AM (IST) Aug 18
രണ്ട് മാസങ്ങള്‍ മുന്‍പ് ജൂൺ 13ാം തിയതിയാണ് പൊലീസിൽ പരാതി നൽകിയതെന്നാണ് എഫ് ഐ ആർ രേഖകളിൽ നിന്നും വ്യക്തമാകുന്നത്.
08:28 AM (IST) Aug 18
പാർലമെന്റിൽ ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്രയെക്കുറിച്ച് പ്രത്യേക ചർച്ച നടത്തും
08:12 AM (IST) Aug 18
വീട്ടുമുറ്റത്തെ മണ്‍തിട്ടയടക്കം തകര്‍ത്താണ് വെള്ളം ഇരച്ചെത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. 30 വര്‍ഷം മുമ്പ് നിര്‍മിച്ച ജലസംഭരണിയാണ് ഭാഗികമായി തകര്‍ന്നത്
08:06 AM (IST) Aug 18
07:02 AM (IST) Aug 18
വിവാദ വ്യവസായി രാജേഷ് കൃഷ്ണയ്ക്കെതിരെ പിബിക്ക് കിട്ടിയ പരാതി ചോർന്നത് ചർച്ചയായിരിക്കെയാണ് യോഗം ചേരുന്നത്
06:37 AM (IST) Aug 18
ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ചെമ്പകപ്പള്ളി റംലത്തിനെ ഇന്നലെ വൈകിട്ട് ആണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്
05:48 AM (IST) Aug 18
രോഗം സ്ഥിരീകരിച്ച അന്നശ്ശേരി സ്വദേശിയായ 49കാരൻ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണുള്ളത്