ഗെയിമുകൾ കളിച്ച് സാമ്പത്തിക പ്രതിസന്ധിയിൽ ആയിരുന്നെന്ന് പൊലീസും വ്യക്തമാക്കി.
കൊല്ലം: പത്തനാപുരത്ത് സ്വകാര്യ സ്കൂളിലെ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം പോത്തുകൽ സ്വദേശി ടോണി കെ. തോമസ്(27) ആണ് മരിച്ചത്. പത്തനാപുരം സെൻറ് സ്റ്റീഫൻസ് ഹയർസെക്കണ്ടറി സ്കൂളിലെ ഓഫീസ് അസിസ്റ്റൻ്റ് ആയിരുന്നു മരിച്ച ടോണി. ടോണി ഓൺലൈൻ ഗെയിമുകൾക്ക് അടിമയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഗെയിമുകൾ കളിച്ച് സാമ്പത്തിക പ്രതിസന്ധിയിൽ ആയിരുന്നെന്ന് പൊലീസും വ്യക്തമാക്കി. അതേസമയം, മൃതദേഹത്തിന് സമീപത്തു നിന്ന് ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


