ടോമിന്‍ ജെ തച്ചങ്കരി നേതാക്കളെ മണിയടിച്ച് നേടിയതാണ് സ്ഥാനമാനങ്ങളെല്ലാം എന്ന് സി എം ദിനേശ്
കൊച്ചി: കൊച്ചി തമ്മനത്ത് ടോമിന്‍ ജെ. തച്ചങ്കരി ഭൂമി കയ്യേറി എന്ന് ആരോപിച്ച് സിപിഎം പ്രതിഷേധം. തമ്മനം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിാണ് പ്രതിഷേധം നടന്നത്. സംഭവസ്ഥലത്തെത്തിയ പൊലീസ് പ്രതിഷേധം തടഞ്ഞു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. റയാൻ സ്റ്റുഡിയോക്ക് അടുത്ത് വരെ പ്രവർത്തകർ എത്തിയിരുന്നു. നളന്ദ റോഡിലും കുളത്തുങ്കൽ റോഡിലു ടോമിന്‍ ജെ. തച്ചങ്കരി വൻ തോതിൽ ഭൂമി കയ്യേറി എന്നാണ് ആരോപണം.
സി.എം ദിനേശ് മണിയാണ് പ്രതിഷേധം ഉദ്ഘാടനം ചെയ്തത്. ടോമിന്‍ ജെ തച്ചങ്കരി നേതാക്കളെ മണിയടിച്ച് നേടിയതാണ് സ്ഥാനമാനങ്ങളെല്ലാം. നടത്തിയത് കയ്യേറ്റമാണ്. കോർപ്പറേഷൻ നിയമങ്ങളെ ആട്ടിമറിക്കുകയായിരുന്നു. നേട്ടങ്ങൾക്ക് വേണ്ടി ആരുടെയും കാലു നക്കുന്ന ആളാണ് തച്ചങ്കരി എന്നും സി.എം ദിനേശ് ആരോപിച്ചു.

