ഉന്നയിച്ച പരാതി തള്ളി പറയാൻ പാര്‍ട്ടി ഇതവരെ തയ്യാറായിട്ടില്ല. പരാതി പാർട്ടിക്ക് മുൻപിലുണ്ട്

തിരുവനന്തപുരം: സിപിഎം കത്ത് വിവാദത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആരോപണ വിധേയനായ ആളെ എല്ലാവർക്കും അറിയാം. മദ്രാസിൽ ഒരു കമ്പനി ഉണ്ടാക്കി അതിലേക്ക് പണം സമാഹരിക്കുകയായിരുന്നു. ഹവാലയും റിവേഴ്സ് ഹവാലയും ഉണ്ടെന്ന് വിഡി സതീശന്‍ പറഞ്ഞു.

ഉന്നയിച്ച പരാതി തള്ളി പറയാൻ പാര്‍ട്ടി ഇതവരെ തയ്യാറായിട്ടില്ല. പരാതി പാർട്ടിക്ക് മുൻപിലുണ്ട് എന്നത് സത്യമാണ്. ഗുരുതരമായ സാമ്പത്തിക കുറ്റമാണിത്. അന്വേഷിക്കണം ഉണ്ടാകണം. സംസ്ഥാന വിജിലൻസിന്‍റെ പരിധിയിൽ നിൽക്കുമെന്ന് ഉറപ്പില്ല. എങ്കിലും സര്‍ക്കാര്‍ അന്വേഷണത്തിന് തുടക്കം ഇടണമെന്നും വിഡി സതീശന്‍ പറഞ്ഞു.

YouTube video player