സംഭവം വിവാദമായതിന് പിന്നാലെ വകുപ്പ് മേധാവി ക്ഷമാപണം നടത്തി.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർക്കാരിൻ്റെ മരണാന്തര അവയവ ദാന ഏജൻസിയെ വിമർശിച്ച ഡോക്ടർക്ക് മെമ്മോ നൽകി മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ. സമൂഹമാധ്യമങ്ങളിലൂടെ തുറന്നുപറച്ചിൽ നടത്തിയ വകുപ്പ് മേധാവിക്കാണ് മെമ്മോ നൽകിയിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് നെഫ്രോളജി വിഭാഗം മേധാവി ഡോ മോഹൻ ദാസിനാണ് മെമ്മോ നൽകിയത്. കെ സോട്ടോ പൂർണ പരാജയം എന്നായിരുന്നു ഡോക്ടറുടെ വിമർശനം. സംഭവം വിവാദമായതിന് പിന്നാലെ വകുപ്പ് മേധാവി ക്ഷമാപണം നടത്തി. സമൂഹമാധ്യമങ്ങളിൽ പ്രതികരണം നടത്തിയില്ലെന്ന് മെമ്മോയ്ക്ക് വകുപ്പ് മേധാവി മറുപടി നൽകി. സർക്കാരിൻ്റെ മരണാന്തര അവയവ ദാന ഏജൻസിയാണ് കെ സോട്ടോ. മെഡിക്കൽ കോളേജ് പ്രിൻസിപ്പാളാണ് മെമ്മോ നൽകിയത്.

YouTube video player