ദേശീയപാത 544ൽ ചാലക്കുടി, മുരിങ്ങൂർ എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ മാള വഴി തിരിച്ചുവിടുന്നു. പോലീസ് ഗതാഗതം നിയന്ത്രിക്കാൻ ശ്രമിക്കുന്നു.

തൃശ്ശൂർ : ദേശീയപാത 544 ൽ ഗതാഗതക്കുരുക്ക് അതിരൂക്ഷം. ചാലക്കുടി, മുരിങ്ങൂർ എന്നിവിടങ്ങളിൽ ഗതാഗതം സ്തംഭിച്ചതിനെ തുടർന്ന് എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ വഴിതിരിച്ചുവിടുന്നു. എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ മാള വഴിയാണ് തിരിച്ച് വിടുന്നത്. പോട്ട, കൊമ്പൊടിഞ്ഞാമക്കൽ, അഷ്ടമിച്ചിറ വഴി എറണാകുളത്തേക്ക് പോകാം. ഗതാഗതം നിയന്ത്രിക്കുന്നതിനായി ചാലക്കുടി പോട്ട പാലത്തിന് സമീപം പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. 

മുരിങ്ങൂർ ഭാഗത്തും പാലത്തിലും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. പാലത്തിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തി. എറണാകുളത്തേക്കുള്ള വണ്ടികൾ മാള കാടുകുറ്റി വഴി തിരിച്ചു വിടുന്നു. സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാൻ പോലീസ് ശ്രമങ്ങൾ തുടരുകയാണെന്നും വാഹനവുമായെത്തുന്നവർ ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. 

YouTube video player