വെളളക്കെട്ടുണ്ടാകുമ്പോൾ യാത്രക്കാര്‍ ഈ ചാലിൽ വീഴുന്നത് പതിവെന്ന് നാട്ടുകാര്‍ പറയുന്നു. 

മലപ്പുറം: സ്വന്തം മണ്ഡലത്തിലെ കുഴിയിൽ വീണ് തിരൂരങ്ങാടി കെപിഎ മജീദ് എംഎൽഎ. കരിമ്പിൽ കാച്ചെടിയിൽ ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു സംഭവം. കാച്ചെടിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു എംഎൽഎ. അപ്പോഴാണ് കാര്‍ ചാലിൽ വീണത്. മറ്റൊരു വാഹനം എത്തിച്ചാണ് കാര്‍ വലിച്ചു കേറ്റിയത്. വെളളക്കെട്ടുണ്ടാകുമ്പോൾ യാത്രക്കാര്‍ ഈ ചാലിൽ വീഴുന്നത് പതിവെന്ന് നാട്ടുകാര്‍ പറയുന്നു. 

എംഎൽഎയുടെ മണ്ഡലത്തിലെ റോഡിലാണ് അപകടമുണ്ടായത്. റോഡിന് വശത്തുള്ള ചാലിൽ വെള്ളക്കെട്ടുണ്ടായിരുന്നു. അതിലേക്ക് കാർ മറിയുകയായിരുന്നു. പിന്നീട് മറ്റൊരു വാഹനം കൊണ്ടുവന്ന് നാട്ടുകാരാണ് കാർ വലിച്ചു കയറ്റിയത്. എന്നാൽ വിഷയത്തിൽ എംഎൽഎ പ്രതികരിക്കാൻ തയ്യാറായില്ല. 

അതേസമയം, റോഡിന്റെ ശോച്യാവസ്ഥക്കെതിരെ നടു റോഡിൽ കസേരയിട്ട് കുത്തിയിരുപ്പ് സമരം നടത്തുകയാണ് നാട്ടുകാരൻ. മലപ്പുറത്തെ തിരൂർ - ചമ്രവട്ടം സംസ്ഥാന പാതയിലാണ് ഒറ്റയാൾ പ്രതിഷേധം നടക്കുന്നത്. നാട്ടുകാരനായ മണികണ്ഠനാണ് പ്രതിഷേധിക്കുന്നത്. റോഡിലെ കുഴിയിൽ ചളിവെള്ളം നിറഞ്ഞ കുഴിയിലാണ് കസേരയിട്ടുള്ള പ്രതിഷേധം. ഇന്ന് പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് മണികണ്ഠൻ പറയുന്നത്. ഭക്ഷണം പോലും പ്രതിഷേധ സ്ഥലത്തിരുന്നാണ് മണികണ്ഠൻ കഴിച്ചത്. മലപ്പുറം-ചമ്രവട്ടം സംസ്ഥാന പാതയിലാണ് പ്രതിഷേധം നടക്കുന്നത്. അതുകൊണ്ടുതന്നെ നിരവധി വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നുപോവുന്നത്. 

YouTube video player