LIVE NOW
Published : Jul 18, 2026, 06:14 AM ISTUpdated : Jul 18, 2026, 11:18 PM IST

Malayalam News Live Updates: പീഡനക്കേസിൽ പ്രതിയായ സിപിഎം പഞ്ചായത്തംഗം രാജിവച്ചു, ഭരണ പ്രതിസന്ധി ഇല്ലെന്ന് സിപിഎം

Summary

വടക്കൻ കേരളത്തിൽ ഇന്നും നാളെയും പരക്കെ മഴക്ക് സാധ്യത. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത. നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

cpm member

11:18 PM (IST) Jul 18

പീഡനക്കേസിൽ പ്രതിയായ സിപിഎം പഞ്ചായത്തംഗം രാജിവച്ചു, ഭരണ പ്രതിസന്ധി ഇല്ലെന്ന് സിപിഎം

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ ഉൾപ്പെട്ട ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് അംഗം സി സുജിത്ത് മെമ്പർ സ്ഥാനം രാജിവെച്ചു. സുജിത്തിന്റെ രാജി പഞ്ചായത്ത് ഭരണത്തെ യാതൊരു വിധത്തിലും ബാധിക്കില്ലെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കി

Read Full Story

10:51 PM (IST) Jul 18

നിർണായക ചുവടുവയ്പ്പ്, സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് അനുമതി; അധിക സാമ്പത്തിക ബാധ്യതയില്ലെന്ന് എക്സൈസ് മന്ത്രി എം ലിജു

സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് കേരളത്തിൽ പ്രവർത്തനാനുമതിയായെന്ന് എക്സൈസ് മന്ത്രി എം ലിജുവിന്റെ പ്രഖ്യാപനം. സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാധ്യതയില്ലാതെ, നിലവിലുള്ള തസ്തികകൾ പുനർവിന്യസിച്ചാണ് 389 തസ്തികകളോടെ ബ്യൂറോ രൂപീകരിക്കുന്നത്

Read Full Story

10:36 PM (IST) Jul 18

ഉമ്മൻ ചാണ്ടിയെ തകർക്കാനുള്ള അന്നത്തെ ഗൂഢാലോചനയിൽ ഞാൻ പങ്കുകാരനല്ല, മാതൃകാപുരുഷനെന്നും അനുസ്മരിച്ച് ജി സുധാകരൻ

മുഖ്യമന്ത്രിയായിരുന്നപ്പോൾ ഉമ്മൻ ചാണ്ടിയെ തകർക്കാൻ നടന്ന ഗൂഢാലോചനയിൽ താൻ പങ്കാളിയല്ലെന്ന് ജി സുധാകരൻ. ഉമ്മൻ ചാണ്ടി ഒരു മാതൃകാ പുരുഷനായിരുന്നുവെന്നും ചെങ്ങന്നൂരിൽ നടന്ന അനുസ്മരണ പരിപാടിയിൽ സുധാകരൻ പറഞ്ഞു

Read Full Story

10:06 PM (IST) Jul 18

ദാ വന്നു, ദേ പോയി! പ്രധാനമന്ത്രിമാർ വാഴാത്ത രാജ്യമെന്ന 'ശാപം' മാറുമോ? ബ്രിട്ടനെ നയിക്കാൻ 'കിംഗ് ഓഫ് ദി നോർത്ത്'; ആൻഡി ബേണം തിങ്കളാഴ്ച അധികാരത്തിലേറും

കഴിഞ്ഞ 10 വർഷത്തിനിടെ ആറ് പ്രധാനമന്ത്രിമാർ ഭരിച്ച ബ്രിട്ടണിൽ, രാഷ്ട്രീയ അസ്ഥിരതയ്ക്ക് വിരാമമിടാൻ ആൻഡി ബേണം പുതിയ പ്രധാനമന്ത്രിയായി അധികാരമേൽക്കും. 'കിംഗ് ഓഫ് ദി നോർത്ത്' എന്നറിയപ്പെടുന്ന ബേണത്തിൽ വലിയ പ്രതീക്ഷയാണ് രാജ്യത്തിനുള്ളത്

Read Full Story

09:27 PM (IST) Jul 18

തിങ്കളാഴ്ച സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകണം; വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ട് മുൻ മന്ത്രി വി ശിവൻകുട്ടി

ലോകകപ്പ് ഫൈനൽ പ്രമാണിച്ച് തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി നൽകണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മറ്റൊരു ദിവസം പ്രവർത്തി ദിവസമാക്കാമെന്നും ശിവൻകുട്ടി

Read Full Story

09:25 PM (IST) Jul 18

ദേശീയ പുരസ്കാര നേട്ടത്തിൽ അഭിനന്ദന പ്രവാഹം, 'മലയാളിക്ക് മമ്മൂട്ടി ഒരു ശീല'മെന്ന് മുഖ്യമന്ത്രി, 'അഭിനയ ലോകത്തെ മെസി'യെന്ന് എംഎ ബേബി

മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ മമ്മൂട്ടിക്ക് രാഷ്ട്രീയ സാംസ്കാരിക രംഗത്തുനിന്നും അഭിനന്ദന പ്രവാഹം. മമ്മൂട്ടി മലയാളിക്ക് ഒരു ശീലമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞപ്പോൾ, അഭിനയ ലോകത്തെ മെസിയാണ് അദ്ദേഹമെന്ന് എം.എ. ബേബി വിശേഷിപ്പിച്ചു

Read Full Story

09:16 PM (IST) Jul 18

ഏറ്റവും നല്ല ജോലി അധ്യാപകരുടേത്, കാലത്തിനനുസരിച്ചുള്ള പുതിയ പരിശീലനം നൽകുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി; വിദ്യാരത്‌ന അവാർഡുകൾ വിതരണം ചെയ്തു

വിദ്യാരത്‌ന അവാർഡ് വിതരണ ചടങ്ങിൽ, അധ്യാപക ജോലി ഏറ്റവും ഉദാത്തമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. പുതിയ കാലത്തെ വെല്ലുവിളികൾ നേരിടാൻ അധ്യാപകർക്ക് പുതിയ പരിശീലനം നൽകുന്നത് സർക്കാർ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Read Full Story

09:06 PM (IST) Jul 18

കെഎസ്‍യു പ്രസിഡന്‍റിന് എഐവൈഎഫ് സെക്രട്ടറിയുടെ പിന്തുണ, മുഖ്യമന്ത്രിക്കെതിരായ വിമർശനം ന്യായം; ലോഡ് ഷെഡിങ്ങിനെതിരെ 'കാൻഡിൽ ലൈറ്റ് ഡിന്നർ' പ്രതിഷേധം

മുഖ്യമന്ത്രിക്ക് നേരെയുള്ള വിമർശനത്തിൽ കെഎസ്‍യു സംസ്ഥാന പ്രസിഡന്റിന് പിന്തുണയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ. സംസ്ഥാനത്തെ ലോഡ് ഷെഡിങ്ങിനെതിരെ 'കാൻഡിൽ ലൈറ്റ് ഡിന്നർ' പ്രതിഷേധവും പ്രഖ്യാപിച്ചു

Read Full Story

08:43 PM (IST) Jul 18

ഞങ്ങൾ പൊതിച്ചോറ് നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് വി വസീഫ്; 'കമ്മ്യൂണിറ്റി കിച്ചണുകൾ ഇല്ലാത്തതുകൊണ്ടാണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നത്'

ബാനറും കൊടിയും വെച്ച് പൊതിച്ചോറ് വിതരണം പാടില്ലെന്ന മന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ ഡിവൈഎഫ്ഐ രംഗത്ത്. പദ്ധതി നിർത്തലാക്കില്ലെന്നും തുടരുമെന്നും സംസ്ഥാന പ്രസിഡൻ്റ് വി വസീഫ് വ്യക്തമാക്കി.

Read Full Story

08:31 PM (IST) Jul 18

കോടതി ജീവനക്കാരിയുടെ മരണം; രഞ്ചിതയുടെ മുറിയിൽ നിന്നും ആത്‌മഹത്യകുറിപ്പ് കണ്ടെടുത്തു, 'ജോലി സ്ഥലത്തെ സമ്മർദ്ദമാണ് മരണകാരണം'

തിരുവനന്തപുരത്ത് കോടതി ജീവനക്കാരിയുടെ ആത്‌മഹത്യയിൽ നിർണായക വിവരങ്ങൾ പുറത്ത്. മരിച്ച രഞ്ചിതയുടെ മുറിയിൽ നിന്നും ആത്‌മഹത്യകുറിപ്പ് കണ്ടെടുത്തു.

Read Full Story

08:25 PM (IST) Jul 18

ചിത്രങ്ങൾ പുറത്തുവിട്ട് കുഞ്ഞാലിക്കുട്ടി, 'മുഖ്യമന്ത്രി പറഞ്ഞത് കള്ളമല്ല'; ജൂൺ 29 ന് ടാറ്റയുമായി ചർച്ച നടന്നു, പ്രോജക്ടിൽ പുരോഗതിയുണ്ടായി

ടാറ്റയുമായി ചർച്ച നടത്തിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പിന്തുണച്ച് വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി. ചർച്ചയുടെ ചിത്രങ്ങൾ പുറത്തുവിട്ട അദ്ദേഹം, മുൻ സർക്കാരിന്റെ കാലത്തെ ടാറ്റാ പ്രോജക്ടിന്റെ തുടർച്ചയാണ് ചർച്ച ചെയ്തതെന്നും വിശദീകരിച്ചു

Read Full Story

07:38 PM (IST) Jul 18

മെഗാ സ്റ്റാർ പുരസ്‌ക്കാര പെരുമഴ നനഞ്ഞ 2025-26! പത്മഭൂഷൺ, സംസ്ഥാന അവാർഡ്, ഒടുവിൽ നാലാം ദേശീയ അവാർഡ്; മതിലുകളിൽ തുടങ്ങിയ വീരഗാഥയുടെ 'ഭ്രമ'യുഗം

2025-26 വർഷം മമ്മൂട്ടിക്ക് പുരസ്കാരങ്ങളുടെ കാലമാണ്. പത്മഭൂഷൺ, സംസ്ഥാന അവാർഡ് എന്നിവയ്ക്ക് പിന്നാലെ ‘ഭ്രമയുഗം’ ചിത്രത്തിലെ പ്രകടനത്തിന് നാലാമത്തെ ദേശീയ അവാർഡും അദ്ദേഹം സ്വന്തമാക്കി. ഇതോടെ, ദേശീയ അവാർഡുകളുടെ എണ്ണത്തിൽ മമ്മൂട്ടി അമിതാഭ് ബച്ചനൊപ്പമെത്തി

Read Full Story

06:46 PM (IST) Jul 18

സംസ്ഥാനതലത്തിൽ പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടി; മഞ്ഞുമ്മൽ ബോയ്‌സിന് ദേശീയ തലത്തിൽ നിരാശ

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്ക് നിരാശ. സംസ്ഥാന തലത്തിൽ 10 അവാർഡുകൾ വാരിക്കൂട്ടിയ സിനിമയ്ക്ക് ദേശീയ തലത്തിൽ പുരസ്കാരങ്ങളൊന്നും ലഭിച്ചില്ല

Read Full Story

06:05 PM (IST) Jul 18

കുട്ടികൾ കാണട്ടെ, ലോകകപ്പ് ഫൈൻ; സംസ്ഥാനത്ത് ഒരു സ്കൂളിന് കൂടി തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് അധികൃതർ

ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പ്രമാണിച്ച് സംസ്ഥാനത്ത് ഒരു സ്കൂളിന് കൂടി അവധി പ്രഖ്യാപിച്ച് അധികൃതർ. ആലപ്പുഴ മണപ്പുറം രാജഗിരി സെൻ്റ് ചവറ സിഎംഐ പബ്ലിക് സ്‌കൂളിനാണ് സ്കൂൾ മാനേജ്മെൻറ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചത്.

Read Full Story

04:52 PM (IST) Jul 18

‌മലപ്പുറത്ത് വീടിനകത്ത് ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു; കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിൽ

വീടിനകത്ത് ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു. മലപ്പുറം ഒതുക്കുങ്ങലിൽ ഇന്ന് രാവിലെയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.

Read Full Story

04:38 PM (IST) Jul 18

ആരൊക്കെ എതിർത്താലും ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണം തുടരുമെന്ന് വി കെ സനോജ്; 'സർക്കാരിന്റേത് നികൃഷ്ടമായ തീരുമാനം'

ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചണുകൾ നടപ്പാക്കുമെന്ന ആരോഗ്യ മന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ ഡിവൈഎഫ്ഐ. സർക്കാരിന്റേത് നികൃഷ്ടമായ തീരുമാനമാണെന്നും ആരൊക്കെ എതിർത്താലും പൊതിച്ചോർ വിതരണം തുടരുമെന്നും സംസ്ഥാന സെക്രട്ടറി വി കെ സനോജ്

Read Full Story

03:37 PM (IST) Jul 18

ലോകകപ്പ് ഫുട്ബോൾ ഫൈനൽ; സ്കൂളുകൾക്ക് അവധി ആവശ്യപ്പെട്ട് നിരവധി പേർ വിളിക്കുന്നുണ്ടെന്ന് മന്ത്രി ഷംസുദ്ദീൻ, 'നൽകണമോ എന്നതിൽ തീരുമാനമെടുത്തിട്ടില്ല'

ലോകകപ്പ് ഫുട്ബോൾ ഫൈനൽ ദിവസത്തിൽ സ്കൂളിന് അവധി ആവശ്യപ്പെട്ട് നിരവധി പേർ വിളിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. അവധി നൽകണമോ എന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി

Read Full Story

03:22 PM (IST) Jul 18

പൊതിച്ചോറിന് പൂട്ടോ? ബാനറും കൊടിയും കെട്ടി ആശുപത്രി പരിസരത്ത് ഭക്ഷണം കൊടുക്കാൻ പാടില്ലെന്ന് മന്ത്രി കെ മുരളീധരൻ; കമ്മ്യൂണിറ്റി കിച്ചൻ നടപ്പിലാക്കും

ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചണുകൾ വരുമെന്ന് പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ. ബാനറും കൊടിയും കെട്ടി ആശുപത്രി പരിസരത്ത് ഭക്ഷണം കൊടുക്കാൻ പാടില്ലെന്ന് ആരോഗ്യമന്ത്രി

Read Full Story

03:06 PM (IST) Jul 18

മൺസൂൺ ബംപർ; കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 10കോടി, ടിക്കറ്റ് എടുത്തത് എറണാകുളത്ത് നിന്ന്, വാങ്ങിയയാളെ മറന്നെന്ന് വിൽപ്പനക്കാരൻ

മൺസൂൺ ബംപർ BR 110 നറുക്കെടുപ്പിൽ ഒന്നാം സമ്മാനം (10 കോടി) M C 576896 എന്ന നമ്പറിന്. കണ്ണൂർ ജില്ലയിൽ ജില്ലയിലെ ഏജന്റ് മനോജ്‌ എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.

Read Full Story

03:01 PM (IST) Jul 18

സതീശനിലൂടെ കേരളത്തിന് ഒളിംപിക്സ് മെഡൽ കിട്ടിയേനെ, തള്ളൽ കായിക ഇനമായിരുന്നെങ്കിലെന്ന് പരിഹസിച്ച് ജോൺ ബ്രിട്ടാസ്; ടാറ്റ നിക്ഷേപത്തിൽ വിമർശനം

മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ ചില പ്രഖ്യാപനങ്ങൾ കേൾക്കുമ്പോൾ ആരുടെയും മനസ്സിലേക്ക് ഓടിയെത്തുന്നത് "തള്ളൽ ഒരു കായിക ഇനമായിരുന്നെങ്കിൽ കേരളത്തിന് ഒളിംപിക്സിൽ മെഡൽ കിട്ടിയേനെ" എന്നായിരിക്കുമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി

Read Full Story

02:52 PM (IST) Jul 18

സത്യസന്ധതയ്ക്ക് പത്തരമാറ്റിന്‍റെ തിളക്കം, സ്വർണ്ണമാല ഉടമയ്ക്ക് തിരികെ നൽകിയ ഹരിത കർമ്മ സേനാംഗങ്ങൾ

പ്ലാസ്റ്റിക് മാലിന്യത്തിൽ കണ്ട സ്വർണ്ണമാല ഉടമയ്ക്ക് തിരികെ നൽകിയ ഹരിത കർമ്മ സേനാംഗങ്ങളുടെ സത്യസന്ധതയ്ക്ക് പത്തരമാറ്റിന്റെ തിളക്കം

Read Full Story

02:50 PM (IST) Jul 18

ബോധമില്ലാത്ത പാച്ചിൽ.. മുക്കത്ത് മദ്യപിച്ചോടിച്ച കാർ റോഡരികിലെ ബൈക്കുകളും വീടിന്റെ മതിലും ഇടിച്ചുതെറിപ്പിച്ചു

കോഴിക്കോട് മുക്കം മാമ്പറ്റയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളിലും സമീപത്തെ വീടിന്റെ ചുറ്റുമതിലിലും ഇടിച്ച് തകർക്കുകയായിരുന്നു.

Read Full Story

02:44 PM (IST) Jul 18

കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഒരു ഡിവൈഎഫ്ഐ നേതാവ് കൂടി അറസ്റ്റിൽ; റെഡ് ബറ്റാലിയന്‍ ​ഗ്രൂപ്പിൽ ഷെയർ ചെയ്തത് അമൽ

കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഒരു ഡിവൈഎഫ്ഐ നേതാവ് കൂടി അറസ്റ്റിൽ. ഡിവൈഎഫ്ഐ നേതാവായ അമലിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്ഐ വടകര ബ്ലോക്ക്‌ കമ്മിറ്റി അംഗവും സിപിഎം കണ്ണങ്കുഴി ബ്രാഞ്ചംഗം കൂടിയാണ് അമൽ.

Read Full Story

02:32 PM (IST) Jul 18

ലീ​ഗ് മന്ത്രിമാർക്ക് 'ചായ സൽക്കാരത്തിൽ' പാണക്കാട് നിന്ന് ഉപദേശം; പ്രവർത്തകരുടെ വികാരം ഉൾക്കൊള്ളണം, കൂടിയാലോചന വേണം

മുസ്ലിം ലീഗ് മന്ത്രിമാർ പ്രവർത്തകരുടെ വികാരം ഉൾക്കൊള്ളണമെന്നും വിവാദ പ്രസ്താവനകൾ ഒഴിവാക്കണമെന്നും പാണക്കാട് നേതൃത്വം. പിഎം ശ്രീ, സ്റ്റാഫ് നിയമനം എന്നീ വിഷയങ്ങളിലെ അതൃപ്തി ചർച്ച ചെയ്യാൻ പാണക്കാട് വിളിച്ചു ചേർത്ത മന്ത്രിമാരുടെ യോഗത്തിലാണ് ഈ നിർദ്ദേശം നൽകിയത്.

Read Full Story

02:05 PM (IST) Jul 18

'മുഖത്ത് നോക്കാത്തത് ആശ്വാസം, കണ്ടിരുന്നെങ്കിൽ ക്രമസമാധാന പ്രശ്നം ഉണ്ടായേനെ'; സതീശൻ-അലോഷ്യസ് വിവാദത്തിൽ മുഹമ്മദ് റിയാസ്

മുഖ്യമന്ത്രിയും അലോഷ്യസ് സേവ്യറും കൂടിക്കാഴ്ച നടന്നിരുന്നെങ്കിൽ വലിയ ക്രമസമാധാന പ്രശ്നം ഉണ്ടാകുമായിരുന്നെന്ന് മുൻ മന്ത്രി പി എ മുഹമ്മദ് റിയാസ്

Read Full Story

01:41 PM (IST) Jul 18

വിൽപ്പന സോഷ്യൽ മീഡിയ വഴി, പക്ഷേ നിനച്ചിരിക്കാതെ എല്ലാം പിടിക്കപ്പെട്ടു, 19 കാരൻ അകത്തായത് മയക്കുമരുന്ന് വിറ്റതിന്

സമൂഹമാധ്യമങ്ങൾ വഴി മയക്കുമരുന്ന് വില്പനയ്ക്ക് ശ്രമിച്ച പത്തൊൻപതുകാരൻ എക്സൈസ് സംഘത്തിന്‍റെ പിടിയിൽ

Read Full Story

01:24 PM (IST) Jul 18

പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ഓട്ടോയില്‍ കടത്തിക്കൊണ്ടുപോയി ലൈംഗിക അതിക്രമം, യുവാക്കള്‍ പിടിയില്‍

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഓട്ടോയില്‍ കടത്തിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസില്‍ യുവാക്കള്‍ അറസ്റ്റില്‍

Read Full Story

12:44 PM (IST) Jul 18

ഗൗരിയും കാത്തുവും മിടുക്കികളായി പഠിച്ചു വളരും, 9 മാസം മുൻപുള്ളൊരു സങ്കടക്കാഴ്ച ഇനിയില്ല, വാർത്ത വെളിച്ചമായപ്പോൾ ​ഗവേഷും കുഞ്ഞുങ്ങളും ഹാപ്പിയാണ്!

ഒമ്പത് മാസം മുമ്പു ഇതുപോലൊരു പ്രഭാതത്തിലാണ് ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഗവേഷിന്‍റെയും മക്കളുടെയും സങ്കടങ്ങള്‍ നമസ്തേ കേരളം പ്രേക്ഷകരുടെ മുന്നിലെത്തിച്ചത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ആലപ്പുഴ എംപി കെസി വേണുഗോപാലും നല്ലവരായ ഒരുപാട് പ്രേക്ഷകരുമാണ് ആ കുടുംബത്തിനെ ചേര്‍ത്തു നിര്‍ത്തി സന്തോഷ തീരത്ത് എത്തിച്ചത്.

Read Full Story

12:29 PM (IST) Jul 18

ആഡംബര കാറുകൾ വാടകയ്ക്ക് എടുത്ത് വിവിധ സ്ഥലങ്ങളിൽ സഞ്ചരിക്കും; ലഹരിവിൽപന സംഘം പിടിയിൽ, പിടിച്ചെടുത്തത് 80 ലക്ഷം രൂപയും 51.43 ഗ്രാം എംഡിഎംഎയും

വിദേശത്തായിരുന്ന മുഹമ്മദ് തസ്നിം സാമ്പത്തിക ബാധ്യത തീർക്കാനാണ് ലഹരി വിൽപന തുടങ്ങിയതെന്നാണ് പൊലീസിന് നൽകിയ മൊഴി.

Read Full Story

12:14 PM (IST) Jul 18

പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമം, പാളിയതോടെ യുവാവ് പിടിയിൽ; മുൻപും സമാന സംഭവമുണ്ടായെന്ന് എന്ന് പൊലീസ്

ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയിൽ രാസലഹരിയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

Read Full Story

12:13 PM (IST) Jul 18

ചരിത്രം കുറിച്ച് വിക്രം 1; ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപിച്ചു, വിക്ഷേപണം ശ്രീഹരിക്കോട്ടയിൽ നിന്ന്

രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്രം 1 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ ഐഎസ്ആർഒയുടെ സതീഷ് ധവാൻ സ്പേസ് സെൻ്ററിലെ ഒന്നാം ലോഞ്ച് പാ‍ഡിൽ നിന്നാണ് വിക്ഷേപിച്ചത്

Read Full Story

12:10 PM (IST) Jul 18

പൊലീസുകാരന്റെ നെഞ്ചിൽ ചവിട്ടി യുവാക്കൾ; ബൈക്കിൽ 3 പേർ ചുറ്റിക്കറങ്ങുന്നത് ഫോട്ടോയെടുത്തത് പ്രകോപനം, സംഭവം നെടുമ്പാശ്ശേരിയിൽ

മൂന്ന് പേർ ബൈക്കിൽ പരിസരത്ത് ചുറ്റിക്കറങ്ങുന്നത് കണ്ടപ്പോഴായിരുന്നു പൊലീസ് ഉദ്യോ​ഗസ്ഥൻ ഫോട്ടോ എടുത്തത്.

Read Full Story

11:40 AM (IST) Jul 18

തിരുനെല്ലി ക്ഷേത്ര ജീവനക്കാ‍‍‍ർ തമ്മിൽ അടിപിടി, ഒടുവിൽ സസ്പെൻഷൻ

ഇരു ജീവനക്കാരെയും സർവീസിൽ നിന്നും അടിയന്തരമായി ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തു. തിരുനെല്ലി ദേവസ്വം ജീവനക്കാരായ കൃഷ്ണമോഹൻ, വിജയചന്ദ്രൻ എന്നിവരാണ് കഴിഞ്ഞ ദിവസം പരസ്പരം ഏറ്റുമുട്ടിയത്.

Read Full Story

11:27 AM (IST) Jul 18

'പ്രതീക്ഷിക്കുന്നത് മുഖ്യമന്ത്രി മുൻകൈയെടുക്കുമെന്ന്, മുൻപും ഇത്തരം അഭിപ്രായങ്ങൾ ഉണ്ടായിട്ടുണ്ട്'; ഗവ. പ്ലീഡർ നിയമന വിവാദത്തിൽ ചെന്നിത്തല

പയ്യന്നൂരില്‍ അനസ്തേഷ്യ നല്‍കിയതിന് പിന്നാലെ ഒന്നര വയസുകാരന്‍ മരിച്ച സംഭവത്തിൽ വേണ്ട നടപടികൾ ഉണ്ടാകുമെന്നും ശരിയായ അന്വേഷണം അനിവാര്യമാണ്, ആരോഗ്യമന്ത്രിയുമായി ചർച്ച ചെയ്തു തീരുമാനമെടുക്കും എന്നും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

Read Full Story

11:27 AM (IST) Jul 18

പ്ലീഡര്‍ നിയമന വിവാദം - മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താനാകില്ല; ഒരു നിയമനം യുവ എംപിയുടെ ശുപാര്‍ശയിലാണെന്ന് കെ ബാബു

ഗവണമെൻ്റ് പ്ലീഡര്‍ നിയമനത്തിൽ മുഖ്യമന്ത്രി വിഡി സതീശനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് കെ ബാബു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെ കുറ്റപ്പെടുത്താനാകില്ലെന്നും ഒരു യുവ എംപിയുടെ ശുപാര്‍ശയിലാണെന്ന് വിവാദമായ ഒരു നിയമനമെന്നും അദ്ദേഹം പറഞ്ഞു.

Read Full Story

11:01 AM (IST) Jul 18

ഇടുക്കി തോപ്രാംകുടി സർവീസ്‌ സഹകരണ ബാങ്കിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ്; മുൻ പ്രസിഡന്റും സെക്രട്ടറിയും ഉള്‍പ്പെടെ 13 പേർക്കെതിരെ കേസ്

തോപ്രാംകുടി സർവീസ്‌ സഹകരണ ബാങ്കിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ്. സഹകരണ വകുപ്പ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ പത്തേമുക്കാൽ കോടി രൂപയുടെ തട്ടിപ്പാണ്‌ കണ്ടെത്തിയത്‌. 13 പേർക്കെതിരെ മുരിക്കാശ്ശേരി പൊലീസ്‌ കേസെടുത്തു

Read Full Story

10:55 AM (IST) Jul 18

'പ്രതിസന്ധിക്ക് കാരണം പ്രകൃതി അല്ല സർക്കാർ, മഴക്കാലമാണെന്ന് പറഞ്ഞ് കൈകഴുകുന്നു'; വൈദ്യുതി പ്രസിന്ധിയിൽ രാജീവ് ചന്ദ്രശേഖർ

വർഷം 2026 ആയിട്ടും ഇപ്പോഴും പവർ കട്ടിന് കാരണം മഴക്കാലമാണെന്ന് പറഞ്ഞ് സർക്കാർ കൈകഴുകുന്നു എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ

Read Full Story

10:46 AM (IST) Jul 18

കൂടത്തായി റോയ് വധക്കേസ്; വിസ്തരിച്ചത് 130ലേറെ സാക്ഷികളെ, വിചാരണ നടപടികൾ അവസാന ഘട്ടത്തിലേക്ക്

ജോളി പ്രതിയായ കേസുകളിൽ ആദ്യം വിധി പറയുക റോയ് വധക്കേസിലായിരിക്കും. 2011 സെപ്റ്റംബറിലാണ് ജോളി തന്റെ ആദ്യഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്ന കേസ്.

Read Full Story

10:15 AM (IST) Jul 18

ജോസ് കെ. മാണിയോട് പറഞ്ഞ് ജോലി, ഒൻപത് ലക്ഷം വാങ്ങി മുങ്ങിയ കള്ളനെ പൊക്കി പൊലീസ്

കുറവിലങ്ങാട് കളത്തൂർ അമരത്തുപറമ്പിൽ വീട്ടിൽ എ.ജെ. ജോസഫ് ആണ് പിടിയിലായത്. കോട്ടയം സയൻസ് സിറ്റിയിലെ കമ്പ്യൂട്ടർ വിഭാഗത്തിൽ ജോലി വാഗ്ദാനം ചെയ്താണ് ഇയാൾ തട്ടിപ്പ് നടത്തിയത്. 2025 മുതൽ 2026 ജനുവരി വരെയുള്ള കാലയളവിൽ പലതവണകളായി ഇയാൾ ഒൻപത് ലക്ഷത്തിലേറെ രൂപ വാങ്ങി.

Read Full Story

10:00 AM (IST) Jul 18

കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; ജീവനക്കാരൻ അറസ്റ്റിൽ, സംഭവം ആലപ്പുഴയിൽ

കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം. കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ. ആലപ്പുഴ ഹരിപ്പാടാണ് സംഭവം.

Read Full Story

More Trending News