വിദേശത്തായിരുന്ന മുഹമ്മദ് തസ്നിം സാമ്പത്തിക ബാധ്യത തീർക്കാനാണ് ലഹരി വിൽപന തുടങ്ങിയതെന്നാണ് പൊലീസിന് നൽകിയ മൊഴി.

കോഴിക്കോട്: ആഡംബര കാറുകൾ വാടകയ്ക്കെടുത്ത് ലഹരി വിൽപന നടത്തുന്ന സംഘം ഡാൻസാഫിന്റെ പിടിയിൽ. കോഴിക്കോട് പേരാമ്പ്രയിൽ വച്ചാണ് മൂന്നംഗ സംഘം പിടിയിലായത്. കക്കട്ടിൽ സ്വദേശികളായ മുഹമ്മദ് തസ്നീം, സിറാജ്, ബംഗളൂരു സ്വദേശി മുഹമ്മദ് യാസീൻ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവർ സഞ്ചരിച്ച ക്രെറ്റ കാറിന്റെ ഡാഷ് ബോർഡിൽ നിന്നും 51.43 ഗ്രാം എംഡിഎംഎയും സീറ്റിനടിയിൽ നിന്ന് 8 ലക്ഷം രൂപയും പിടിച്ചെടുത്തു. ലഹരി വിൽപനയിലൂടെ ലഭിച്ച പണമാണിതെന്ന് പ്രതികൾ മൊഴി നൽകി. ആഢംബര കാറുകൾ വാടകയ്ക്കെടുത്ത് വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ചാണ് പ്രതികൾ ലഹരി വിൽപന നടത്തിയിരുന്നത്. വിദേശത്തായിരുന്ന മുഹമ്മദ്തസ്നിം സാമ്പത്തിക ബാധ്യത തീർക്കാനാണ് ലഹരി വിൽപന തുടങ്ങിയതെന്നാണ് പൊലീസിന് നൽകിയ മൊഴി.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming