തിരുവനന്തപുരത്ത് കോടതി ജീവനക്കാരിയുടെ ആത്‌മഹത്യയിൽ നിർണായക വിവരങ്ങൾ പുറത്ത്. മരിച്ച രഞ്ചിതയുടെ മുറിയിൽ നിന്നും ആത്‌മഹത്യകുറിപ്പ് കണ്ടെടുത്തു.
തിരുവനന്തപുരം: തിരുവനന്തപുരത്ത് കോടതി ജീവനക്കാരിയുടെ ആത്‌മഹത്യയിൽ നിർണായക വിവരങ്ങൾ പുറത്ത്. മരിച്ച രഞ്ചിതയുടെ മുറിയിൽ നിന്നും ആത്‌മഹത്യകുറിപ്പ് കണ്ടെടുത്തു. ജോലി സ്ഥലത്തെ സമ്മർദ്ദമാണ് ആത്‌മഹത്യക്കു കാരണമെന്നാണ് കുറിപ്പിലുള്ളത്. വ്യാഴാഴ്ച വൈകുന്നേരമാണ് രഞ്ചിത മരിച്ചത്. ജോലി കഴിഞ്ഞ് വന്ന് രഞ്ചിത ജീവനൊടുക്കുകയായിരുന്നു. സംഭവത്തിൽ ശ്രീകാര്യം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുറിപ്പ് കണ്ടെടുത്തത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


