Published : Feb 02, 2026, 08:13 AM ISTUpdated : Feb 02, 2026, 11:48 PM IST

Malayalam News Live: ഇന്ന് ജോലിക്ക് എത്തില്ലെന്ന് ഉടമയെ വിളിച്ചു പറഞ്ഞു; ആലപ്പുഴയിൽ സ്റ്റുഡിയോ ജീവനക്കാരനായ യുവാവ് കടലിൽ ചാടി ജീവനൊടുക്കി

Summary

കേന്ദ്ര ബജറ്റിലെ അവ​ഗണനയ്ക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം. ബജറ്റിലെ അവ​ഗണനയെ കുറിച്ച് പാർലമെന്റിൽ രാഹുൽ ​ഗാന്ധി ഇന്ന് സംസാരിക്കും.

Drowned Death

11:48 PM (IST) Feb 02

ഇന്ന് ജോലിക്ക് എത്തില്ലെന്ന് ഉടമയെ വിളിച്ചു പറഞ്ഞു; ആലപ്പുഴയിൽ സ്റ്റുഡിയോ ജീവനക്കാരനായ യുവാവ് കടലിൽ ചാടി ജീവനൊടുക്കി

രാവിലെ എട്ടരയോടെ ആണ് ഉജ്വൽ സ്കൂട്ടറിൽ എത്തിയത്. പത്തേമുക്കാലോടെ മീൻപിടുത്തക്കാരാണ് തീരത്ത് അടിഞ്ഞ മൃതദേഹം കാണുന്നത്. മാവേലിക്കര മാങ്കാംകുഴിയിലെ സ്റ്റുഡിയോയിൽ ജീവനക്കാരനായിരുന്നു ഉജ്വൽ.

Read Full Story

11:01 PM (IST) Feb 02

ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ ധാരണയായെന്ന് ട്രംപ്, പകരം തീരുവ 25ശതമാനത്തിൽ നിന്ന് 18ശതമാനമായി കുറയ്ക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ട്രംപ് ഫോണിൽ സംസാരിച്ചു. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താമെന്ന് മോദി സമ്മതിച്ചതായും ട്രംപ് പറഞ്ഞു.

 

Read Full Story

09:52 PM (IST) Feb 02

ബി ജെ പി സംസ്ഥാന വക്താവായി റെജി ലൂക്കോസിനെ നിയമിച്ചു

വി.എൻ. സുരേഷ്, ശശി ചാലക്കൽ, സുമേഷ് മൂന്നാർ എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. ജില്ലാ പ്രസിഡന്റ് ആയിരുന്ന പി.പി. സാനുവിനെ ബിജെപി സംസ്ഥാന കമ്മറ്റി അംഗമായും പ്രഖ്യാപിച്ചിട്ടുണ്ട്.

Read Full Story

09:42 PM (IST) Feb 02

മൈസൂരുവിൽ മലയാളി നഴ്സിം​ഗ് വിദ്യാർത്ഥിയെ കോളജ് ഹോസ്റ്റലിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

കോളേജ് ഹോസ്റ്റലിൽ ആണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ആയഞ്ചേരിയിലെ അബ്ദുള്ള-റംല ദമ്പതിമാരുടെ മകനാണ് മുഹമ്മദ്.

Read Full Story

07:48 PM (IST) Feb 02

ലോക്സഭയെ തീപ്പിടിപ്പിച്ച 'നരവനെ' പ്രസംഗം, പിന്മാറാത്ത ആ‌ർജ്ജവം, രാഹുൽ ഗാന്ധിക്ക് രാഷ്ട്രീയ നേട്ടം; പ്രതിച്ഛായ ഉയരുന്നുവെന്ന് കോൺഗ്രസ് വിലയിരുത്തൽ

ജനറൽ എം എം നരവനെയുടെ പുസ്തകം ഉദ്ധരിക്കുന്നതിൽ നിന്ന് രാഹുൽ ഗാന്ധിയെ സർക്കാർ ലോക്സഭയിൽ തടഞ്ഞത് കോൺഗ്രസിന് രാഷ്ട്രീയ നേട്ടമായി. ഈ സംഭവവും രാഹുലിന്റെ ഉറച്ച നിലപാടും അദ്ദേഹത്തിന്റെ പ്രതിച്ഛായ ഉയർത്തുമെന്നുമാണ് പാർട്ടിയുടെ വിലയിരുത്തൽ

Read Full Story

07:05 PM (IST) Feb 02

മഞ്ചേശ്വരത്ത് ക്രൂരകൊലപാതകം; 18 വയസുള്ള മകളെ വെട്ടിക്കൊലപ്പെടുത്തി പിതാവ്, കസ്റ്റഡിയിലെടുത്ത് പൊലീസ്

സംഭവത്തിൽ പിതാവ് ഉമ്മർ ഫാറൂഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി മയക്കുമരുന്നിന് അടിമയെന്ന് നാട്ടുകാർ പറയുന്നു.

Read Full Story

06:23 PM (IST) Feb 02

പ്രധാനമന്ത്രിയുടെ 55 ഇഞ്ച് ധൈര്യം എവിടെ? മോദിയും ഷായും സഭയിൽ നിന്ന് ഓടിയെന്ന് രാഹുലിന്‍റെ പരിഹാസം; നരവനേയുടെ കുറിപ്പ് ലോക്സഭയിൽ കത്തിപ്പടർന്ന ദിനം

ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ചുള്ള മുൻ കരസേനാ മേധാവി എം എം നരവനെയുടെ വെളിപ്പെടുത്തലുകൾ ഉന്നയിച്ച് രാഹുൽ ഗാന്ധി സർക്കാരിനെതിരെ ആഞ്ഞടിച്ചു. രാഹുലിന്റെ ചോദ്യങ്ങളെ ഭരണപക്ഷം തടഞ്ഞതോടെ ലോക്സഭയിൽ ബഹളമായി

Read Full Story

05:59 PM (IST) Feb 02

എൻഎസ്എസിന് ലഭിച്ച സുപ്രീം കോടതിയുടെ അനുകൂല വിധി മറ്റ് മാനേജ്‌മെന്‍റുകൾക്കും അതിവേഗം നടപ്പാക്കാനുള്ള സർക്കാർ നീക്കം പാളി, 6 ആഴ്ചത്തേക്ക് മാറ്റിവച്ചു

എയ്ഡഡ് സ്‌കൂൾ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തിൽ എൻഎസ്എസിന് ലഭിച്ച അനുകൂല വിധി മറ്റ് മാനേജ്‌മെന്റുകൾക്ക് കൂടി നടപ്പാക്കാനുള്ള കേരള സർക്കാർ നീക്കത്തിന് സുപ്രീം കോടതിയിൽ തിരിച്ചടി.  കേസ് പരിഗണിക്കുന്നത് കോടതി ആറ് ആഴ്ചത്തേക്ക് മാറ്റിവച്ചു

Read Full Story

05:27 PM (IST) Feb 02

എന്‍റെയും സതീശന്‍റെയും വാദങ്ങൾ കോടതി തള്ളിയത് സത്യം, പക്ഷേ സംസ്ഥാനത്ത് ഒരു എഐ ക്യാമറയെങ്കിലും പ്രവർത്തിക്കുന്നുണ്ടോ? ചോദ്യവുമായി ചെന്നിത്തല

സ്പ്രിംക്ലർ കരാറിലെ ഹൈക്കോടതി വിധിക്കു പിന്നാലെ തന്നെ വിമർശിച്ച എംവി ഗോവിന്ദന് മറുപടിയുമായി ചെന്നിത്തല. തന്റെ വാദങ്ങൾ കോടതി ശരിവെച്ചതുകൊണ്ടാണ് സർക്കാർ പദ്ധതിയിൽ നിന്ന് പിന്മാറിയത്. സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തിക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു

Read Full Story

05:21 PM (IST) Feb 02

രാഹുൽ മാങ്കൂട്ടത്തിലിനെ അയോ​ഗ്യനാക്കണമെന്ന പരാതി; 23 ന് മുരളിയുടെ ഹിയറിം​ഗ് നടത്തും, രാഹുലിനെ കൂടി കേട്ട ശേഷം തീരുമാനം

രാഹുലിന്റെ കേസുകൾ ഉയർത്തി വിഷയം ക്രമപ്രശ്നമായി ഉന്നയിക്കാൻ അവസരം നൽകണമെന്നാണ് ഡി.കെ.മുരളിയുടെ ആവശ്യം. ഇത്തരമൊരു ആവശ്യം എന്തിനാണ് എത്തിക്സ് കമ്മിറ്റി പരിഗണിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യം.

Read Full Story

05:00 PM (IST) Feb 02

ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ തിരിമറിക്കേസ്; കീഴ്ക്കോടതി വിധി താത്കാലികമായി മരവിപ്പിച്ചു, അയോ​ഗ്യനാക്കിയ നടപടി തുടരും

അതേ സമയം, പ്രതി കുറ്റക്കാരനെന്ന വിധി നിലനിൽക്കും. ആൻ്റണി രാജുവിനെ അയോഗ്യനാക്കിയതും തുടരും. ഫെബ്രുവരി 6 ന് അപ്പീലിന്മേൽ വാദം തുടങ്ങും.

Read Full Story

04:47 PM (IST) Feb 02

'പുസ്തക പ്രകാശനം മാറ്റിവെച്ചിട്ടില്ല, സിപിഎം കണക്ക് പുറത്തുവിടണം, ഫണ്ടിൽ കൂടുതൽ ചോദ്യങ്ങൾ ഉന്നയിക്കും' - വി കുഞ്ഞികൃഷ്ണൻ

പുസ്തക പ്രകാശനം മാറ്റിവെച്ചിട്ടില്ലെന്ന് വി കുഞ്ഞികൃഷ്ണൻ . പുസ്തകപ്രകാശനത്തിന് മുമ്പ് സിപിഎം കണക്ക് പുറത്തുവിടണമെന്നും കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടു.

Read Full Story

04:30 PM (IST) Feb 02

ശ്രീധരന് കേന്ദ്രത്തിന്‍റെ എല്ലാ പിന്തുണയും, കേരളത്തിൽ ഹൈ സ്പീഡ് റെയിൽ വരുമെന്നും റെയിൽവേ മന്ത്രി; പക്ഷേ എപ്പോൾ എന്നതിൽ മറുപടിയില്ല!

കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിന് റെയിൽവേ വിഹിതത്തിൽ വൻ വർധനവുണ്ടെന്നും, മെട്രോമാൻ ശ്രീധരന്റെ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു

Read Full Story

03:16 PM (IST) Feb 02

കോടതിയിൽ ഹര്‍ജിയുമായി പ്രതി അഫാന്‍റെ പിതാവ്; 'വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കിയുള്ള സിനിമയുടെ റീലിസ് തടയണം'

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കിയുള്ള സിനിമക്കെതിരെ ഹര്‍ജിയുമായി പ്രതി അഫാന്‍റെ പിതാവ്. കാലം പറഞ്ഞ കഥ എന്ന പേരിലുള്ള സിനിമയുടെ റീലിസ് തടയണമെന്നാവശ്യപ്പെട്ട്  കോടതിയിൽ ഹര്‍ജി നൽകി

Read Full Story

03:06 PM (IST) Feb 02

നരവനെയുടെ 'പുസ്തകം' കയ്യിലെടുത്ത് രാഹുലിന്‍റെ കടന്നാക്രമണം, ചാടി എഴുന്നേറ്റ് രാജ്നാഥും ഷായും, മോദി സാക്ഷി; സഭയിൽ കണ്ടത് മണിക്കൂർ നീണ്ട പോര്

ജനറൽ നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിലെ പരാമർശങ്ങൾ രാഹുൽ ഗാന്ധി ലോക്‌സഭയിൽ സംസാരിച്ചതിൽ വാക്പോര്. ചൈനയുടെ കടന്നുകയറ്റം സംബന്ധിച്ച ഭാഗം വായിച്ചതോടെ രാജ്നാഥ് സിംഗും അമിത് ഷായും രംഗത്തെത്തി. മണിക്കൂറിലേറെ നീണ്ട ബഹളത്തിനൊടുവിൽ സഭ നിർത്തിവെച്ചു

Read Full Story

01:59 PM (IST) Feb 02

രാഹുൽ ഗാന്ധിയും അമിത് ഷായും രാജ്നാഥ് സിംഗും നേർക്കുനേർ, ലോക്സഭയിൽ നാടകീയ രംഗങ്ങൾ; ബഹളത്തിൽ മുങ്ങി നന്ദി പ്രമേയ ചർച്ച, 'മോദി സംസാരിക്കുമ്പോൾ കാണാം'

മുൻ കരസേന മേധാവി ജനറൽ നരവനെയുടെ പുസ്തകത്തിലെ പരാമർശങ്ങൾ ഉദ്ധരിച്ച് ചൈനയുടെ കടന്നുകയറ്റത്തെക്കുറിച്ച് സംസാരിക്കാൻ രാഹുൽ ശ്രമിച്ചതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. ഇതോടെ രാഹുൽ ഗാന്ധി, അമിത് ഷാ, രാജ്നാഥ് സിംഗ് എന്നിവർ നേർക്കുനേർ പോരിലായി

Read Full Story

01:31 PM (IST) Feb 02

കേന്ദ്ര ബജറ്റിലെ അവഗണനയിൽ കടുത്ത പ്രതിഷേധം, നാളെ സംസ്ഥാനത്ത് കരിദിനം ആചരിക്കാൻ ആഹ്വാനം ചെയ്ത് സിപിഎം

കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ചതിൽ പ്രതിഷേധിച്ച് സിപിഎം നാളെ സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയർത്തിയും പ്രതിഷേധ പ്രകടനങ്ങൾ നടത്തിയും ജനകീയ പ്രതിഷേധം സംഘടിപ്പിക്കും

Read Full Story

12:33 PM (IST) Feb 02

ദേവസ്വം വിജിലന്‍സ് എസ്‍പിയുടെ നിര്‍ണായക അന്വേഷണ റിപ്പോര്‍ട്ട്; 'വിലക്ക് ലംഘിച്ച് സന്നിധാനത്ത് സിനിമ ഷൂട്ടിങ് നടന്നു'

ശബരിമല സന്നിധാനത്ത് വിലക്ക് ലംഘിച്ച് സിനിമയുടെ ഷൂട്ടിങ് നടന്നുവെന്ന് ദേവസ്വം വിജിലന്‍സ് എസ്‍പിയുടെ അന്വേഷണ റിപ്പോര്‍ട്ട്. സംവിധായകൻ അനുരാജ് മനോഹറിനെതിരെ നേരത്തെ കേസെടുത്തിരുന്നു.

Read Full Story

11:20 AM (IST) Feb 02

'സിപിഎമ്മിന് ക്രിമിനലുകളെ ഭയം', മറുപടി പറയാതെ മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് വിഡി സതീശൻ; സഭാ നടപടികള്‍ ബഹിഷ്കരിച്ച് പ്രതിപക്ഷം

പാര്‍ട്ടി പ്രതികള്‍ക്ക് പരോള്‍ നൽകുന്നതിനെതിരെ നൽകിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭാ നടപടികള്‍ ബഹിഷ്കരിച്ചു. സര്‍ക്കാരിനും സിപിഎമ്മിനും ക്രിമിനലുകളെ ഭയമാണെന്ന് വിഡി സതീശൻ

Read Full Story

10:07 AM (IST) Feb 02

സിജെ റോയിയുടെ മരണം; പാര്‍ലമെന്‍റിൽ ഉന്നയിച്ച് പ്രതിപക്ഷം, അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഹൈബി ഈഡൻ എംപി

കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ ചെയർമാൻ സി.ജെ. റോയിയുടെ മരണം പാര്‍ലമെന്‍റിൽ ഉന്നയിച്ച് പ്രതിപക്ഷം. സിജെ റോയി ആത്മഹത്യ ചെയ്ത സംഭവം സഭ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡൻ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

Read Full Story

09:43 AM (IST) Feb 02

'ഞങ്ങള്‍ മഞ്ഞക്കുറ്റിയൊന്നും അടിക്കില്ല'; അതിവേഗ റെയിൽ പാതയുമായി മെട്രോമാൻ മുന്നോട്ട്, പൊന്നാനിയിൽ ഓഫീസ് തുറന്നു

അതിവേഗ റെയിൽ പാത പദ്ധതിയുമായി മെട്രോമാൻ ഇ ശ്രീധരൻ മുന്നോട്ട്. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറം പൊന്നാനിയിൽ ഓഫീസ് തുറന്നു. ഇന്ന് രാവിലെ ഒമ്പതിന് ഇ ശ്രീധരന്‍റെ ഭാര്യ രാധ നിലവിളക്ക് കൊളുത്തി ഓഫീസ് ഉദ്ഘാടനം ചെയ്തു

Read Full Story

09:22 AM (IST) Feb 02

റോഷി അഗസ്റ്റിനെ 'മലര്‍ത്തിയടിക്കാൻ' കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തന്നെ വേണം, ഇടുക്കി മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് ഡിസിസി

കേരള കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിക്കുന്ന ഇടുക്കി മണ്ഡലം ഏറ്റെടുക്കണമെന്ന് കോൺഗ്രസ് ഇടുക്കി ജില്ല നേതൃത്വം. ഇക്കാര്യം ഉന്നയിച്ച് ഇടുക്കി ഡിസിസി കെപിസിസിക്ക് കത്തും നൽകി. റോഷി അഗസ്റ്റിനെ പരാജയപ്പെടുത്താൻ കോൺഗ്രസ് സ്ഥാനാർത്ഥി വേണമെന്നാണ് ആവശ്യം

Read Full Story

09:02 AM (IST) Feb 02

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ ഹ‍‍‌‍ർജി

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക നിയമനവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ ഹര്‍ജി. വിഷയത്തിൽ സുപ്രീം കോടതി ഇടപെടൽ വേണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.

Read Full Story

08:52 AM (IST) Feb 02

പാലക്കാട് ദേശീയപാതയിൽ വാഹനാപകടം; ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

പാലക്കാട് കോഴിക്കോട് ദേശീയപാതയിലെ വട്ടമ്പലത്ത് വാഹനപകടം ഒരാൾ മരിച്ചു. നാട്ടുകൽ 55ാം മൈലിൽ താമസിക്കുന്ന ചിറ്റടി റഫീക്ക് (51) ആണ് മരിച്ചത്. ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Read Full Story

08:19 AM (IST) Feb 02

ഡോക്ടർമാരുടെ അനിശ്ചിതകാല OP ബഹിഷ്കരണ സമരം ഇന്ന് മുതൽ

സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ അനിശ്ചിതകാല ഒപി ബഹിഷ്കരണ സമരം ഇന്ന് മുതൽ. അവശ്യ സേവനങ്ങളായ കാഷ്വാലിറ്റി, ലേബർ റൂം, ICU, IP ചികിത്സ, മറ്റ് അടിയന്തിര ചികിത്സകൾ, അടിയന്തിര ശസ്ത്രക്രിയകൾ, പോസ്റ്റ്‌മോർട്ടം എന്നിവയെ സമരപരിപാടികളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

08:19 AM (IST) Feb 02

ഇ ശ്രീധരൻ ഇന്ന് മലപ്പുറത്ത് ഓഫീസ് തുറക്കും

അതിവേഗ റെയിൽ പദ്ധതിയുടെ ഓഫീസ് മെട്രോമാൻ ഇ ശ്രീധരൻ ഇന്ന് മലപ്പുറം പൊന്നാനിയില്‍ തുറക്കും.രാവിലെ 9.30 ഓടെ അദ്ദേഹം തന്നെയാണ് ഓഫീസ് ഉദ്ഘാടനം ചെയ്യുന്നത്. തന്‍റെ ആശയത്തിലുള്ള പദ്ധതിയെക്കുറിച്ച് പൊതു ജനങ്ങളെ ബോധ്യപെടുത്താനും അവരുടെ സംശയങ്ങള്‍ ദുരീകരിക്കാനുമാണ് ആദ്യ ഘട്ടത്തില്‍ ഓഫീസ് ഉപയോഗിക്കുയെന്ന് ഇ ശ്രീധരൻ പറഞ്ഞു.

Read Full Story

08:18 AM (IST) Feb 02

രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായക ദിനം

ലൈംഗിക അതിക്രമ കേസുകളിലെ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണം എന്ന ഡി.കെ.മുരളിയുടെ പരാതി ഇന്ന് ചേരുന്ന പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി പരിഗണിക്കും. ഡി.കെ.മുരളിയുടെയും രാഹുലിന്റെയും വാദങ്ങൾ കേട്ട ശേഷമായിരിക്കും കമ്മിറ്റി തീരുമാനത്തിൽ എത്തുക.

Read Full Story

08:17 AM (IST) Feb 02

സംസ്ഥാന ബജറ്റിന്മേുള്ള ചർച്ച ഇന്ന് മുതൽ നിയമസഭയിൽ

സംസ്ഥാന ബജറ്റിന്മേലുള്ള ചർച്ച ഇന്ന് നിയമസഭയിൽ തുടങ്ങും. കേന്ദ്ര, സംസ്ഥാന ബജറ്റുകൾക്ക് എതിരെ പ്രതിപക്ഷം സഭയിൽ ഉന്നയിക്കുമ്പോൾ, കേന്ദ്രബജറ്റിന് എതിരായ വിമർശനം ഭരണപക്ഷം ഉയർത്തും.

08:17 AM (IST) Feb 02

കേന്ദ്ര ബജറ്റിലെ അവ​ഗണനയ്ക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷം

കേന്ദ്ര ബജറ്റിലെ അവ​ഗണനയ്ക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം. ബജറ്റിലെ അവ​ഗണനയെ കുറിച്ച് പാർലമെന്റിൽ രാഹുൽ ​ഗാന്ധി ഇന്ന് സംസാരിക്കും. ഇന്ന് പാർലമെന്റിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസം​ഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ച തുടങ്ങും. ഇന്നും നാളെയും മറ്റന്നാളുമായി നന്ദി പ്രമേയ ചർച്ച പൂർത്തിയാകും. നാലാം തീയതി പ്രധാനമന്ത്രി മറുപടി പറയും. അഞ്ചാം തീയതി മുതലാണ് ബജറ്റിൻമേൽ ചർച്ച. പതിനൊന്നിനാണ് ധനമന്ത്രി മറുപടി നൽകുന്നത്


More Trending News