LIVE NOW
Published : Jan 20, 2026, 05:46 AM ISTUpdated : Jan 20, 2026, 08:23 AM IST

Malayalam News Live: സംസ്ഥാനത്ത് വൻ ഡ്രൈവിംഗ് ലൈസന്‍സ് തട്ടിപ്പ്; ടെസ്റ്റിൽ പങ്കെടുക്കാതെ മൈസൂരുവിൽ നിന്ന് ലൈസന്‍സ്, കേരള ലൈസൻസാക്കി നൽകാൻ എംവിഡി

Summary

ഇൻസ്റ്റാഗ്രാം റീലിലൂടെയുള്ള ലൈംഗിക അതിക്രമ ആരോപണത്തെത്തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ പ്രതിയായ യുവതി ഒളിവിലെന്ന് സൂചന. വടകര സ്വദേശി ഷിംജിത മുസ്തഫയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് തിരച്ചിൽ ഊർജിതമാക്കി. ദീപക്കിന്റെ അമ്മ നൽകിയ പരാതിയിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഇവർക്കെതിരെ പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ യുവതി ഒളിവിൽ പോയെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്

 

08:23 AM (IST) Jan 20

സംസ്ഥാനത്ത് വൻ ഡ്രൈവിംഗ് ലൈസന്‍സ് തട്ടിപ്പ്; ടെസ്റ്റിൽ പങ്കെടുക്കാതെ മൈസൂരുവിൽ നിന്ന് ലൈസന്‍സ്, കേരള ലൈസൻസാക്കി നൽകാൻ എംവിഡി

സംസ്ഥാനത്ത് വൻ ഡ്രൈവിംഗ് ലൈസൻസ് തട്ടിപ്പ്. മൈസൂരുവിൽ നിന്നും ലഭിക്കുന്ന ലൈസൻസിൽ മേൽവിലാസവും ഒപ്പും ഫോട്ടോയും മാറ്റി കേരളത്തിലെ ലൈസൻസ് ആക്കി മാറ്റാൻ മോട്ടർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തി

Read Full Story

08:22 AM (IST) Jan 20

നിർത്തിയിട്ട സ്കൂട്ടറിൽ കാർ ഇടിച്ച് അപകടം, വയോധികന് ദാരുണാന്ത്യം

കണ്ണൂർ മട്ടന്നൂരിൽ നിർത്തിയിട്ട സ്കൂട്ടറിൽ കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ വയോധികൻ മരിച്ചു

Read Full Story

06:52 AM (IST) Jan 20

വിജയ് ചിത്രം ജനനായകന് ഇന്ന് നിര്‍ണായകം; സെൻസര്‍ ബോര്‍ഡ് അനുമതിയുമായി ബന്ധപ്പെട്ട കേസ് മദ്രാസ് ഹൈക്കോടതിയിൽ

വിജയ് ചിത്രം ജനനായകന് ഇന്ന് നിർണായകം. സെൻസർ ബോർഡ് അനുമതിയുമായി ബന്ധപ്പെട്ട കേസ് ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

Read Full Story

06:40 AM (IST) Jan 20

ബലാത്സംഗ കേസ്; ജയിലിലുള്ള രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം, ജാമ്യ ഹര്‍ജി കോടതിയിൽ

മൂന്നാം ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യ ഹർജി ഇന്ന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി പരിഗണിക്കും. പൊലീസ് റിപ്പോർട്ട് വന്നശേഷമായിരിക്കും വിശദമായ വാദം.

Read Full Story

06:18 AM (IST) Jan 20

തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന നിയമസഭാ സമ്മേളനം ഇന്ന് മുതൽ; ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തും, ബജറ്റ് 29ന്

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. രണ്ടാം പിണറായി സർക്കാരിന്‍റെ കാലത്തെ അവസാനത്തെ നിയമസഭാ സമ്മേളനമാണിത്. നിയമസഭാ തെര‍ഞ്ഞെടുപ്പ് അടുത്തിരിക്കെ  ജനപ്രിയ പ്രഖ്യാപനങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിലുണ്ടാകും.

Read Full Story

More Trending News