ആലപ്പുഴ വടുതലയിൽ ഈ മാസം 11 ന് നടന്ന ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിയില്‍ പങ്കെടുത്ത് സിപിഎം എംഎൽഎ ദലീമ ജോജോ
ആലപ്പുഴ: ആലപ്പുഴ വടുതലയിൽ ഈ മാസം 11 ന് നടന്ന ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിയില്‍ പങ്കെടുത്ത് സിപിഎം എംഎൽഎ ദലീമ ജോജോ. ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള കനിവ് ചാരിറ്റി സംഘടനയുടെ പരിപാടിയിലാണ് പങ്കെടുത്തത്. ജമാഅത്തെ ഇസ്ലാമിയുടെ കേരള അമീർ മുജീബ് റഹ്മാൻ ആയിരുന്നു ഉദ്ഘാടകൻ.
ജമാഅത്തെ ഇസ്ലാമിക്കെതിരെ സിപിഎം വിമർശനം കടുപ്പിക്കുമ്പോഴാണ് എംഎൽഎയുടെ വേദി പങ്കിടൽ. എന്നാൽ ചാരിറ്റി സംഘടനയുടെ പരിപാടി ആയതിനാലാണ് പങ്കെടുത്തത് എന്നും രാഷ്ട്രീയം കാണേണ്ടതില്ലെന്നുമാണ് ദലീമ ജോജോ എംഎൽഎയുടെ വിശദീകരണം. പരിപാടിയിൽ ആംബുലൻസ് ഉദ്ഘാടനത്തിനാണ് ദലീമ എത്തിയത്. ആംബുലൻസ് ഉദ്ഘാടനം നടത്തി പരിപാടിയിൽ ഗാനം ആലപിച്ച ശേഷമാണ് എംഎൽഎ വേദി വിട്ടത്.

