Published : May 22, 2025, 07:50 AM IST

Malayalam News Live: കബനിഗിരിയിലെ പുലി കുടുങ്ങുമോ? പുലി പ്രദേശം വിട്ടുപോയിട്ടില്ലെന്ന് നിഗമനം, കൂട് സ്ഥാപിച്ച് വനംവകുപ്പ്

Summary

എറണാകുളം മൂഴിക്കുളത്ത് അമ്മ പുഴയിൽ എറിഞ്ഞുകൊന്ന മൂന്ന് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധുവിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കുട്ടിയുടെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ പൊലീസിന് നൽകിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.

Malayalam News Live: കബനിഗിരിയിലെ പുലി കുടുങ്ങുമോ? പുലി പ്രദേശം വിട്ടുപോയിട്ടില്ലെന്ന് നിഗമനം, കൂട് സ്ഥാപിച്ച് വനംവകുപ്പ്

11:46 PM (IST) May 22

കബനിഗിരിയിലെ പുലി കുടുങ്ങുമോ? പുലി പ്രദേശം വിട്ടുപോയിട്ടില്ലെന്ന് നിഗമനം, കൂട് സ്ഥാപിച്ച് വനംവകുപ്പ്

പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പ്രദേശത്ത് നിരീക്ഷണത്തിനായി സ്ഥാപിച്ച രണ്ട് ക്യാമറകള്‍ക്ക് പുറമെ കൂടും കൊണ്ടുവന്ന് സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

കൂടുതൽ വായിക്കൂ

11:45 PM (IST) May 22

വൈകിട്ട് വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച വീട്ടുകാർ ഞെട്ടി, മുറ്റത്ത് കിടന്ന വളർത്തുനായയെ പുലി പിടിച്ചു

വളർത്തു നായയെ രാവിലെ മുതൽ കാണാതായിരുന്നു. തുടർന്ന് വൈകിട്ട് വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ്  ദൃശ്യങ്ങൾ കിട്ടിയത്. 

കൂടുതൽ വായിക്കൂ

11:09 PM (IST) May 22

ഡോക്ടറാകാൻ മോഹിച്ച നീതു, ജീവനെടുത്ത് മഞ്ഞപ്പിത്തം; പ്ലസ് ടു റിസൽട്ട് വന്നപ്പോൾ കണ്ണനല്ലൂർ സ്കൂളിനാകെ നൊമ്പരം

ലക്ഷ്യം പൂർത്തികരിക്കുന്നതിനുള്ള ആദ്യ പടിയായി നീതു, നീറ്റ് പരീക്ഷയും എഴുതിയിരുന്നു...

കൂടുതൽ വായിക്കൂ

10:50 PM (IST) May 22

ഇന്ദിരാഗാന്ധിയെ വികലമായി ചിത്രീകരിച്ച് പോസ്റ്റിട്ട പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകനെ അറസ്റ്റ് ചെയ്തു, റിമാൻഡിൽ

മെയ് 16 നാണ് ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇന്ദിരാഗാന്ധിയുടെ ചിത്രം വികലമാക്കിക്കൊണ്ടുള്ള സന്ദേശം ഉണ്ണികൃഷ്ണൻ പങ്കുവെച്ചത്

കൂടുതൽ വായിക്കൂ

10:46 PM (IST) May 22

കേരളത്തിലെ പരീക്ഷാ ബോർഡിന്റെ പേരിൽ വ്യാജ എസ്എസ്എൽസി സർട്ടിഫിക്കറ്റ്; കണ്ടെത്തിയത് പരിശോധനയ്ക്ക് എത്തിയപ്പോൾ

ഔദ്യോഗികമെന്ന തരത്തിൽ വെബ്സൈറ്റ് വരെ തയ്യാറാക്കിയാണ് വ്യാജ സ്ഥാപനം പ്രവ‍ർത്തിക്കുന്നത്. ഉത്തർപ്രദേശ് കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനമെന്ന് അധികൃതർ പറയുന്നു.

കൂടുതൽ വായിക്കൂ

10:35 PM (IST) May 22

വണ്ടിപ്പെരിയാറിന്‍റെ സ്വന്തം എയർ സ്ട്രിപ്പ്, 14 കോടി ഇതുവരെ ചെലവായി; ചിറക് മുളച്ച് പ്രതീക്ഷകൾ, പണി തുടങ്ങി

ഇടുക്കിയിലെ വണ്ടിപ്പെരിയാർ സത്രം എയർ സ്ട്രിപ്പിന്‍റെ പണികൾ വീണ്ടും ആരംഭിക്കുന്നു. വനം വകുപ്പിന്‍റെ എതിർപ്പ് മൂലം മുടങ്ങിക്കിടന്നിരുന്ന പണികൾ ആരംഭിക്കാനുള്ള നടപടികൾ തുടങ്ങി. എൻസിസി കേഡറ്റുകൾക്ക് പരിശീലനം നൽകാനാണ് എയർ സ്ട്രിപ്പ് നിർമ്മിച്ചത്.

കൂടുതൽ വായിക്കൂ

10:29 PM (IST) May 22

മുഖ്യമന്ത്രിയുടെ ഇടപെടൽ; മിൽമ പണിമുടക്ക് പിൻവലിച്ചു;  മറ്റന്നാൾ മന്ത്രി തല ചർച്ച

മറ്റന്നാൾ മന്ത്രി തല ചർച്ച നടക്കും. തൊഴിൽ, ക്ഷീര വികസന മന്ത്രിമാർ യൂണിയനുകളുമായി ചർച്ച നടത്തും. 

കൂടുതൽ വായിക്കൂ

10:22 PM (IST) May 22

ഹൃദയം കൊണ്ട് പൂർത്തിയാക്കിയ നരിവേട്ട, പ്രതീക്ഷയോടെ നിങ്ങളിലേക്ക്..; ടൊവിനോ തോമസ്

'മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം' എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം. 

കൂടുതൽ വായിക്കൂ

10:03 PM (IST) May 22

പ്രസവശേഷം ഇരട്ടക്കുട്ടികളെയുമായി വീട്ടിലേക്ക് പോകുന്നതിനിടെ കാറിന് തീപിടിച്ചു; രക്ഷപ്പെട്ടത് അത്ഭുതകരമായി

ആദ്യം കാറിന്റെ മുൻഭാഗത്തുനിന്ന് പുക ഉയർന്നു. ഈ സമയം വാഹനത്തിലുള്ളവർ പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും ഒരുവേള ഡോറുകൾ തുറക്കാൻ കഴിഞ്ഞില്ല. എന്നാൽ ഉടൻ തന്നെ ‍ഡോറുകൾ തുറന്നു.

കൂടുതൽ വായിക്കൂ

09:59 PM (IST) May 22

റീൽസ് തുടരും, എത്ര വിമർശനങ്ങളുണ്ടായാലും; ദേശീയപാത ഗുണനിലവാരം പരിശോധിക്കേണ്ടത് എൻഎച്ച്എഐക്ക് 

'ദേശീയപാത പ്രവർത്തിയുടെ ഉത്തരവാദിത്തം നാഷണൽ ഹൈവേ അതോരിറ്റിക്ക്'

കൂടുതൽ വായിക്കൂ

09:45 PM (IST) May 22

'നൈറ്റ് പാര്‍ട്ടിക്ക് 35 ലക്ഷം': നടി കയാഡു ലോഹര്‍ ഇ.ഡി നിരീക്ഷണത്തില്‍ ?

ടാസ്മാക് അഴിമതി കേസുമായി ബന്ധപ്പെട്ട് നടി കയാഡു ലോഹര്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിരീക്ഷണത്തില്‍

കൂടുതൽ വായിക്കൂ

09:36 PM (IST) May 22

കൊല്ലത്ത് യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കുറക്കോട് പ്ലാവറ സ്വദേശി രാജേഷാണ് മരിച്ചത്. കട്ടിലിൽ മരിച്ചുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.

കൂടുതൽ വായിക്കൂ

09:29 PM (IST) May 22

'അതിന് പിന്നാലെ ക്ഷമ ചോദിച്ച് സന്ദേശം വന്നു' : 'ഡബ്ബ റോള്‍' വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് സിമ്രാന്‍

സിനിമ നടി സിമ്രാൻ 'ഡബ്ബ വേഷങ്ങൾ' എന്ന തന്‍റെ കമന്റിനെക്കുറിച്ചുള്ള പ്രചാരണങ്ങൾക്ക് മറുപടി നൽകി. ജെഎഫ്‌ഡബ്ല്യു അവാർഡ്‌സിൽ താൻ നടത്തിയ പ്രസംഗത്തെക്കുറിച്ച് നടി തുറന്നുപറഞ്ഞു.

കൂടുതൽ വായിക്കൂ

09:19 PM (IST) May 22

പത്തനംതിട്ട വരയന്നൂരിലെ സൂരേഷിന്‍റെ ദുരൂഹ മരണം; പൊലീസ് സംശയനിഴലിൽ, കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും

പൊലീസ് സംശയനിഴലിൽ നിൽക്കുന്ന സാഹചര്യത്തിലാണ് 14 അംഗം സംഘത്തെ നിയോഗിച്ചുള്ള ഉന്നതതല അന്വേഷണം.കഞ്ചാവ് ബീഡി വലിച്ച കേസിൽ കോയിപ്രം പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച വരയന്നൂർ സ്വദേശി സുരേഷിനെ പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

കൂടുതൽ വായിക്കൂ

09:11 PM (IST) May 22

ട്രംപിന് മുന്നിൽ തലകുനിച്ചതെന്തിന്? ക്യാമറക്ക് മുന്നിൽ മാത്രം രക്തം തിളക്കുന്നതെന്തിന്? മോദിയോട് രാഹുൽ

പാകിസ്ഥാനെ വിശ്വസിച്ചതെന്തിന്?, ട്രംപിന് മുന്നിൽ തലകുനിച്ചതെന്തിന്?, ക്യാമറക്ക് മുന്നിൽ മാത്രം രക്തം തിളയ്ക്കുന്നതെന്തിന്?

കൂടുതൽ വായിക്കൂ

08:55 PM (IST) May 22

മൃഗസംരക്ഷണ വകുപ്പ് ഓഫീസിൽ വിരമിക്കൽ ചടങ്ങിനിടെ കയ്യാങ്കളി; ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടറും കര്‍ക്കും തമ്മിലടി

വിരമിക്കൽ ചടങ്ങിനിടെയുണ്ടായ വാക്കുതര്‍ക്കം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു.

കൂടുതൽ വായിക്കൂ

08:47 PM (IST) May 22

പാകിസ്ഥാന് വേണ്ടി ചാരപ്രവ‍ർത്തനം; ഒരാൾ കൂടി പിടിയിൽ, സുപ്രധാന സ്ഥലങ്ങളുടെ നിരവധി ചിത്രങ്ങൾ കൈമാറിയെന്ന് ആരോപണം

ഉത്തർപ്രദേശിലെ തീവ്രവാദ വിരുദ്ധസേനയാണ് തുഫൈലിനെ അറസ്റ്റ് ചെയ്തത്. നിരവധി ചിത്രങ്ങൾ ഇയാൾ പാകിസ്ഥാനിലെ വ്യക്തികൾക്ക് അയച്ചുകൊടുത്തതായി എടിഎസ് കണ്ടെത്തി.

കൂടുതൽ വായിക്കൂ

08:42 PM (IST) May 22

ഒപ്പം വരണമെന്ന ആവശ്യം നിരാകരിച്ചതിന് 17കാരിയെ പെട്രോളൊഴിച്ച് തീവെച്ചു കൊലപ്പെടുത്തിയ കേസ്, വിധി നാളെ

ഒപ്പം വരണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്നാണ് ശാരികയെ പ്രതി മൃഗീയമായി കൊലപ്പെടുത്തിയത്.

കൂടുതൽ വായിക്കൂ

08:28 PM (IST) May 22

കോട്ടയത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ അമ്മയെയും മകളെയും കാറിടിച്ചു, പെൺകുട്ടി മരിച്ചു, അമ്മ ചികിത്സയിൽ

അബിതയ്ക്കൊപ്പമുണ്ടായിരുന്ന അമ്മ നിഷയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കൂടുതൽ വായിക്കൂ

08:24 PM (IST) May 22

പാറശ്ശാല പൊലീസ് ചെന്നൈ എയർപോർട്ടിലെത്തി കാത്തിരുന്നു, പ്രതീക്ഷിച്ചതുപോലെ മുഹമ്മദ് നിഹാൽ വന്നിറങ്ങി; പിടിവീണു

കോഴിക്കോട് സ്വദേശിയായ മുഹമ്മദ് നിഹാലാണ് അറസ്റ്റിലായത്

കൂടുതൽ വായിക്കൂ

08:15 PM (IST) May 22

വയറിലെ അകഭിത്തിയില്‍ പടരുന്ന കാന്‍സറിന് നൂതന ശസ്ത്രക്രിയ; വിജയകരമായി പൂർത്തിയാക്കി കോട്ടയം മെഡിക്കല്‍ കോളേജ്

എംസിസി, ആര്‍സിസി, കോഴിക്കോട് മെഡിക്കല്‍ കോളേജ്, വലിയ സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ മാത്രമുള്ള ഈ ചികിത്സയാണ് ഇപ്പോള്‍ മെഡിക്കല്‍ കോളേജിലും ലഭ്യമാക്കിയത്. 

കൂടുതൽ വായിക്കൂ

08:14 PM (IST) May 22

ആ മുഖം മൂടി ആര് ? കണ്ടുപിടിക്കാൻ ഡിറ്റക്ടീവ് ഉജ്ജ്വലൻ, ധ്യാൻ ശ്രീനിവാസൻ പടം നാളെ മുതൽ

മിസ്റ്ററി കോമഡി ത്രില്ലറായി എത്തുന്ന ചിത്രം. 

കൂടുതൽ വായിക്കൂ

08:01 PM (IST) May 22

ആലുവയിൽ അമ്മ പുഴയിൽ എറിഞ്ഞു കൊന്ന നാലുവയസുകാരിയെ പീഡിപ്പിച്ച പ്രതി റിമാൻഡിൽ

കുഞ്ഞിന്റെ അച്ഛന്റെ അടുത്ത ബന്ധുവിനെ പോക്സോ കുറ്റം ചുമത്തിയാണ് പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്. 

കൂടുതൽ വായിക്കൂ

07:36 PM (IST) May 22

എന്ത് കൊണ്ട് എന്‍ഗേജ്മെന്‍റിന് മോതിരം ഇട്ടില്ല, ആ കാര്യം വെളിപ്പെടുത്തി ആര്യ!

നടി ആര്യയും ബിഗ് ബോസ് താരം സിബിൻ ബെഞ്ചമിനും വിവാഹ നിശ്ചയം കഴിഞ്ഞു. മെയ് 15നായിരുന്നു ചടങ്ങ്. ഉറ്റ സുഹൃത്തുക്കളായിരുന്ന ഇരുവരുടെയും രണ്ടാം വിവാഹമാണിത്.

കൂടുതൽ വായിക്കൂ

07:34 PM (IST) May 22

പരപ്പനങ്ങാടി കടലിൽ ഫൈബർ വള്ളങ്ങൾ കൂട്ടിയിടിച്ച് അപകടം; ആനങ്ങാടി സ്വദേശിയായ മത്സ്യതൊഴിലാളിക്ക് ജീവൻ നഷ്ടം

പുലർച്ചെ വലയിടുന്നതിനിടെയാണ് അപകടമുണ്ടായത്

കൂടുതൽ വായിക്കൂ

07:24 PM (IST) May 22

നാലു ജില്ലകളിൽ മിൽമ പാൽ വിതരണം തടസപ്പെട്ടു; തിരുവനന്തപുരം മേഖലയിലെ മിൽമ ജീവനക്കാരുടെ സമരം തുടരും

ഐഎൻടിയുസിയും സിഐ.ടിയുവും സംയുക്തമായാണ് പണിമുടക്കുന്നത്. സർവീസിൽ നിന്ന് വിരമിച്ച ഡോ. പി മുരളിയെ മാനേജിങ് ഡയറക്ടറായി വീണ്ടും നിയമിച്ചതിൽ പ്രതിഷേധിച്ചാണ് സമരം.

കൂടുതൽ വായിക്കൂ

07:19 PM (IST) May 22

ദേശീയപാത തകർച്ച; നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തി രാജീവ് ചന്ദ്രശേഖർ, വീഴ്ചയിൽ ശക്തമായ നടപടി വേണമെന്ന് ആവശ്യം

ഇപ്പോഴുണ്ടായതു പോലുള്ള തടസങ്ങൾ പ്രവർത്തന പുരോഗതിയെ ബാധിക്കാതിരിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് രാജീവ് ചന്ദ്രശേഖർ

കൂടുതൽ വായിക്കൂ

07:14 PM (IST) May 22

ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത തിരിച്ചടി, സെൻസെക്സും നിഫ്റ്റിയും കൂപ്പുകുത്തി; പക്ഷേ രൂപ നേട്ടം കൊയ്തു

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ് നേരിട്ടു. സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞപ്പോൾ ഡോളറിനെതിരെ രൂപ നേട്ടമുണ്ടാക്കി

കൂടുതൽ വായിക്കൂ

07:07 PM (IST) May 22

'ആറുമാസമായി പരിചയം, ക്ഷണിച്ചിട്ടാണ് വന്നത്': സല്‍മാന്‍റെ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവതി പറയുന്നത് !

മെയ് 21 ന് നടൻ സൽമാൻ ഖാന്റെ ഗാലക്‌സി അപ്പാർട്ട്‌മെന്റിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചതിന് 36 കാരിയായ ഇഷ ചാബ്രിയ പിടിയിലായി. സൽമാൻ ഖാൻ തന്നെ വസതിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നാണ് ഇവരുടെ അവകാശവാദം.

കൂടുതൽ വായിക്കൂ

06:52 PM (IST) May 22

'ആസാദി'യിൽ മറ്റൊരു ശ്രീനാഥ്‌ ഭാസിയെ കാണാം; സംഗീത സംവിധായകൻ സംസാരിക്കുന്നു

ആസാദി സിനിമ കാണേണ്ടവർ   ആദ്യം തന്നെ പരിഗണിക്കേണ്ടത് അതിന്റെ കഥയേയാണ്. ഒരു എക്സ്ട്രാ ഓർഡിനറി കൈൻഡ് ഓഫ് സ്റ്റോറിയാണ് ഇത്. ഇനിയിപ്പോൾ കാണുന്ന പ്രേക്ഷകർ അതിന്റെ സാങ്കേതിക വശങ്ങൾ എല്ലാം മറന്നാലും ശരി ആ കഥ, അത് ശ്രദ്ധിക്കപ്പെട്ടിരിക്കും.

കൂടുതൽ വായിക്കൂ

06:45 PM (IST) May 22

അപ്പോ എങ്ങനെയാ..തുടങ്ങുവല്ലേ ? ദിലീപ്, വിനീത്, ധ്യാൻ ടീമിന്‍റെ 'ഭ.ഭ.ബ', വൻ അപ്ഡേറ്റ് വരുന്നു

വമ്പൻ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം. 

കൂടുതൽ വായിക്കൂ

06:37 PM (IST) May 22

യൂട്യൂബർ ജ്യോതി പാക് ഇന്റലിജൻസ് ഓപ്പറേറ്റീവുകളുമായി ബന്ധം പുലർത്തി, പാക് സൈന്യത്തിന്റെ ഉദ്ദേശം അറി‌‌ഞ്ഞില്ല? 

തന്റെ സുഹൃത്തുക്കളിൽ ചിലർ പാർക്ക് ഇന്റലിജൻസ് ഓപ്പറേറ്റീവ്സ് ആണെന്ന് അറിഞ്ഞു കൊണ്ടാണ് ജ്യോതി ബന്ധം പുലർത്തിയത്.

കൂടുതൽ വായിക്കൂ

06:36 PM (IST) May 22

ദളിത് സ്ത്രീക്ക് കസ്റ്റഡിയിൽ മാനസിക പീഡനം; പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും

പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയിൽ വെച്ച് മാനസിക പീഡനത്തിനിരയാക്കിയ സംഭവം പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിദ്യാധരൻ അന്വേഷിക്കും.

 

കൂടുതൽ വായിക്കൂ

06:30 PM (IST) May 22

ദേശീയപാതയിലെ തകർച്ച; പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ മറുപടി, 'നിർമാണത്തിന്‍റെ പൂർണ നിയന്ത്രണം കേന്ദ്രത്തിന്'

ഭൂമി ഏറ്റെടുത്തു നൽകിയതിൽ ഈ സർക്കാരിന് ഉത്തരവാദിത്വം ഉണ്ട്. എന്നാൽ, നിര്‍മാണത്തിന്‍റെ പൂർണ നിയന്ത്രണം കേന്ദ്രത്തിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കൂടുതൽ വായിക്കൂ

06:27 PM (IST) May 22

'വേറെ ആരെയും കിട്ടിയില്ലെ' : മൈസൂർ സാൻഡൽ സോപ്പും തമന്നയും: കര്‍ണാടകയില്‍ പുതിയ വിവാദം !

മൈസൂർ സാൻഡൽ സോപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടി തമന്ന ഭാട്ടിയയെ നിയമിച്ച കർണാടക സർക്കാരിന്റെ തീരുമാനം വിവാദമായി. 

കൂടുതൽ വായിക്കൂ

06:16 PM (IST) May 22

'പാലും പഴവു'മിന് ശേഷം അശ്വിൻ ജോസ്; ഒരു റൊണാൾഡോ ചിത്രത്തിന്റെ പ്രണയ ​ഗാനമെത്തി

പാലും പഴവും എന്ന മീര ജാസ്മിന്‍ ചിത്രത്തിന് ശേഷം അശ്വിന്‍ നായകനായി എത്തുന്ന പടം. 

കൂടുതൽ വായിക്കൂ

06:10 PM (IST) May 22

കാഞ്ഞങ്ങാട് മാണിക്കോത്ത് പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾ മുങ്ങിമരിച്ചു; ഒരാളുടെ പേരുടെ ​ഗുരുതരം

ഇന്ന് വൈകുന്നേരം മൂന്നേമുക്കാലോടെയാണ് അതിദാരുണമായ സംഭവം ഉണ്ടായത്. മാണിക്കോത്ത് പാലക്കി പഴയ പള്ളിയുടെ കുളമാണ്. രണ്ടാൾക്കൊപ്പം ആഴമുള്ള കുളമാണ് ഇതെന്ന് നാട്ടുകാർ പറയുന്നു. 

കൂടുതൽ വായിക്കൂ

06:09 PM (IST) May 22

'സംഘത്തിൽ 6 പേർ, ഇവർ കാറിൽ നിന്ന് ഇറങ്ങിപ്പോയത് ഞാൻ ഉറങ്ങുന്നതിനിടെ'; ക്വട്ടേഷൻ സംഘത്തെ കുറിച്ച് അന്നൂസ് റോഷൻ

ശനിയാഴ്ച വൈകിട്ട് കൊടുവള്ളി കിഴക്കൊത്തെ വീട്ടിൽ നിന്നും അന്നൂസ് റോഷനെ തട്ടിക്കൊണ്ടു പോയ സംഘം കർണാടകയിലേക്ക് കടന്നതായി അന്വേഷണ സംഘത്തിന് വിവരം കിട്ടിയിരുന്നു. 

കൂടുതൽ വായിക്കൂ

06:08 PM (IST) May 22

കണ്ണൂരിലെ വയോധികയുടെ മരണം; പേരമകനെതിരെ കൊലക്കുറ്റം ചുമത്തി, മരണകാരണം ആന്തരിക രക്തസ്രാവം

പയ്യന്നൂരിൽ പേരമകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന വയോധികയുടെ മരണത്തിൽ പേരമകനെതിരെ കൊലക്കുറ്റം ചുമത്തി. പേര മകൻ റിജുവിനെതിരെയാണ് കേസെടുത്തത്.

കൂടുതൽ വായിക്കൂ

05:52 PM (IST) May 22

വിമാനം പറന്നുയർന്ന ഉടനെ അടുത്തിരുന്ന യാത്രക്കാരനെ ചുംബിക്കാൻ യുവതിയുടെ ശ്രമം; തടഞ്ഞപ്പോൾ പരക്കെ അക്രമം

വിമാനത്തിലെ ഒരു യാത്രക്കാരനെ കടിച്ച് പരിക്കേൽപ്പിക്കുകയും വ്യാപക അക്രമങ്ങൾക്ക് തുടക്കമിടുകയും ചെയ്തതോടെ ജീവനക്കാർ ഇവരെ കീഴ്പ്പെടുത്തി.

കൂടുതൽ വായിക്കൂ

More Trending News