സിനിമ നടി സിമ്രാൻ 'ഡബ്ബ വേഷങ്ങൾ' എന്ന തന്‍റെ കമന്റിനെക്കുറിച്ചുള്ള പ്രചാരണങ്ങൾക്ക് മറുപടി നൽകി. ജെഎഫ്‌ഡബ്ല്യു അവാർഡ്‌സിൽ താൻ നടത്തിയ പ്രസംഗത്തെക്കുറിച്ച് നടി തുറന്നുപറഞ്ഞു.

ചെന്നൈ: 'ടൂറിസ്റ്റ് ഫാമിലി' എന്ന സിനിമയുടെ വിജയത്തിലാണ് നടി സിമ്രാൻ. അതേ സമയം അടുത്തിടെ ചര്‍ച്ചയായ "ഡബ്ബ വേഷങ്ങൾ" എന്ന തന്‍റെ കമന്റിനെക്കുറിച്ചുള്ള പ്രചാരണങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് സിമ്രാന്‍.  പുതിയ അഭിമുഖത്തിൽ, ജെഎഫ്‌ഡബ്ല്യു അവാർഡ്‌സിൽ താൻ നടത്തിയ തീക്ഷ്ണമായ പ്രസംഗത്തെക്കുറിച്ച് നടി തുറന്നുപറയുകയും. സിമ്രാന്‍ നടത്തിയ പരാമര്‍ശം 'ഡബ്ബ കാർട്ടൽ' എന്ന സീരിസില്‍ അഭിനയിച്ച നടി ജ്യോതികയ്ക്കെതിരാണ് എന്ന രീതിയില്‍ വന്ന ഊഹാപോഹങ്ങൾക്ക് മറുപടി നൽകുകയാണ് സിമ്രാന്‍

ഈ വർഷം ആദ്യം, 'ആന്‍റി വേഷങ്ങൾ' ചെയ്തതിന് ഒരു സഹനടൻ തന്നെ പരിഹസിച്ചുവെന്ന് പറഞ്ഞ സിമ്രാൻ  'ഡബ്ബ വേഷങ്ങൾ' ചെയ്യുന്നതിനേക്കാൾ നല്ലതാണ് ഇതെന്നാണ്  ജെഎഫ്‌ഡബ്ല്യു അവാർഡ്‌സിൽ പറഞ്ഞത്. നടി ജ്യോതികയെ ഉദ്ദേശിച്ചാണ് ഈ കമന്‍റ്  എന്നാണ് പിന്നാലെ പ്രചാരണം വന്നത്.  

ഇതിന് മറുപടിയായി 'ഡബ്ബ കാർട്ടൽ' ഒരു നല്ല വെബ് സീരീസാണെന്നും ആളുകൾ തന്റെ മുൻകാല കമന്റുകളെ ചൂഴ്ന്ന് വിശകലനം ചെയ്യുന്നത് കൊണ്ടാണ് ഇത്തരം തെറ്റായ ധാരണകള്‍ വരുന്നത് എന്നും പറഞ്ഞു. 

ഞാന്‍ എന്താണോ ഉദ്ദേശിച്ചത് അത് എത്തേണ്ടവരില്‍ എത്തിയിട്ടുണ്ട്.  "അതെ, എനിക്ക് ആ പ്രസ്താവനയ്ക്ക് ശേഷം ഒരു സന്ദേശം ലഭിച്ചു. അതിൽ എഴുതിയിരുന്നത്, 'ക്ഷമിക്കണം, ഞാൻ നിങ്ങളെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല' എന്നാണ്." സിമ്രാന്‍ പറഞ്ഞു. 

സിമ്രാന്റെ പുതിയ ചിത്രമായ 'ടൂറിസ്റ്റ് ഫാമിലി' ബോക്സ് ഓഫീസിൽ വിജയകരമായി മുന്നേറുകയാണ്. മെയ് 1 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം സൂര്യയുടെ 'റെട്രോ', നാനിയുടെ 'ഹിറ്റ് 3' എന്നിവയുമായി മത്സരിച്ചെങ്കിലും ബോക്സ് ഓഫീസിൽ 70 കോടിയിലധികം കളക്ഷൻ നേടി. തമിഴിലെ ഈ വര്‍ഷത്തെ ഏറ്റവും ലാഭകരമായ ചിത്രമായി മാറിയിരിക്കുകയാണ് ടൂറിസ്റ്റ് ഫാമിലി.