പാലും പഴവും എന്ന മീര ജാസ്മിന്‍ ചിത്രത്തിന് ശേഷം അശ്വിന്‍ നായകനായി എത്തുന്ന പടം. 

ശ്വിൻ ജോസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഒരു റൊണാൾഡോ ചിത്രത്തിലെ ​ഗാനമെത്തി. ദീലപക് രവിയാണ് ഈ പ്രണയ ​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത്. സംവിധായകൻ റിനോയ് കല്ലൂർ ആണ് രചന. കാർത്തിക്, ഷാഫിയ എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. 

ഫുൾഫിൽ സിനിമാസ് നിർമ്മാണം നിർവഹിച്ച് നവാഗതനായ റിനോയ് കല്ലൂർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പടമാണ് 'ഒരു റൊണാൾഡോ ചിത്രം'. നോവോർമ്മയുടെ മധുരം, സർ ലഡ്ഡു 2, വരം, റൊമാന്റിക് ഇഡിയറ്റ്, ഡ്രീംസ് ഹാവ് നോ എൻഡ് തുടങ്ങിയ ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയൻ ആണ് റിനോയ് കല്ലൂർ. സിനിമ സ്വപ്നം കണ്ട് നടക്കുന്ന ഒരു യുവ സംവിധായകന്റെ ജീവിതം പറയുന്ന സിനിമയാണ് 'ഒരു റൊണാൾഡോ ചിത്രം'. അശ്വിൻ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രൻസ്, ലാൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പി എം ഉണ്ണികൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം- ദീപക് രവി, എഡിറ്റിംഗ്- സാഗർ ദാസ്, ഗാന രചന - ജോ പോൾ, അരുൺ കുമാർ എസ്, റിനോയ് കല്ലൂർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷാജി എബ്രഹാം, ലൈൻ പ്രൊഡ്യൂസർ രതീഷ് പുരക്കൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബൈജു ബാല, അസോസിയേറ്റ് എഡിറ്റർ ശ്യാം കെ പ്രസാദ്, അസോസിയേറ്റ് ഡയറക്ടർ ജിനു ജേക്കബ്, സൗണ്ട് ഡിസൈൻ & ഫൈനൽ മിക്സ് - അംജു പുളിക്കൻ , കലാ സംവിധാനം സതീഷ് നെല്ലായ, പ്രൊഡക്ഷൻ കൺട്രോളർ പ്രേമൻ പെരുമ്പാവൂർ.

Naam Oru Naal - Lyrical | Oru Ronaldo Chithram | Aswin, Chaithania Prakash | Deepak Revi

ഫിനാൻസ് മാനേജർ സുജിത് പി ജോയ്, വസ്ത്രലങ്കാരം ആദിത്യ നാണു, മേക്കപ്പ് മനോജ് അങ്കമാലി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനിൽ അൻസാദ്, കളറിസ്റ്റ് രമേഷ് അയ്യർ, സ്റ്റിൽസ് ടോംസ് ജി ഒറ്റപ്ലാവൻ, പിആർഒ - പ്രൊമോഷൻ കൺസൽട്ടന്റ് പ്രജീഷ് രാജ് ശേഖർ, ഡിസൈൻ റിവർ സൈഡ് ഹൗസ്, പബ്ലിസിറ്റി & പ്രൊമോഷൻസ് - ബ്ലാക്ക് ഹാറ്റ് മീഡിയ പ്രൊമോഷൻസ് എന്നിവരാണ് അണിയറ പ്രവർത്തകർ. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..