കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ അടിമാലി ലക്ഷം വീട് കോളനി ഭാഗത്ത് രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. വീട് തകർന്ന് സിമന്‍റ് സ്ലാബുകൾക്കടിയിൽപ്പെട്ട ദമ്പതിമാരിൽ ബിജുവാണ് മരിച്ചത്. ബിജുവിൻ്റെ ഭാര്യ സന്ധ്യയെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. കൂമ്പാറയിലെ മണ്ണിടിച്ചിലിൽ കുടുങ്ങിയ ബിജുവിനേയും സന്ധ്യയെയും അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെത്തിച്ചത്.

11:56 PM (IST) Oct 26
പിഎം ശ്രീയെ ചൊല്ലിയുള്ള ഭരണമുന്നണിയിലെ തർക്കം തീർക്കാൻ നാളെ നിർണായക യോഗങ്ങൾ. നാളെ തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരും.
11:38 PM (IST) Oct 26
അതേസമയം ജില്ലാ നേതൃത്വത്തിന്‍റെ നിലപാട് തള്ളിയ പ്രമീള പാർട്ടി എന്തു നടപടിയെടുത്താലും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് വ്യക്തമാക്കി. മുതിർന്ന ബിജെപി നേതാവ് എൻ ശിവരാജനും ചെയർപേഴ്സണെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
11:03 PM (IST) Oct 26
കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
10:19 PM (IST) Oct 26
അതേ സമയം ചടങ്ങിൽ ജി സുധാകരൻ പങ്കെടുക്കുമോ എന്നതിൽ വ്യക്തതയില്ല. നാളെ രാവിലെ 11.30 യ്ക്ക് മുഖ്യമന്ത്രിയാണ് പാലം ഉദ്ഘാടനം ചെയ്യുക.
10:00 PM (IST) Oct 26
തിരുവനന്തപുരം കഴക്കൂട്ടത്തെ ഹോസ്റ്റൽ പീഡന കേസിലെ പ്രതി ബെഞ്ചമിനുമായി തെളിവെടുപ്പ് നടത്തി
09:43 PM (IST) Oct 26
ഇടുക്കി ജില്ലയിലെ കാൽവരിമൗണ്ട് സിഎച്ച്എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ദേവപ്രിയ ഷൈബു സബ് ജൂനിയർ 100 മീറ്റർ ഓട്ടത്തിൽ 38 വർഷത്തെ റെക്കോർഡ് തിരുത്തി അത്‍ലറ്റിക്സിൽ പുതുചരിത്രമെഴുതി.
09:38 PM (IST) Oct 26
വടകര വണ്ണാത്തി റെയിൽവേ ഗേറ്റിനു സമീപം മധ്യവയ്സ്കൻ ട്രെയിൻ തട്ടി മരിച്ചു
08:37 PM (IST) Oct 26
പാലക്കാട് ഒറ്റപ്പാലത്ത് മോഷ്ടിച്ച ബൈക്ക് പൊളിച്ചു വിൽക്കാനുള്ള ശ്രമത്തിനിടെ പ്രതി പിടിയിൽ. പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശി നൗഷാദിനെയാണ് പൊലീസ് പിടികൂടിയത്
08:03 PM (IST) Oct 26
ആക്രമണം നടത്തിയ ശേഷം പ്രതികൾ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. പ്രതികളെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.
07:19 PM (IST) Oct 26
കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ അടിമാലി കൂമ്പൻപാറയില്‍ ലക്ഷം വീട് ഉന്നതി ഭാഗത്ത് ഇന്നലെ രാത്രിയുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളിന് അവധി
06:38 PM (IST) Oct 26
ബീഹാറിലെ എസ്ഐആറിനെതിരായ കേസ് സുപ്രീംകോടതിയിൽ തുടരുമ്പോഴാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യവ്യാപക എസ്ഐആറിനുള്ള നടപടിി തുടങ്ങുന്നത്.
06:17 PM (IST) Oct 26
ഹൈദരാബാദിലെ കർണൂലിൽ 20 പേരുടെ മരണത്തിന് ഇടയാക്കിയ ബസ് അപകടത്തിന്റെ ആക്കം കൂട്ടിയത് 243 സ്മാർട്ട് ഫോണുകൾ
06:06 PM (IST) Oct 26
മലയാളികളുടെ ഹൃദയംകവര്‍ന്ന യാത്രികൻ, കണ്ണൂര്‍ സ്വദേശി ചിത്രൻ രാമചന്ദ്രൻ തന്‍റെ നടന്നുള്ള യാത്രക്ക് ചെറിയ ഇടവേള നൽകികൊണ്ട് നാട്ടിലേക്ക് തിരിച്ചെത്തുന്നു. മൂന്നുവര്‍ഷം മുമ്പ് കേരളത്തിൽ നിന്ന് നടന്ന് ഇന്ത്യയും നേപ്പാളും ചിത്രൻ പിന്നിട്ടശേഷമാണ് മടക്കം
05:52 PM (IST) Oct 26
പിഎം ശ്രീയില്‍ പരസ്യ വിമർശനവുമായി മന്ത്രി പി പ്രസാദ്. എല്ലാ മേഖലകളിലും സംഘപരിവാർ അജണ്ട പടർന്നു കയറുന്നെന്ന് വിമർശനം
05:42 PM (IST) Oct 26
എല്ലാവരെയും ഉൾക്കൊള്ളുന്ന നയമാണ് ഇന്ത്യയും ആസിയാനും പിന്തുടരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കയുമായുള്ള തീരുവ തർക്കം തുടരുമ്പോഴാണ് പ്രധാനമന്ത്രിയുടെ പ്രതികരണം..
05:32 PM (IST) Oct 26
ഉണ്ണിക്കൃഷ്ണൻ പോറ്റി ബെംഗളുരുവിൽ നടത്തിയത് കോടികളുടെ ഇടപാടെന്നാണ് എസ്ഐടി കണ്ടെത്തിയിരിക്കുന്നത്.
05:26 PM (IST) Oct 26
അടിമാലി കൂമ്പൻപാറയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ച ബിജുവിന്റെ മൃതദേഹം സംസ്‌കരിച്ചു. ബിജുവിന്റെ ഭാര്യ സന്ധ്യ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ചടങ്ങുകൾ പൂർത്തിയാക്കി മൂന്നു മണിയോടെ ബിജുവിന്റെ ചിതയ്ക്ക് അനുജൻ ശ്യാം തീ കൊളുത്തി.
05:03 PM (IST) Oct 26
കേരള സ്കൂൾ കായികമേളയിൽ സ്വർണ്ണം നേടിയ വീടില്ലാത്തവർക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് വീടുകൾ നിർമ്മിച്ചു നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
04:54 PM (IST) Oct 26
വ്യാഴാഴ്ചയാണ് സ്കൂളിലെ ഗോവണിയിൽ നിന്നും വീണ് ഗുരുതര പരിക്കേറ്റത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
04:53 PM (IST) Oct 26
ദീപാവലി ആഘോഷത്തിനിടെ നൃത്തച്ചുവടുകളുമായി പാലക്കാട് നഗരസഭ ചെയർപെഴ്സൺ പ്രമീള ശശിധരൻ. ദാണ്ഡിയ നൃത്ത സംഘത്തോടൊപ്പമാണ് നഗരസഭ ചെയർപെഴ്സണും ചുവടുവെച്ചത്
04:33 PM (IST) Oct 26
അണ്ടർ 19 വിഭാഗത്തിൽ മത്സരിപ്പിച്ചത് 21കാരിയെ എന്നാണ് പരാതി. ഇത് സംബന്ധിച്ച രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
04:28 PM (IST) Oct 26
സമസ്ത വാർഷിക സമ്മേളനത്തിന്റെ ഫണ്ട് പിരിവ് ചിലർ തടയുന്നെന്ന് സമസ്ത പ്രസിഡന്റ്. ഫണ്ട് പിരിക്കുന്നത് തന്റെ ആവശ്യത്തിന് വേണ്ടി അല്ലെന്നും സമസ്തയുടെ പ്രവർത്തനത്തിന് വേണ്ടി ആണെന്നും ജിഫ്രി തങ്ങൾ.
03:36 PM (IST) Oct 26
അടിമാലി മണ്ണിടിച്ചിലിൻ്റെ പശ്ചാത്തലത്തിൽ ദേശീയപാത നിർമ്മാണം നിർത്തിവെക്കാൻ ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് ഉത്തരവിട്ടു
03:03 PM (IST) Oct 26
ഓപ്പറേഷൻ സിന്ദൂറിനെയും കേന്ദ്രസർക്കാരിന്റെ മാവോയിസ്റ്റ് വിരുദ്ധ നടപടികളെയും പ്രധാനമന്ത്രി പുകഴ്ത്തി. സംസ്കൃത ഭാഷ യുവാക്കൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനെ കുറിച്ചും പ്രധാനമന്ത്രി വാചാലനായി.
02:26 PM (IST) Oct 26
കോട്ടയം കുമ്മനത്ത് നവജാത ശിശുവിനെ വിൽക്കാൻ ശ്രമം. കുഞ്ഞിന്‍റെ അച്ഛനെയും, ഇടനിലക്കാരനെയും, വാങ്ങാനെത്തിയ ആളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു
02:10 PM (IST) Oct 26
ഡി. രാജ എംഎ ബേബിയെ കണ്ടപ്പോൾ നിസഹായ അവസ്ഥയും അശക്തിയുമാണ് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി പ്രകടിപ്പിച്ചതെന്ന് പ്രകാശ് ബാബു ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു
01:35 PM (IST) Oct 26
ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കാനാണ് സിപിഐ എതിർപ്പ് ഉയർത്തുന്നതെന്നും മുഖ്യമന്ത്രി കണ്ട് സംസാരിച്ചാൽ സിപിഐയുടെ പ്രശ്നമെല്ലാം അവിടെത്തീരുമെന്നും വെള്ളാപ്പള്ളി നടേശൻ.
01:04 PM (IST) Oct 26
മെസ്സി കേരളത്തിൽ എത്തുന്ന കാര്യം സംബന്ധിച്ച് കായിക മന്ത്രി വ്യക്തത വരുത്തണമെന്നും മുട്ടിൽ മരം മുറി കേസിലെ പ്രതികൾക്ക് സർക്കാർ പരിപാടിയുടെ സ്പോൺസർ ആകാൻ എന്ത് യോഗ്യതയാണുള്ളതെന്നും പി കെ ഫിറോസ്
12:45 PM (IST) Oct 26
കരൂരിൽ നിന്നും ടി.വി.കെ വാഹനങ്ങളിലാണ് കുടുംബാംഗങ്ങളെ ചെന്നൈക്ക് സമീപം മഹാബലിപുരത്തേക്ക് എത്തിച്ചിരിക്കുന്നത്. മഹാബലിപുരത്തെ ഒരു സ്വകാര്യ റിസോർട്ടിലാണ് 50 മുറികൾ ഒരുക്കിയിട്ടുള്ളത്.
12:23 PM (IST) Oct 26
47 ലക്ഷത്തോളം വിദ്യാർത്ഥികളെ ബാധിക്കുന്ന പ്രശ്നമാണിതെന്നും കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യം വിട്ടുവീഴ്ച ചെയ്യാതെയാണ് ഫണ്ട് വാങ്ങുന്നതെന്നും ശിവൻകുട്ടി പറഞ്ഞു. പാഠപുസ്തകം തയാറാക്കുന്നത് സർക്കാർ തന്നെയാണ്. എൻഇപിയിൽ ഇത് പറയുന്നുണ്ട്.
12:21 PM (IST) Oct 26
കേരളം 2024 മാര്‍ച്ചിൽ തന്നെ പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെക്കാമെന്ന് ഉറപ്പു നൽകിയിരുന്നുവെന്ന് കേന്ദ്ര സ്കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാര്‍. പിഎം ശ്രീയിൽ ചേര്‍ന്നതുകൊണ്ട് എൻഇപി സിലബസ് അതുപോലെ നടപ്പാക്കണമെന്ന് നിര്‍ബന്ധമില്ലെന്നും കേന്ദ്രം.
11:26 AM (IST) Oct 26
ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒത്താശ ചെയ്തുകൊടുത്തത് ദേവസ്വം ബോർഡും മന്ത്രിയുമാണെന്ന് പ്രതിപക്ഷ നേതാവ്. ദില്ലിയിൽ മുഖ്യമന്ത്രി ചെന്ന ശേഷമുള്ള മാറ്റം എന്താണെന്ന് എല്ലാവർക്കും അറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
11:09 AM (IST) Oct 26
പിഎം ശ്രീയിൽ സിപിഎം ജനറൽ സെക്രട്ടറി എഎ മൗനം വേദനിപ്പിച്ചുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ പ്രകാശ് ബാബു. സിപിഎം ദേശീയ നേതൃത്വം വിഷയത്തിൽ ഇടപെടാത്തതിൽ അതൃപ്തി ആവര്‍ത്തിച്ചായിരുന്നു പ്രകാശ് ബാബുവിന്‍റെ പ്രതികരണം
10:54 AM (IST) Oct 26
അടിമാലി മണ്ണിടിച്ചിലിൽ മരിച്ച ബിജുവിന്റെ കുടുംബത്തിനുള്ള ധനസഹായം മന്ത്രിസഭാ യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. റിപ്പോർട്ട് ലഭിക്കുന്നത് വരെ നിർമാണം നടത്തരുതെന്ന് ദേശീയ പാത അതോറിറ്റിക്ക് നിർദേശം നൽകിയിട്ടുണ്ട്.
10:54 AM (IST) Oct 26
അപകട സാധ്യതയുള്ളതിനാൽ ആളുകളെ സ്ഥലത്ത് നിന്ന് ഒഴുപ്പിച്ചിരുന്നുവെന്നും രാത്രി ബിജുവും ഭാര്യയും ഭക്ഷണം കഴിക്കാൻ വേണ്ടി ക്യാമ്പിൽ നിന്ന് വീട്ടിലെത്തിയപ്പോഴാണ് മണ്ണിടിച്ചിലുണ്ടായതെന്നും സഹോദരി അഞ്ജു. അടിമാലിയിലെ അപകടത്തിന്‍റെ ഞെട്ടലിലാണ് അഞ്ജു.
10:20 AM (IST) Oct 26
കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ കൂമ്പൻപാറയില്‍ ലക്ഷം വീട് കോളനി ഭാഗത്ത് രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ പരിക്കേറ്റ സന്ധ്യയുടെ ഇടതുകാലിന് ഗുരുതര പരിക്ക്. ഇടതു കാലിൽ രക്തയോട്ടമില്ല, മുറിച്ചു മാറ്റാതിരിക്കാൻ സാധിക്കുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും ഡോക്ടര്‍.
10:07 AM (IST) Oct 26
വിഷയം യോഗത്തിൽ ചർച്ച ചെയ്യും. അതിനിടെ, പ്രമീളയോട് മുതിർന്ന നേതാക്കൾ പ്രാഥമിക വിവരങ്ങൾ തേടി. എന്നാൽ പറയാനുള്ള കാര്യങ്ങൾ സംസ്ഥാന നേതൃത്വത്തോട് പറയുമെന്ന നിലപാടിലാണ് പ്രമീള ശശിധരൻ.
09:46 AM (IST) Oct 26
എയിംസ് തൃശൂരിൽ വരുമെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും കമ്മ്യൂണിസം കൊണ്ട് തുലഞ്ഞുപോയ ആലപ്പുഴയെ കരകയറ്റാൻ ആണ് എയിംസ് ആലപ്പുഴയിൽ വേണമെന്ന് പറയുന്നതെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി
09:44 AM (IST) Oct 26
സിംഗ്ഭൂം ജില്ലയിലെ സർദാർ സർക്കാർ ആശുപത്രിയിലാണ് ഗുരുതര വീഴ്ച ഉണ്ടായിരിക്കുന്നത്. ജനിതക രോഗം ബാധിച്ച കുട്ടികൾക്കാണ് എച്ച്‌ഐവി പോസിറ്റീവായത്. സംസ്ഥാന ആരോഗ്യ വകുപ്പിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
08:36 AM (IST) Oct 26
സിപിഐ അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചപ്പോൾ ചർച്ചചെയ്തേ നടപടി സ്വീകരിക്കൂ എന്നാണ് എംഎ ബേബി പറഞ്ഞത്. ആറു ദിവസം മുൻപ് ഒപ്പിട്ട കാര്യം എംഎ ബേബിയും അറിഞ്ഞിട്ടില്ല. ബിനോയ് വിശ്വത്തിന് ഒന്ന് ശബ്ദിക്കാൻ പോലും കഴിയാതെ പോകുമോ എന്നതാണ് ആശങ്ക.