അതേസമയം ജില്ലാ നേതൃത്വത്തിന്‍റെ നിലപാട് തള്ളിയ പ്രമീള പാർട്ടി എന്തു നടപടിയെടുത്താലും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് വ്യക്തമാക്കി. മുതിർന്ന ബിജെപി നേതാവ് എൻ ശിവരാജനും ചെയർപേഴ്സണെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കൊപ്പം വേദി പങ്കിട്ടതിൽ പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരനെതിരെ ബിജെപിയിൽ പടയൊരുക്കം. പ്രമീള ശശീധരനെ തള്ളി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ വാർത്താ സമ്മേളനം നടത്തിയതിന് പിന്നാലെ നിലപാട് കടുപ്പിച്ച് കൃഷ്ണകുമാർ പക്ഷവും. രാഹുലിനൊപ്പം വേദി പങ്കിട്ടത് ചർച്ച ചെയ്യാൻ വിളിച്ച അടിയന്തര യോഗത്തിൽ രാജി ആവശ്യം ശക്തമാക്കി. 23പേർ പങ്കെടുത്ത ജില്ലാ കമ്മറ്റിയിൽ പ്രമീള ശശിധരൻ രാജി വെയ്ക്കണമെന്ന് 18 പേർ ആവശ്യപ്പെട്ടു. പ്രവർത്തകരുടെ മനോവീര്യം പ്രമീള ശശിധരൻ തകർത്തുവെന്നും അഭിപ്രായമുണ്ട്. പ്രമീളയ്ക്ക് അടുത്ത തവണ സീറ്റ് നൽകരുതെന്നും യോഗത്തിൽ ആവശ്യമുയർന്നു. അതേസമയം ജില്ലാ നേതൃത്വത്തിന്‍റെ നിലപാട് തള്ളിയ പ്രമീള പാർട്ടി എന്തു നടപടിയെടുത്താലും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് വ്യക്തമാക്കി. മുതിർന്ന ബിജെപി നേതാവ് എൻ ശിവരാജനും ചെയർപേഴ്സണെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്