ദീപാവലി ആഘോഷത്തിനിടെ നൃത്തച്ചുവടുകളുമായി പാലക്കാട് നഗരസഭ ചെയർപെഴ്സൺ പ്രമീള ശശിധരൻ. ദാണ്ഡിയ നൃത്ത സംഘത്തോടൊപ്പമാണ് നഗരസഭ ചെയർപെഴ്സണും ചുവടുവെച്ചത്
പാലക്കാട്: ദീപാവലി ആഘോഷത്തിൽ നൃത്തച്ചുവടുകളുമായി പാലക്കാട് നഗരസഭ ചെയർപെഴ്സൺ പ്രമീള ശശിധരൻ. സ്ത്രീകളുടെ കൂട്ടായ്മയായ `തൃലോക' സംഘടിപ്പിച്ച പരിപാടിയിലാണ് നൃത്തച്ചുവടുമായി പ്രമീള ശശിധരനും പങ്കെടുത്തത്. ദീപാവലിയോടനുബന്ധിച്ചുള്ള ദാണ്ഡിയ നൃത്ത സംഘത്തോടൊപ്പമാണ് നഗരസഭ ചെയർപെഴ്സണും ചുവടുവെച്ചത്. ഇന്നലെ വൈകീട്ട് നടന്ന പരിപാടി നഗരസഭാധ്യക്ഷയാണ് ഉദ്ഘാടനം ചെയ്തത്. ഇന്നലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കൊപ്പം പ്രമീള ശശിധരൻ പൊതുപരിപാടിയിൽ വേദി പങ്കിട്ടത് വിവാദമായിരുന്നു.



