അപകട സാധ്യതയുള്ളതിനാൽ ആളുകളെ സ്ഥലത്ത് നിന്ന് ഒഴുപ്പിച്ചിരുന്നുവെന്നും രാത്രി ബിജുവും ഭാര്യയും ഭക്ഷണം കഴിക്കാൻ വേണ്ടി ക്യാമ്പിൽ നിന്ന് വീട്ടിലെത്തിയപ്പോഴാണ് മണ്ണിടിച്ചിലുണ്ടായതെന്നും സഹോദരി അഞ്ജു. അടിമാലിയിലെ അപകടത്തിന്‍റെ ഞെട്ടലിലാണ് അഞ്ജു.
ഇടുക്കി: അടിമാലിയിലുണ്ടായ മണ്ണിടിച്ചിലിന്‍റെ ഞെട്ടലിലാണ് അപകടത്തിന്‍റെ ഞെട്ടലിലാണ് മരിച്ച ബിജുവിന്‍റെ സഹോദരി അഞ്ജു. ദേശീയപാതയുടെ നിര്‍മാണം നടക്കുന്നതിനതിനാൽ മണ്ണിടിച്ചിൽ അപകട സാധ്യതയുള്ളതിനാൽ ആളുകളെ സ്ഥലത്ത് നിന്ന് ഒഴുപ്പിച്ചിരുന്നുവെന്നും രാത്രി ബിജുവും ഭാര്യയും ഭക്ഷണം കഴിക്കാൻ വേണ്ടി ക്യാമ്പിൽ നിന്ന് വീട്ടിലെത്തിയപ്പോഴാണ് മണ്ണിടിച്ചിലുണ്ടായതെന്നും അഞ്ജു പറഞ്ഞു. ഇവിടെ പ്രതീക്ഷിക്കാതെ മഴ പെയ്യും. പെട്ടെന്ന് ഇങ്ങ് പോരെന്നും പറഞ്ഞ് ഞങ്ങൾ അവരെ വിളിച്ചതണ്. എന്നാൽ, കുറച്ച് കഴിഞ്ഞതും വലിയ പൊട്ടൽ കേട്ടു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. വെട്ടവും വെളിച്ചവും ഒന്നും ഉണ്ടായിരുന്നില്ല. മണ്ണിടിഞ്ഞു തകര്‍ന്ന വീടിന്‍റെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്ക് ഇടയിൽ ബിജുവും ഭാര്യയും കുടുങ്ങിപോവുകയായിരുന്നുവെന്നും അഞ്ജു പറഞ്ഞു. വലിയ വിള്ളൽ അവിടെ നേരത്തെ തന്നെ ഉണ്ടായിരുന്നു. ആ സമയത്താണ് എല്ലാവരോടും മാറി താമസിക്കാൻ പറഞ്ഞിരുന്നത്.
ഭക്ഷണം കഴിക്കാൻ അവര്‍ പോയശേഷം രണ്ടുതവണ ഫോണ്‍ വിളിച്ച് വേഗം വരാൻ പറഞ്ഞതാണ്. ശബ്ദം കേട്ട് ഞങ്ങളെത്തി നോക്കുമ്പോള്‍ വീടെല്ലാം ഇടിഞ്ഞുപോയതാണ് കാണുന്നത്. ചേച്ചിയുടെ കരച്ചിൽ കേള്‍ക്കുന്നുണ്ടായിരുന്നു. ഞാൻ അലറിവിളിച്ചെങ്കിലും അടുത്ത് ആരുമുണ്ടായിരുന്നില്ല. ശബ്ദം കേട്ട് അപ്പുറത്തുണ്ടായിരുന്ന ദേശീയപാത അതോറിറ്റിയുടെ നിര്‍മാണ തൊഴിലാളികളാണ് ഓടിരക്ഷപ്പെടാൻ പറഞ്ഞത്. എന്നാൽ, സന്ധ്യ ചേച്ചി അവിടെ നിന്ന് കരയുമ്പോള്‍ ഓടിരക്ഷപ്പെടാൻ തോന്നിയില്ല. 100ലും 112ലും വിളിച്ച പറയുകയായിരുന്നുവെന്നും തുടര്‍ന്നാണ് പൊലീസും ഫയര്‍ഫോഴ്സുമൊക്കെ എത്തിയതെന്നും അഞ്ജു പറഞ്ഞു.


