സിപിഐ അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചപ്പോൾ ചർച്ചചെയ്തേ നടപടി സ്വീകരിക്കൂ എന്നാണ് എംഎ ബേബി പറഞ്ഞത്. ആറു ദിവസം മുൻപ് ഒപ്പിട്ട കാര്യം എംഎ ബേബിയും അറിഞ്ഞിട്ടില്ല. ബിനോയ് വിശ്വത്തിന് ഒന്ന് ശബ്ദിക്കാൻ പോലും കഴിയാതെ പോകുമോ എന്നതാണ് ആശങ്ക.
കോഴിക്കോട്: കേന്ദ്രസർക്കാരിൻ്റെ പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം. സിപിഐ അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചപ്പോൾ ചർച്ചചെയ്തേ നടപടി സ്വീകരിക്കൂ എന്നാണ് എംഎ ബേബി പറഞ്ഞത്. ആറു ദിവസം മുൻപ് ഒപ്പിട്ട കാര്യം എംഎ ബേബിയും അറിഞ്ഞിട്ടില്ല. ബിനോയ് വിശ്വത്തിന് ഒന്ന് ശബ്ദിക്കാൻ പോലും കഴിയാതെ പോകുമോ എന്നതാണ് ആശങ്ക. പാർട്ടിയോ, മുന്നണിയോ, മന്ത്രിമാരോ അറിയാതെ ഏത് രാഷ്ട്രീയ തീരുമാനവും തിരുത്തിക്കുറിക്കാവുന്ന ആരാണ് സർക്കാരിൽ ഉള്ളതെന്നും സുപ്രഭാതം ചോദിക്കുന്നു.
ദേശീയ വിദ്യാഭ്യാസ നയം അപ്പടി കാവിവൽക്കരണത്തിന്റേതാണെന്ന് ഇടതു ബുദ്ധിജീവികളെ കാണാതെ പഠിപ്പിച്ചതാണ്. ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ 15 അപകടങ്ങളെക്കുറിച്ച് റിയാസിനെ കൊണ്ട് പോലും കുറിപ്പെഴുതിപ്പിച്ചിട്ടുണ്ട്. പിഎം ശ്രീയിൽ ഒപ്പുവക്കില്ലെന്ന് ആണയിട്ട് പറഞ്ഞ മന്ത്രി ഒരു ദിവസം ചോദിക്കുന്നത് എൻഇപിയിൽ എന്താ കുഴപ്പം എന്നാണ് ?. സിപിഐയുടെ എതിർപ്പിനെ കുറിച്ച് ചോദിച്ചപ്പോൾ ഏത് സിപിഐ എന്ന് എംവി ഗോവിന്ദൻ പോലും ചോദിച്ച കാലത്ത് ബിനോയ് വിശ്വം എന്തുചെയ്യാനാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.


