കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

തിരുവനന്തപുരം: തലസ്ഥാന ന​ഗരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തിരുവനന്തപുരം കരമനയിലാണ് യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടത്. ഇടഗ്രാമം സ്വദേശി ഷിജോയാണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. രണ്ട് പേര്‍ക്കാണ് കുത്തേറ്റത്. ഷിജോയ്ക്കൊപ്പം കുത്തേറ്റ ജിജോ എന്നയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശിങ്കാരത്തോപ്പ് സ്വദേശിയായ അജയനും കുടുംബവുമാണ് കഴിഞ്ഞ 6 മാസമായി ഇവിടെ താമസിക്കുന്നത്. ഇന്ന് വൈകിട്ട് അജയന്‍റെ ഭാര്യാസഹോദരനൊപ്പമാണ് ഷിജോയും ജിജോയും ഈ വീട്ടിലേക്ക് എത്തുന്നത്. ഇവര്‍ തമ്മിലേക്കുള്ള വാക്ക് തര്‍ക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കുത്തേറ്റ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷിജോ മരിച്ചു. പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. പ്രതിയെക്കുറിച്ച് പൊലീസിന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. കൂടുതൽ വിവരങ്ങള്‍ വ്യക്തമാകുന്നതേയുള്ളൂവെന്നും പൊലീസ് അറിയിച്ചു. 

തിരുവനന്തപുരം കരമനയിൽ യുവാവിനെ കുത്തിക്കൊന്നു; പ്രതിയെ തെരഞ്ഞ് പൊലീസ്