സംസ്ഥാനത്ത് ഇന്നും നാളെയും തീവ്ര മഴയ്ക്ക് സാധ്യത. ഇന്ന് 11 ജില്ലകളിലും നാളെ 9 ജില്ലകളിലും ഓറഞ്ച് അലർട്ട്. കാസർകോടും വയനാടും എറണാകുളത്തും ആലപ്പുഴയിലും കോട്ടയത്തും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കേരളതീരത്ത് മീൻപിടിത്തത്തിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

10:39 PM (IST) Jul 31
മുതലപ്പൊഴിയിൽ ശക്തമായ തിരയിൽ പെട്ട് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികളെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശികളാണ് വള്ളത്തിലുണ്ടായിരുന്നത്
10:16 PM (IST) Jul 31
കുൽഗാമിൽ ഭീകരാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കേൽക്കുകയും ചെയ്തു.
10:07 PM (IST) Jul 31
ജയിൽമേധാവി എസ് ശ്രീജിത്തിന് ഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകി സർക്കാർ ഉത്തരവിറക്കി. എം ആർ അജിത് കുമാറിന്റെ സസ്പെൻഷനാണ് ശ്രീജിത്തിന് ഗുണമായത്. ഇതോടൊപ്പം യോഗേഷ് ഗുപ്തയെ ബെവ്കോ സിഎംഡിയായും ബൽറാം കുമാർ ഉപാധ്യായയെ ഫയർഫോഴ്‌സ് മേധാവിയായും നിയമിച്ചു
09:16 PM (IST) Jul 31
ജമ്മുവിലെ ഖൗർ മേഖലയിൽ ഇന്ത്യൻ സൈന്യം പാകിസ്താന്റെ നിരീക്ഷണ ഡ്രോൺ വെടിവെച്ച് വീഴ്ത്തി. അതീവ സുരക്ഷാ മേഖലയിലേക്ക് കടന്ന ചൈനീസ് നിർമ്മിത ഡ്രോണിനൊപ്പം ഒരു എസ്ഡി കാർഡും സൈന്യം പിടിച്ചെടുത്തു
09:04 PM (IST) Jul 31
ആലപ്പുഴ പുന്നപ്രയിലെ ശാന്തി ഭവൻ അഗതി മന്ദിരം ഉടമ ബ്രദർ മാത്യു ആൽബിൻ അറസ്റ്റിലായി. സ്ഥാപനത്തിലെ ജീവനക്കാരി നൽകിയ ലൈംഗിക അതിക്രമ പരാതിയിലാണ് പുന്നപ്ര പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
08:42 PM (IST) Jul 31
പോക്സോ കേസിലെ പ്രതി റിമാൻ്റ് വിധി കേട്ട് കോടതിയിൽ നിന്നും ചാടിപ്പോയി. നെടുമങ്ങാട് പോക്സോ കോടതിയിലാണ് നാടകീയ രംഗങ്ങളുണ്ടായത്. കേസിലെ നാലാം പ്രതി നിധിൻ രാജ് ആണ് ചാടിപ്പോയത്
08:35 PM (IST) Jul 31
ഏഴു വയസുകാരിക്ക് മദ്യം നൽകി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തവും 20 വർഷം കഠിനതടവും ശിക്ഷ വിധിച്ച് കോടതി. കാസർകോട് മാലോം സ്വദേശിയായ അനീഷ് പിഡി (35)യാണ് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്
07:58 PM (IST) Jul 31
ക്ഷേത്രത്തിൽ പൂജയ്ക്ക് എത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന കേസിൽ പൂജാരിക്ക് മൂന്ന് വർഷം, മൂന്നു മാസവും തടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.
06:25 PM (IST) Jul 31
കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷയിൽ ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ അന്വേഷണം ആരംഭിച്ചു. മന്ത്രിയോ സെക്രട്ടറിയോ അറിയാതെയാണ് അപേക്ഷയിൽ തീരുമാനമെടുത്തതെന്നാണ് വിലയിരുത്തൽ.
06:18 PM (IST) Jul 31
പി എം ശ്രീ പദ്ധതി നടപ്പിലാക്കാൻ യുഡിഎഫ് സർക്കാരിനോട് ആരാണ് ആവശ്യപ്പെട്ടതെന്ന് മുൻ മന്ത്രി കെ രാജൻ ചോദിച്ചു. സത്യസന്ധതയുണ്ടെങ്കിൽ മുഖ്യമന്ത്രി വി ഡി സതീശൻ മറുപടി പറയണമെന്നും രാജൻ ആവശ്യപ്പെട്ടു
06:03 PM (IST) Jul 31
പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള യുഡിഎഫ് സർക്കാർ തീരുമാനത്തിനെതിരെ എസ്എഫ്ഐയും ഡിവൈഎഫ്ഐയും രൂക്ഷവിമർശനം ഉന്നയിച്ചു. മുഖ്യമന്ത്രി ആർഎസ്എസ് മുഖ്യമന്ത്രിയെപ്പോലെ പെരുമാറുന്നുവെന്ന് നേതാക്കൾ ആരോപിച്ചു
05:24 PM (IST) Jul 31
പി എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിൽ സർക്കാർ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ഉപസമിതി റിപ്പോർട്ടിന് ശേഷം തീരുമാനിക്കുമെന്നും റവന്യൂ മന്ത്രി അറിയിച്ചു. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഡിജിറ്റൽ സർവേ നടപടികൾ നിർത്തിവെക്കില്ലെന്നും മന്ത്രി
05:12 PM (IST) Jul 31
ഏലിയാമ്മയില്‍ നിന്ന് കവര്‍ന്ന ഒമ്പത് പവന്‍ ആഭരണങ്ങള്‍ ഫ്രില്ലി സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ പണയം വച്ചതിന്‍റെ രേഖകളടക്കം കിട്ടിയതോടെ പ്രതി ഫ്രില്ലി തന്നെയെന്ന് ഉറപ്പിക്കുകയായിരുന്നു. കൊലപാതകം നടത്തും മുമ്പ് അടുക്കളവാതില്‍ കുറ്റിയിടുമ്പോള്‍ പതിഞ്ഞ ഫ്രില്ലിയുടെ വിരലടയാളവും പ്രധാന തെളിവായി.
05:10 PM (IST) Jul 31
എഎപി മുൻ കൗൺസിലർ താഹിർ ഹുസൈന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയെ കൊലപ്പെടുത്തിയ കേസിലാണ് വിധി
04:59 PM (IST) Jul 31
ചരിത്രത്തില്‍ ആദ്യമായാണ് ഏജന്റുമാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരേ പോലെ തുക വര്‍ധിപ്പിക്കുന്നത്. ലോട്ടറി ക്ഷേമനിധി ബോര്‍ഡിലെ 26980 സജീവ അംഗങ്ങള്‍ക്കും 9345 പെന്‍ഷന്‍കാര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.
04:37 PM (IST) Jul 31
അവധി അപേക്ഷ നിയമപരമാണെന്നും വോട്ടെടുപ്പ് എങ്ങനെ വേണം എന്ന് മേയർക്ക് തീരുമാനിക്കാമെന്നും മേയർ വിവി രാജേഷ് പ്രതികരിച്ചു.
04:35 PM (IST) Jul 31
ചികിത്സ കഴിഞ്ഞശേഷം സംഭവിച്ച കാര്യങ്ങൾ വിശദമായി പറയാമെന്നും സോഷ്യൽ മീഡിയയിലെ തെറ്റായ പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും ദിൽഷാദ്
04:10 PM (IST) Jul 31
കഴക്കൂട്ടത്തെ വി മുരളീധരന്‍റെ തെരഞ്ഞടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കടകംപള്ളി സുരേന്ദ്രനും കോടതിയിൽ എത്തി. വ്യക്തിപരമായ ആക്ഷേപങ്ങൾ തനിക്കെതിരെ ഉന്നയിച്ചാണ് വി മുരളീധരൻ വിജയിച്ചതെന്നാണ് ഹർജിയിൽ പറയുന്നത്.
03:22 PM (IST) Jul 31
കാവേരി നദീജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് കർണാടക, തമിഴ്‌നാട് മുഖ്യമന്ത്രിമാർ നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി. കന്നട സംഘടനകളുടെ പ്രതിഷേധം ശക്തമായതിനാലും അനുയോജ്യമായ സാഹചര്യമല്ലാത്തതിനാലുമാണ് തീരുമാനം
03:20 PM (IST) Jul 31
രണ്ട് സ്വതന്ത്രരുടെ പിന്തുണയിലാണ് അവധി അപേക്ഷ പാസ്സാക്കിയത്. മേയറും പിന്തുണച്ചു. 51 പേർ അംഗീകരിച്ചെന്ന് മേയർ അറിയിച്ചു. പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു.
03:08 PM (IST) Jul 31
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര അന്വേഷണ ഏജൻസിയുടെ അന്വേഷണം വേണമെന്ന് എബിവിപി. പ്രതിഷേധത്തിന്റെ പേരിൽ അക്രമം ന്യായീകരിക്കാനാവില്ലെന്നും സംഘടന അഭിപ്രായപ്പെട്ടു. കേരളത്തിൽ പിഎം ശ്രീ പദ്ധതി ഉടൻ നടപ്പാക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു
01:40 PM (IST) Jul 31
ഡ്രോൺ ഉപയോഹഗിച്ചും കെഡാവർ നായ്ക്കളെ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു. തുടർന്ന് ഇന്ന് നടത്തിയ സമഗ്ര പരിശോധനയിലാണ് ഉൾക്കാട്ടിൽ നിന്നും മൃതദേഹം ലഭിച്ചിരിക്കുന്നത്.
12:26 PM (IST) Jul 31
പൊലീസ് ഉദ്യോഗസ്ഥൻ സലാമിനെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാനന്ദൻ ഉള്‍പ്പെടെ 4 പ്രതികള്‍ക്ക് 5 വര്‍ഷം കഠിനതടവും 10000 രൂപ പിഴയും ശിക്ഷ വിധിച്ചു
12:19 PM (IST) Jul 31
പേരാമ്പ്ര ബിആർസിയിലെ അധ്യാപകർ പ്രതികളായ ലഹരിക്കേസിൽ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. നാലംഗ സമിതിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. അടിയന്തരമായി അന്വേഷണ റിപ്പോർട്ട് കൈമാറാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്.
11:51 AM (IST) Jul 31
മരിച്ച രണ്ടാം പ്രതി അശോകൻ മാത്രം കുറ്റക്കാരനെന്നാണ് കോടതിയുടെ കണ്ടെത്തൽ. കേസിൽ ഗീതാനന്ദൻ അടക്കം മറ്റ് 56 പ്രതികളെയും വെറുതെവിട്ടു.
11:24 AM (IST) Jul 31
ജീപ്പ് കത്തുന്നത് കണ്ട അയൽക്കാരാണ് വീട്ടുകാരെ വിവരം അറിയിച്ചത്. തുടർന്ന് വീട്ടുകാരും നാട്ടുകാരും ഗുരുവായൂരിൽനിന്നുള്ള അഗ്നി രക്ഷാ സേനയും ചേർന്ന് തീയണച്ചെങ്കിലും ജീപ്പിന്റെ ഉൾഭാഗം പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ ചാവക്കാട് പോലീസ് കേസെടുത്തു.
11:09 AM (IST) Jul 31
അഞ്ച് ദിവസം മുമ്പ് ഭർത്താവ് സതീഷിന്റെ വെള്ളരിക്കുണ്ട് ആനമഞ്ഞളിലെ വീട്ടിൽ വച്ചാണ് ദീപ വിഷം കഴിച്ചത്.
11:03 AM (IST) Jul 31
പരാതി വരുന്നത് വരെ മിൽമയുടെ നെയ്യുടെ കാര്യത്തിൽ സംശയമില്ലായിരുന്നു. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്നത് അന്വേഷിക്കും എന്നും കെ ജയകുമാർ അറിയിച്ചു.
10:26 AM (IST) Jul 31
കൊല്ലം കടവൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പാൽക്കുളങ്ങര സ്വദേശി രാജു (39) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരാളെ പിടികൂടി.
10:03 AM (IST) Jul 31
പമ്പയിലെ ലാബിൽ പരിഗോധന നടത്തിയിട്ടുണ്ട് പമ്പയിൽ വച്ച് മാറ്റാം, കൊണ്ടു പോകുന്ന സമയത്തും പാക്കറ്റുകൾ മാറ്റാം. അതിനാൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യമാണന്നാണ് ദേവസ്വം സെക്രട്ടറി ആവശ്യപ്പെടുന്നത്.
09:15 AM (IST) Jul 31
രണ്ടിൽ കൂടുതൽ നായ്ക്കളുള്ള വീടുകൾ ഷെൽട്ടറായി പരിഗണിക്കും. ഇവയ്ക്ക് പ്രത്യേക സ്‌മോൾ -ഷെൽട്ടർ ലൈസൻസ് നൽകും. തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനും പ്രത്യേക മാനദണ്ഡങ്ങൾ തയ്യാറാക്കാനാണ് തീരുമാനം.
07:31 AM (IST) Jul 31
കെസ്ആർടിസി വാങ്ങിയ ബിസിനസ് ക്ലാസ് ബസുകള്‍ ഒരു വര്‍ഷമായിട്ടും നിരത്തിലിറങ്ങിയില്ല. കോടികള്‍ മുടക്കി വാങ്ങിയ ബസുകള്‍ നികുതി സംബന്ധിച്ച തർക്കം മൂലം പാപ്പനംകോട്ടെ സെന്‍ട്രൽ വർക്ക്ഷോപ്പിലാണ്.
07:15 AM (IST) Jul 31
മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ വിധി ഇന്ന്. സംഭവം നടന്ന് 23 വർഷത്തിന് ശേഷമാണ് വയനാട് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയുന്നത്.
07:00 AM (IST) Jul 31
ബിജെപി കൗൺസിലർ സുഗതന് അയോഗ്യത ഭീഷണി നിലനിൽക്കേ, തിരുവനന്തപുരം കോർപ്പറേഷൻ നിർണായക കൗൺസിൽ യോഗം ഇന്ന്. സുഗതൻ തുടർച്ചയായി പങ്കെടുക്കാത്ത മൂന്നാമത്തെ കൗൺസിൽ യോഗമാകും ഇത്. അങ്ങനെയെങ്കിൽ അയോഗ്യത നടപടിയുണ്ടാകും.
06:41 AM (IST) Jul 31
പുനർജനി അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രിക്ക് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയത് രാഷ്ട്രീയ ആയുധമാക്കാൻ സിപിഎം. നടപടി രാഷ്ട്രീയ പ്രേരിതമെന്നാണ് ആരോപണം. പ്രതിഷേധ പരിപാടികൾക്ക് ഇന്ന് എറണാകുളത്ത് തുടക്കമാകും.
06:29 AM (IST) Jul 31
പി എം ശ്രീയുമായി മുന്നോട്ടുപോകാനുള്ള സർക്കാർ തീരുമാനത്തിൽ വെട്ടിലായി മുസ്ലിം ലീഗ്. ലീഗ് അണികൾക്കും, മുസ്ലിം സംഘടനകൾക്കുമുള്ള അതൃപ്തി പരിഹരിക്കുന്നതിലാണ് ലീഗ് നേതൃത്വത്തിന് തലവേദന.
06:13 AM (IST) Jul 31
സംസ്ഥാനത്ത് ഇന്നും നാളെയും തീവ്ര മഴയ്ക്ക് സാധ്യത. ഇന്ന് 11 ജില്ലകളിലും നാളെ 9 ജില്ലകളിലും ഓറഞ്ച് അലർട്ട്. കാസർകോടും വയനാടും എറണാകുളത്തും ആലപ്പുഴയിലും കോട്ടയത്തും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. വടകര, താമരശ്ശേരി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. ഓറഞ്ച് അലർട്ട് നിലവിലുള്ള സാഹചര്യത്തിലാണ് അവധി. കേരളതീരത്ത് മീൻപിടിത്തത്തിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.