അവധി അപേക്ഷ നിയമപരമാണെന്നും വോട്ടെടുപ്പ് എങ്ങനെ വേണം എന്ന് മേയർക്ക് തീരുമാനിക്കാമെന്നും മേയർ വിവി രാജേഷ് പ്രതികരിച്ചു.
തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ സുഗതന് കൗൺസിലിൽ പങ്കെടുക്കുന്നതിൽ ആറ് മാസത്തേക്ക് അവധി നൽകിയ നടപടിയിൽ വിശദീകരണവുമായി മേയർ. അവധി അപേക്ഷ നിയമപരമാണെന്നും വോട്ടെടുപ്പ് എങ്ങനെ വേണം എന്ന് മേയർക്ക് തീരുമാനിക്കാമെന്നും മേയർ വിവി രാജേഷ് പ്രതികരിച്ചു. അംഗത്തിന്റെ അംഗത്വം സംരക്ഷിക്കേണ്ടത് മേയറുടെ ഉത്തരവാദിത്തമാണ്. ആഭ്യന്തര വകുപ്പ് സർക്കുലർ ആണ് പിൻബലം. അയോഗ്യത ഉണ്ടാവില്ല എന്ന് പറഞ്ഞത് ആഭ്യന്തര വകുപ്പാണ്. സുഗതന് കൊടുത്ത മറുപടിയിൽ ആഭ്യന്തര വകുപ്പ് അതാണ് പറയുന്നതെന്നും മേയർ വ്യക്തമാക്കി. സുഗതന്റെ അപേക്ഷയിൽ, വോട്ടിനിട്ട് പാസാക്കാം എന്ന് നിർദേശമുണ്ട് അവധി അപേക്ഷ അംഗീകരിച്ചത് പരിശോധിക്കുമെന്നും നിയമവശം പരിശോധിക്കുമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.

