Published : Feb 08, 2026, 08:19 AM ISTUpdated : Feb 08, 2026, 11:52 PM IST

Malayalam news live: ഗൃഹനാഥനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, സംഭവം പാലക്കാട്; അന്വേഷണം ആരംഭിച്ച് പൊലീസ്

Summary

തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസിൽ പ്രതികൾ സംസ്ഥാനം വിട്ടുവെന്ന് സൂചന. ഒന്നാംപ്രതി മരണ സുബിൻ, കൂട്ടുപ്രതി ബർലിൻ ദാസ് എന്നിവരാണ് ഇതുവരെ പിടിയിലായത്. മറ്റ് നാലുപേരാണ് ഒളിവിലുള്ളത്. ക്രൂര പീഡനത്തിന് സ്പായിലെ സഹപ്രവർത്തകയും ഒത്താശ ചെയ്തെന്ന് അതിജീവിത വെളിപ്പെടുത്തിയിരുന്നു. ഈ സഹപ്രവർത്തകയിലേക്കും അവരുടെ ആൺസുഹൃത്തിലേക്കും പൊലീസ് അന്വേഷണം നീളും. കേസിൽ കൂടുതൽ പേർ പ്രതികളാകാനും സാധ്യതയുണ്ട്. തിരുവല്ലയിൽ ഗുണ്ടാ കൂട്ടുകെട്ടുള്ള പൊലീസുകാർ മാസപ്പടി പറ്റുന്നുണ്ടെന്ന ആക്ഷേപത്തിൽ വിജിലൻസും പ്രാഥമിക അന്വേഷണം തുടങ്ങി.

abdul salam

11:52 PM (IST) Feb 08

ഗൃഹനാഥനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, സംഭവം പാലക്കാട്; അന്വേഷണം ആരംഭിച്ച് പൊലീസ്

ഗൃഹനാഥനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് തിരുവിഴാംകുന്ന് സ്വദേശി അബ്ദു സലാം ( 49) ആണ് മരിച്ചത്

Read Full Story

11:37 PM (IST) Feb 08

റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽ നിക്ഷേപിച്ചാൽ 25 ശതമാനം ലാഭ വിഹിതം നൽകാമെന്ന് വാ​ഗ്ദാനം, തട്ടിപ്പ് നടത്തിയ 5 പേ‍‍‍‌‌‌ർ പിടിയിൽ

ദില്ലിയിലുള്ള റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയ അഞ്ച് പേരെ നെടുമ്പാശ്ശേരിയിൽ പൊലീസ് പിടികൂടി

Read Full Story

11:07 PM (IST) Feb 08

അനാശാസ്യ കേന്ദ്രം നടത്തിയതിന് ലോഡ്ജ് ഉടമ അറസ്റ്റിൽ; ഇടപാടുകാരെ എത്തിച്ച 8 പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു

ഷൊർണൂരിൽ അനാശാസ്യ കേന്ദ്രം നടത്തിയതിന് ലോഡ്ജ് ഉടമ അറസ്റ്റിൽ. കുളപ്പുള്ളി മെഗാ ലോഡ്ജ് ഉടമ ബഷീറാണ് ഷൊർണൂർ പൊലീസിൻ്റെ പിടിയിലായത്.

Read Full Story

10:47 PM (IST) Feb 08

ഇലക്ട്രിക് പോസ്റ്റിൽ കയറി ട്യൂബ് കെട്ടുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു; സംഭവം കൊട്ടാരക്കരയിൽ

കൊട്ടാരക്കര പുത്തൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. പത്തനംതിട്ട ആനയടി സ്വദേശി സുജിത് ആണ് മരിച്ചത്. 

Read Full Story

10:15 PM (IST) Feb 08

അതിർത്തി തർക്കം - അയൽവാസികൾ തമ്മിൽ അടിപിടി; തൂമ്പ കൊണ്ടും മർദനം

പേരാമ്പ്രയിൽ അതിർത്തി തർക്കത്തെ തുടർന്ന് അയൽവാസികൾ ഏറ്റുമുട്ടി. അടിപിടിക്കിടെ തൂമ്പ കൊണ്ട് മർദനമേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി

Read Full Story

09:30 PM (IST) Feb 08

കേരളത്തിലേക്ക് സ്ഫോടകശേഖരം കടത്തിയ കേസ് - പിക്കപ്പ് വാഹനത്തിന് അകമ്പടി വന്ന കാറിന്റെ ഡ്രൈവറും പിടിയിൽ

തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് സ്ഫോടകശേഖരം കൊണ്ടുവന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പിക്കപ്പ് വാഹനത്തിന് അകമ്പടി വന്ന കാറിന്റെ ഡ്രൈവർ ദുരൈരാജ് ആണ് പിടിയിലായത്.

Read Full Story

06:49 PM (IST) Feb 08

യുവതിയോട് മോശമായി പെരുമാറിയെന്ന് പരാതി; തിരുവനന്തപുരത്തെ സ്പാ കേന്ദ്രം അടച്ചുപൂട്ടി

യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിക്ക് പിന്നാലെ തിരുവനന്തപുരത്തെ സ്പാ കേന്ദ്രങ്ങളിൽ പരിശോധന. സെക്രട്ടറിയേറ്റിന് മുന്നിലെ സ്പർശൻ വെൽനസ് സ്പാ അടച്ചുപൂട്ടി.

Read Full Story

06:25 PM (IST) Feb 08

ട്രംപിന്‍റെ വാദം ഇന്ത്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല, പക്ഷേ റിലയൻസും പൊതുമേഖല കമ്പനികളും റഷ്യൻ എണ്ണ ഇറക്കുമതി അവസാനിപ്പിച്ചെന്ന് റിപ്പോർട്ട്

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യൻ കമ്പനികൾ നിർത്തിയതായി റോയിട്ടേഴ്സ് റിപ്പോർട്ട്. അമേരിക്കൻ സമ്മർദ്ദത്തിന് ഇന്ത്യ വഴങ്ങിയെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോൾ, വിഷയത്തിൽ കേന്ദ്ര സർക്കാർ മൗനം പാലിക്കുകയാണ്

Read Full Story

05:38 PM (IST) Feb 08

ഇന്ത്യ-മലേഷ്യ ബന്ധം കൂടുതൽ ആഴത്തിലാകും, 10 നിർണായക കരാറുകളിൽ ഒപ്പുവച്ച് പ്രധാനമന്ത്രി മോദി; 'ആസിയാൻ കരാറിൽ പുനഃപരിശോധന വേഗത്തിലാക്കണം'

പ്രധാനമന്ത്രി മോദിയുടെ മലേഷ്യൻ സന്ദർശന വേളയിൽ, മലേഷ്യൻ പ്രധാനമന്ത്രിയുമായി 10 നിർണായക കരാറുകളിൽ ഒപ്പുവച്ചു. ഭീകരവാദത്തിനെതിരെ ഒരുമിച്ചുനിൽക്കാനും ഇന്ത്യ - ആസിയാൻ വ്യാപാര കരാറിന്‍റെ പുനഃപരിശോധന വേഗത്തിലാക്കാനും ഇരു നേതാക്കളും തീരുമാനിച്ചു

Read Full Story

05:38 PM (IST) Feb 08

കളിപ്പാട്ടക്കടയിൽ മോഷണം; നഷ്ടമായത് 65,000 രൂപയോളം വില വരുന്ന കളിപ്പാട്ടങ്ങൾ, സംഭവം കോഴിക്കോട്

കൊടുവള്ളിയിൽ കളിപ്പാട്ടക്കടയിൽ മോഷണം. കടയിലെ സിസിടിവി ക്യാമറ തിരിച്ചുവെച്ച് അതിവിദഗ്ധമായാണ് മോഷണം നടത്തിയത്. സംഭവത്തിൽ കൊടുവള്ളി പൊലീസ് അന്വേഷണം തുടങ്ങി.

Read Full Story

05:07 PM (IST) Feb 08

നെല്ലുൽപാദനം കൂടുന്നത് നാടിനാകെ ബാധ്യതയെന്ന വാദം കര്‍ഷകരോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ

നെൽകര്‍ഷകര്‍ക്കുള്ള പ്രോത്സാഹന ബോണസ് നിര്‍ത്തണമെന്ന കേന്ദ്ര നിര്‍ദേശത്തിനെതിരെ മുഖ്യമന്ത്രി. നെല്ലുൽപാദനം കൂടുന്നത് നാടിനാകെ ബാധ്യതയെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ന്യായം കര്‍ഷകരോടുള്ള വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു.

Read Full Story

05:01 PM (IST) Feb 08

പൂജ്യം താരിഫ് മാത്രം, വെളിച്ചെണ്ണ മുതൽ റബറും തേയിലയും തേങ്ങയുമടക്കം 14 ഉത്പന്നങ്ങൾക്ക്! ഇന്ത്യ-യുഎസ് വ്യാപാര കരാർ കേരളത്തിന് നേട്ടമെന്നും ജോർജ് കുര്യൻ

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വാണിജ്യ കരാർ കേരളത്തിന് ഏറെ ഗുണകരമാകുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. വെളിച്ചെണ്ണ, റബർ, തേയില, നാളീകേരം അടക്കം 14 കാർഷിക ഉത്പന്നങ്ങൾക്ക് അമേരിക്ക താരിഫ് പൂജ്യമാക്കിയത് കർഷകർക്ക് വലിയ നേട്ടമാകും

Read Full Story

04:39 PM (IST) Feb 08

കനിമൊഴിക്കും അമര്‍ത്യാ സെന്നിനും റൊമിലാ ഥാപ്പര്‍ക്കും ചെന്നിത്തലയുടെ കത്ത്, 'കേരളാ സർക്കാരിന്റെ സെമിനാറിൽ പങ്കെടുക്കരുത്'

ഈ മാസം 15 ന് നടത്തുന്ന ഇന്റർ നാഷണൽ കോൺഫറൻസ് ഓൺ ഡെവലപ്‌മെന്റ് ആൻഡ് ഡെമോക്രസി എന്ന സെമിനാറിൽ പങ്കെടുക്കരുതെന്നാവശ്യപ്പെട്ട്  അമർത്യാ സെൻ, റൊമിലാ ഥാപ്പർ എന്നിവർക്ക് പുറമെ  എം.പി കനിമൊഴി, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള തുടങ്ങിയവർക്കു കത്ത്

Read Full Story

04:36 PM (IST) Feb 08

പരീക്ഷയ്ക്ക് വൈകിയെത്തിയത് ചോദ്യം ചെയ്ത അധ്യാപികയെ തല്ലി വിദ്യാർത്ഥി; പന്ത്രണ്ടാം ക്ലാസുകാരൻ അറസ്റ്റിൽ

വീട്ടിൽ ആരും ചോദിക്കില്ല നിങ്ങൾ ആരാണ് എന്ന് ചോദിച്ചായിരുന്നു മർദ്ദനം. ജനുവരി 24നാണ് സംഭവം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

 

Read Full Story

04:24 PM (IST) Feb 08

ജെബി കോശി റിപ്പോർട്ട് നടപ്പാക്കണമെന്ന് മാർത്തോമ സഭാധ്യക്ഷൻ, 'വർഗീയ മഹാമാരിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കണം'; മാരാമൺ കൺവെൻഷന് തുടക്കം

131-ാമത് മാരാമൺ കൺവെൻഷന് പമ്പാതീരത്ത് തുടക്കമായി. ഉദ്ഘാടന പ്രസംഗത്തിൽ, രാജ്യത്തെ ന്യൂനപക്ഷ വേട്ട, ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാത്തത്, സംസ്ഥാനത്തെ ലഹരി-മദ്യ നയം എന്നിവയിൽ മാർത്തോമ്മ സഭാധ്യക്ഷൻ സർക്കാരുകളെ രൂക്ഷമായി വിമർശിച്ചു

Read Full Story

03:47 PM (IST) Feb 08

സിസിടിവി ദൃശ്യങ്ങളടക്കം കൈമാറി കേരള സർവകലാശാല, വിസിയുടെ ചേമ്പറിലെ എസ്എഫ്ഐ പ്രതിഷേധത്തിൽ പരാതി, സിപിഎം സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരെയടക്കം നടപടി വേണം

വിസിയുടെ ചേമ്പറിലെ എസ്എഫ്ഐ പ്രതിഷേധത്തിൽ, വിദ്യാർത്ഥികൾക്കും സിപിഎം സിൻഡിക്കേറ്റ് അംഗങ്ങൾക്കുമെതിരെ കേരള സർവകലാശാല പൊലീസിൽ പരാതി നൽകി. സിൻഡിക്കേറ്റ് അംഗങ്ങളായ ജി മുരളീധരൻ പിള്ള, ഡോ. എൻ പ്രമോദ് എന്നിവർ വിദ്യാർത്ഥികൾക്ക് ഒത്താശ ചെയ്തെന്നാണ് പരാതി

Read Full Story

03:05 PM (IST) Feb 08

ആന്റോ ആന്റണി എംപിക്കെതിരെ വിജിലൻസിന് പരാതി നൽകി അഭിഭാഷകൻ; 'പണമിടപാ‌ട് ആരോപണത്തിൽ കേസെടുക്കണം'

സുപ്രീം കോടതി അഭിഭാഷകൻ സുഭാഷ് തീക്കാടനാണ് കേരള വിജിലൻസിന് പരാതി നൽകിയിരിക്കുന്നത്.

Read Full Story

02:54 PM (IST) Feb 08

വീണ്ടും വിജയ്‌യുടെ പൊതുയോഗവും റാലിയും, കടുത്ത ഉപാധികളോടെ പൊലീസ് അനുമതി; '5000 പേർക്ക് പങ്കെടുക്കാം, ഗതാഗതക്കുരുക്ക് പാടില്ല'

തമിഴ്നാട് വെട്രി കഴകം (ടി വി കെ) അധ്യക്ഷൻ വിജയ് പങ്കെടുക്കുന്ന സേലത്തെ പൊതുയോഗത്തിന് കടുത്ത ഉപാധികളോടെ പൊലീസ് അനുമതി നൽകി.വിജയ് എത്തുന്ന പാതയിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കാൻ പാടില്ലെന്നും ക്രമസമാധാനം ഉറപ്പാക്കണമെന്നുമടക്കം  നിർദ്ദേശങ്ങളുണ്ട്

Read Full Story

02:43 PM (IST) Feb 08

സ്ഥാപനത്തിലെത്തിയത് ജിഎസ്ടി ഉദ്യോ​ഗസ്ഥനെന്ന് പരിചയപ്പെടുത്തി, വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് പണംതട്ടി, കോ‌ടനാട് സ്വദേശി അറസ്റ്റിൽ

ജിഎസ് ടി വകുപ്പിലെ ജീവനക്കാരനെന്നു പറഞ്ഞാണ് കോടനാട്ടെ രണ്ട് വ്യാപാര സ്ഥാപനങ്ങളില്‍ അനൂപും കൂട്ടാളിയും എത്തിയത്. സഹപ്രവര്‍ത്തകയായ ഉദ്യോഗസ്ഥയുടെ ഭര്‍ത്താവിന് അപകടം പറ്റിയെന്നും ചികില്‍സയ്ക്ക് പണം വേണമെന്നും പറഞ്ഞായിരുന്നു കച്ചവടക്കാരെ സമീപിച്ചത്.

Read Full Story

02:31 PM (IST) Feb 08

'നാണംകെട്ട കീഴടങ്ങൽ, രാജ്യത്തിന്‍റെ പരമാധികാരത്തിന് നേരെയുള്ള ആക്രമണം'; ഇന്ത്യ-യുഎസ് വ്യാപാരക്കരാറിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം പിബി

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരക്കരാർ രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ആക്രമണമാണെന്നും ഇത് കാർഷിക മേഖലയെ തകർക്കുമെന്നും സിപിഎം പിബി വിമർശിച്ചു. അമേരിക്കൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഒഴിവാക്കിയത് ഇന്ത്യൻ കർഷകരെ പ്രതിസന്ധിയിലാക്കും

Read Full Story

02:09 PM (IST) Feb 08

'അനധികൃത സ്പാകൾക്കെതിരെ പൊലീസുമായി ചേർന്ന് നടപടി എടുക്കും' - തിരുവനന്തപുരം മേയർ വി വി രാജേഷ്

ഒത്താശ ചെയ്യുന്ന ഡോക്ടറെക്കുറിച്ചുള്ള വിവരം മെഡിക്കൽ കൗണ്‍സിലിനെ അറിയിക്കും. മാഫിയകളുമായി ചില പൊലീസുകാര്‍ക്ക് സൗഹൃദമുണ്ടെന്ന വിവരം ഉണ്ടെന്നും മേയര്‍ പറഞ്ഞു.

Read Full Story

01:50 PM (IST) Feb 08

കടകംപള്ളിയെ ഇനിയും ചോദ്യം ചെയ്തോട്ടെ, കുറ്റക്കാർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാകില്ലെന്നും ടിപി; 'എസ്ഐടി അന്വേഷണത്തിൽ ആർക്കും ഇടപെടാനാകില്ല'

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനെ ആവശ്യമെങ്കിൽ ഇനിയും ചോദ്യം ചെയ്യാമെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. കുറ്റക്കാർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാകില്ലെന്നും എസ്ഐടി അന്വേഷണത്തിൽ ആരും ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി

Read Full Story

01:47 PM (IST) Feb 08

മാർപാപ്പയുടെ നിർദേശം പാലിക്കുന്നില്ല; കുർബാന ക്രമത്തിലെ മാറ്റത്തിൽ പ്രതിഷേധവുമായി വിശ്വാസികൾ; ഒരു വിഭാഗം പങ്കെടുത്തില്ല, സംഭവം ദില്ലിയിൽ

പൂര്‍ണ തോതില്‍ ഏകീകൃത കുര്‍ബാന ചൊല്ലണമെന്നാവശ്യപ്പെട്ടാണ് നിർമൽ ഹൃദയ ഇടവകയിലെ വിശ്വാസികള്‍ പ്രതിഷേധിച്ചത്. കഴിഞ്ഞ കുറച്ച് നാളുകളായി ഈ ആവശ്യം വികാരിയോട് പറഞ്ഞിരുന്നുവെന്നും  വിശ്വാസികൾ പറഞ്ഞു. 

Read Full Story

01:24 PM (IST) Feb 08

'മാങ്ങയുള്ള മാവിലേ കല്ലെറിയു', രണ്ടാമത് തിരുകികയറ്റിയ ഉദ്യോഗസ്ഥരിൽ സംശയം, എസ്ഐടിക്കെതിരെ അടൂർ പ്രകാശ്; 'അന്വേഷണം വളച്ചൊടിക്കുന്നു'

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രത്യേക അന്വേഷണ സംഘം വളച്ചൊടിക്കുന്നുവെന്ന് അടൂർ പ്രകാശ് എംപി. ചില ഉദ്യോഗസ്ഥരെ രണ്ടാമത് തിരുകി കയറ്റി അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു

Read Full Story

12:58 PM (IST) Feb 08

മോശക്കാരനാക്കി ചിത്രീകരിച്ചു, 10 കോടി നഷ്ടപരിഹാരം വേണം - എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ

കഴിഞ്ഞ മൂന്നിന് നടത്തിയ വാർത്താസമ്മേളനത്തിൽ മോശക്കാരനാക്കി ചിത്രീകരിച്ചുവെന്നും 10 കോടി രൂപ നഷ്ടപരിഹാരം നൽകണവെന്നും നോട്ടീസിൽ പറയുന്നു. എംഎ ഷഹനാസ് ഉന്നയിച്ച ആരോപണങ്ങൾക്ക് ഒരു അടിസ്ഥാനവുമില്ലെന്നും നോട്ടീസിൽ പറയുന്നു.

Read Full Story

12:41 PM (IST) Feb 08

'വെറുമൊരു മിസിം​ഗ് കേസായി ഇത് കാണരുത്, കൊലപാതകമാണ്, നീതി വേണം'; പൊട്ടിക്കരഞ്ഞ് സൂരജ് ലാമയുടെ ഭാര്യ

നീതി കിട്ടാന്‍ കേരള സമൂഹമാകെ കൂടെയുണ്ടാകണമെന്നും അവര്‍ അഭ്യര്‍ഥിക്കുന്നു. കളമശേരി മെഡിക്കല്‍ കോളജിലെ  ജീവനക്കാര്‍ ഒരു ഡ്രിപ്പെങ്കിലും തന്‍റെ ഭര്‍ത്താവിന് നല്‍കിയിരുന്നെങ്കില്‍ അദ്ദേഹത്തിന് ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും റിനി ലാമ പറയുന്നു.

Read Full Story

12:38 PM (IST) Feb 08

അതിജീവിതയുടെ പിതാവിന്‍റെ കസ്റ്റഡി മരണം, ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ച് ഉന്നാവ് കേസ് പ്രതി കുൽദീപ് സിംഗ് സെൻഗാർ

ഉന്നാവ് ബലാല്‍സംഗക്കേസിലെ അതിജീവിതയുടെ പിതാവിന്‍റെ കസ്റ്റഡി മരണക്കേസില്‍ ജാമ്യത്തിനായി പ്രതി കുൽദീപ് സിംഗ് സെൻഗാർ സുപ്രീം കോടതിയില്‍ ഹർജി സമർപ്പിച്ചു

Read Full Story

12:21 PM (IST) Feb 08

'അധികാര തുടർച്ച ദുരധികാരമാകും, ബംഗാൾ ഉദാഹരണം', സിപിഎമ്മിന് തലവേദനയായി സച്ചിദാനന്ദൻ്റെ മുന്നറിയിപ്പ്; കേരളത്തിൽ അങ്ങനെയല്ലെന്ന് ടിപിയുടെ വ്യാഖ്യാനം

തുടർഭരണം പാർട്ടികളെ നശിപ്പിക്കുമെന്നും അത് ദുരധികാരമായി മാറുമെന്നും സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു. ബംഗാളിലെ അനുഭവം ഉദാഹരണമായി ചൂണ്ടിക്കാട്ടിയ അദ്ദേഹത്തിന്റെ നിരീക്ഷണത്തെ, കേരളത്തിലെ സാഹചര്യം വ്യത്യസ്തമാണെന്ന് പറഞ്ഞ് എൽഡിഎഫ് കൺവീനർ പ്രതിരോധിച്ചു

Read Full Story

11:45 AM (IST) Feb 08

എസ്‌എൻഡിപി-എൻഎസ്‌എസ്‌ ലയനം ഇനി ചർച്ചയാകേണ്ടതില്ലെന്ന് വെള്ളാപ്പള്ളി; 'മാധ്യമ വിചാരണ അവസാനിപ്പിക്കണം'

എസ്‌എൻഡിപി-എൻഎസ്‌എസ്‌ ലയനത്തിൽ പ്രതികരിച്ച് വെള്ളാപ്പള്ളി നടേശൻ. മാധ്യമ വിചാരണ അവസാനിപ്പിക്കണം. തന്റെ സമുദായത്തിൽ എല്ലാ പാർട്ടിക്കാരുമുണ്ട്. അവരുടെ വിശ്വാസം അനുസരിച്ച് വോട്ട് ചെയ്യാമെന്നും വെള്ളാപ്പള്ളി നടേശൻ

Read Full Story

11:28 AM (IST) Feb 08

ദുരൂഹതയകലുന്നില്ല! മൃതദേഹത്തിന് ചുറ്റും ചെമ്പുകമ്പികള്‍ വരിഞ്ഞ നിലയിൽ; മരിച്ചയാളെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന

ആഴ്ചവട്ടം സ്‌കൂളിന് സമീപത്തെ സ്വകാര്യ കെട്ടിടത്തിലെ മുറിയിലുണ്ടായ തീപ്പിടിത്തത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഒഴിയുന്നില്ല

Read Full Story

11:12 AM (IST) Feb 08

'പോറ്റിക്കൊപ്പം സോണിയയെ കാണാൻ ആന്‍റോ ആന്‍റണിയും ആടൂർ പ്രകാശും പോയി, ചോദ്യം ചോദിച്ച ചാനൽ പൂട്ടിക്കുമെന്ന് പറഞ്ഞു; എംവി ഗോവിന്ദൻ

ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തതിന് പിന്നാലെ അടൂർ പ്രകാശ് പ്രകോപനപരമായി പെരുമാറിയെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എംവി ഗോവിന്ദൻ

Read Full Story

11:09 AM (IST) Feb 08

മീൻ പരാമർശം; തന്റെ അനുഭവം ഒരു കൗതുകമെന്ന നിലയിലാണ് പറഞ്ഞതെന്ന് സി ദിവാകരൻ, 'ആനത്തലവട്ടത്തിന്റെ മകന്റെ പോസ്റ്റ്‌ കണ്ടിട്ടില്ല'

തന്റെ അനുഭവമാണ് പറഞ്ഞതെന്നും ഒരു കൗതുകം എന്ന നിലയിൽ പറഞ്ഞതാണെന്നും സി ദിവാകരൻ. അത് ഇത്ര വിവാദം ആക്കേണ്ട കാര്യമില്ലെന്നും ആനത്തലവട്ടത്തിന്റെ മകന്റെ പോസ്റ്റ്‌ കണ്ടില്ലെന്നും സി ദിവാകരൻ മാധ്യമങ്ങളോട്

Read Full Story

10:40 AM (IST) Feb 08

ക‌ടകംപള്ളിയുടെ വാദം പൊളിയുന്നു; പോറ്റിയുടെ വീട്ടിൽ ക‌ടകംപള്ളി പലതവണ പോയി, പോറ്റിയുടെ കുടുബവുമൊത്ത് കൂടുതൽ ചിത്രങ്ങൾ

ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള കടകംപള്ളി സുരേന്ദ്രന്റെ വാദം പൊളിച്ച് വീണ്ടും പോറ്റിക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്ത്.

Read Full Story

10:12 AM (IST) Feb 08

'പിണറായി വില കൂടിയ മത്സ്യമേ കഴിക്കൂ'; സി ദിവാകരൻ്റെ പരാമർശത്തിന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

ചില ആളുകൾക്ക് ചില മീനുകൾ ആയിരിക്കും ഇഷ്ടമെന്നും എ ക്ലാസ്, ബി ക്ലാസ് മീൻ എന്നൊന്നും ഇല്ലെന്നും ശിവൻകുട്ടി. സി ദിവാകരൻ്റെ പ്രതികരണം ഓർമ്മക്കുറവ് കൊണ്ട് ആയിരിക്കാം. ബുക്ക്‌ ആകുമ്പോ കുറച്ചു എരിവും പുളിയും ഒക്കെ വേണ്ടേയെന്നും ശിവൻ കുട്ടി

Read Full Story

10:00 AM (IST) Feb 08

മോദി മലേഷ്യയിൽ; ഭീകരവാദത്തിനെതിരെ‌ യോജിച്ച് പ്രവർത്തിക്കും‌‌; ഇന്ത്യ-മലേഷ്യ സഹകരണത്തിന് 10 കരാറുകൾ

തമിഴ്സിനിമയുടെ പ്രോത്സാഹനത്തിനടക്കം കരാറുകൾക്കാണ് ധാരണയായിരിക്കുന്നത്. ഇന്തോ പസഫിക് മേഖലകളിലെ സമാധാനത്തിന് യോജിച്ച് നിൽക്കുമെന്നും ഇരുപ്രധാനമന്ത്രിമാരും അറിയിച്ചു.

Read Full Story

09:26 AM (IST) Feb 08

ചെമ്മാട് സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവം - സ്ഫോടക വസ്തുക്കൾ എത്തിച്ചത് സേലത്ത് നിന്ന്, ലോറി ഡ്രൈവർ ഉൾപ്പെടെ 3 പ്രതികൾ ഇപ്പോഴും ഒളിവിൽ

ക്വാറികളിലും മറ്റും സ്ഫോടനത്തിനു ഉപയോഗിക്കുന്ന വസ്തുക്കളാണ് അനധികൃതമായി കടത്തിയത്. വാഹനത്തിൽ നിന്ന് കിട്ടിയ രേഖകളെ അടിസ്ഥാനമാക്കിയാണ് നിലവിൽ പോലീസ് നീക്കങ്ങൾ. 

Read Full Story

09:23 AM (IST) Feb 08

കളം പിടിക്കാൻ എൽഡിഎഫ്; മേഖലാ ജാഥകൾ പര്യടനം തുടരുന്നു, തെരഞ്ഞെടുപ്പോളത്തിൽ വികസന മുന്നേറ്റ ജാഥ

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എൽഡിഎഫിന്‍റെ മേഖലാ ജാഥകൾ പര്യടനം തുടരുന്നു

Read Full Story

09:02 AM (IST) Feb 08

മേഘാലയിലെ കല്‍ക്കരി ഖനി അപകടത്തില്‍ മരണം 27 ആയി, 12 മൃതശരീരങ്ങൾ തിരിച്ചറിഞ്ഞു; മരണസംഖ്യ കൂടാൻ സാധ്യത

മേഘാലയിലെ ഖനി അപകടത്തിൽ മരണം 27 ആയി. ഇന്നലെ വൈകീട്ട് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. എൻഡിആർഎഫ് ഉൾപ്പെടെയുള്ള സംഘത്തിന്‍റെ തെരച്ചിൽ തുടരുകയാണ്.

Read Full Story

08:39 AM (IST) Feb 08

ഏതാണ് തന്ത്രി കണ്ഠര് രാജീവര് പണം നിക്ഷേപിച്ച സ്വകാര്യ സ്ഥാപനം? വെളിപ്പെടുത്താതെ എസ്ഐടി, രേഖകൾ കോടതിയിൽ ഹാജരാക്കും

2017ന് മുമ്പാണ് തന്ത്രി നിക്ഷേപം നടത്തിയതെന്നും രേഖകളും വിവരങ്ങളും കോടതിയിൽ ഹാജരാക്കുമെന്നും അന്വേഷണ സംഘം. തന്ത്രിക്ക് തങ്ങളുടെ സ്ഥാപനത്തിൽ നിക്ഷേപം ഇല്ലെന്ന് തിരുവല്ലയിലെ നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻഎം രാജു വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു.

Read Full Story

08:21 AM (IST) Feb 08

കൂടിക്കാഴ്ച്ചകളെല്ലാം പോറ്റി ക്ഷണിച്ചിട്ടെന്ന് അടൂർ പ്രകാശിൻ്റെ മൊഴി; കണ്ട തീയതികളിൽ വ്യക്തതയില്ല, വീണ്ടും ചോദ്യം ചെയ്യാനും സാധ്യത

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് സാമ്പത്തിക ഇടപാടുകൾ ഒന്നുമില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. വീട്ടിലും ബംഗളൂരുവിലും പോറ്റിയെ കണ്ടിട്ടുണ്ട്. കൂടിക്കാഴ്ചകൾ എല്ലാം പോറ്റി ക്ഷണിച്ചതുപ്രകാരം ആയിരുന്നു. ദില്ലിയിൽ പോകാനും പോറ്റിയാണ് ക്ഷണിച്ചത്. എന്നാൽ കണ്ട തീയതികൾ വ്യക്തമായി ഓർമയിൽ ഇല്ലെന്നും അടൂർ പ്രകാശ് മൊഴി നൽകി. അതേസമയം, മൊഴികളിൽ വൈരുദ്ധ്യമുണ്ടെങ്കിൽ അടൂർ പ്രകാശിനെ എസ്ഐടി വീണ്ടും ചോദ്യം ചെയ്യും.


More Trending News