സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന്. നിലവിലുളള ഭരണസമിതിയുടെ കാലാവധി ഇന്നലെ അവസാനിച്ചു.

11:57 PM (IST) Dec 21
സ്കൂൾ വിട്ട് വീട്ടിലേക്ക് വരികയായിരുന്നു കുട്ടിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ.
11:41 PM (IST) Dec 21
സ്ഥിരം കുറ്റവാളികൾക്ക് എളുപ്പത്തിൽ ജാമ്യം കിട്ടുന്ന സ്ഥിതി ഉണ്ടാവരുത് എന്ന നിരീക്ഷണത്തോടെയാണ് സുപ്രീംകോടതി സുപ്രധാന നിർദേശം പുറപ്പെടുവിച്ചത്.
11:12 PM (IST) Dec 21
ലഹരി വിൽപ്പന നിരീക്ഷിക്കാൻ എത്തിയ ഗ്രേഡ് എസ്ഐ രാജീവ്, എ.എസ്.ഐ ശ്രീജിത്ത് എന്നിവരെയാണ് സംഘം ആക്രമിച്ചത്.
10:50 PM (IST) Dec 21
പാലോട് -പെരിങ്ങമ്മല -ദൈവപ്പുര സ്വദേശി വിൽസൺ ആണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്.
10:01 PM (IST) Dec 21
തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് എൽഡിഎഫും യുഡിഎഫും.
09:23 PM (IST) Dec 21
റാം നാരായൺ ബകേലിൻ്റെ കുടുംബത്തിന് 10 ലക്ഷത്തിൽ കുറയാത്ത നഷ്ടപരിഹാരം നൽകുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ ഉറപ്പ്.
08:31 PM (IST) Dec 21
ഇരുമ്പുവടി ഉപയോഗിച്ച് നാലുപേരെത്തി അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് സുരേന്ദ്രൻ പറഞ്ഞു. ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്.
07:41 PM (IST) Dec 21
വി പ്രിയദര്‍ശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും. തിരുവനന്തപുരം കല്ലമ്പലം ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ് വി പ്രിയദര്‍ശിനി
07:20 PM (IST) Dec 21
തമിഴ്നാട് തിരുവള്ളൂർ ജില്ലയിലാണ് 3 കോടി രൂപയ്ക്കായി മക്കളുടെ കൊടുംക്രൂരത. മരിച്ച ഗണേശന്റെ 2 ആൺമക്കൾ അടക്കം 6 പേർ അറസ്റ്റിലായി.
06:13 PM (IST) Dec 21
വികസിത് ഭാരത് -ഗ്യാരണ്ടീ ഫോർ റോസ് ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീണ) 2025ന്‍റെ ബില്ലിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പുവെച്ചു. ഇതോടെ മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം പുതിയ പദ്ധതി നിലവിൽ വന്നു
05:50 PM (IST) Dec 21
22 കിലോയുള്ള കല്ല് തലയിലിട്ടാണ് കൊലപാതകമെന്നും പോലീസ് കണ്ടെത്തി.പ്രതി അലനെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു.
05:45 PM (IST) Dec 21
പാലക്കാട് കാവശേരി പഞ്ചായത്ത് സെക്രട്ടറിക്ക് മർദനമേറ്റു. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷമാണ് സെക്രട്ടറി പി. വേണുവിനാണ് മർദനമേറ്റത്. ഇതിനിടെ, പാലക്കാട് ലക്കിടിയിൽ സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗത്തിന് മര്‍ദനമേറ്റു
05:28 PM (IST) Dec 21
25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും പട്ടികജാതി പട്ടികവർഗ്ഗ നിയമപ്രകാരം കേസെടുക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
04:54 PM (IST) Dec 21
ഇത് രണ്ടാമത്തെ സംഭവമാണെന്നും രണ്ടും നടന്നത് പാലക്കാടാണെന്നും പറഞ്ഞ എ തങ്കപ്പൻ സർക്കാരിന് വീഴ്ച സംഭവിച്ചെന്നും കുറ്റപ്പെടുത്തി.
02:58 PM (IST) Dec 21
കണ്ണൂര്‍ പയ്യന്നൂര്‍ നഗരസഭയിൽ ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ബിജെപി, സിപിഎം കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തില്ല. കൂത്താട്ടുകുളം നഗരസഭയിൽ സത്യപ്രതിജ്ഞ നടക്കുന്നതിനിടെ കൗൺസിലറെ കയ്യേറ്റം ചെയ്തു
01:47 PM (IST) Dec 21
ജനുവരി 29ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ലോക കേരള സഭയുടെ അഞ്ചാം പതിപ്പിന്‍റെ ഉദ്ഘാടനം നടക്കും. തുടര്‍ന്ന് 30, 31 തീയതികളിൽ നിയമസഭാ മന്ദിരത്തിൽ ലോക കേരള സഭ സമ്മേളനം നടത്തും
01:33 PM (IST) Dec 21
കോട്ടയം പാലാ നഗരസഭയിൽ ആർക്ക് പിന്തുണ നൽകണമെന്ന് തീരുമാനിക്കാൻ പുളിക്കകണ്ടം കുടുംബം ഇന്ന് ജനസഭ നടത്തും. വൈകീട്ട് 4.30 നാണ് ജനസഭ. ജനസഭയിലൂടെ അഭിപ്രായം അറിഞ്ഞശേഷം ആരെ പിന്തുണയ്ക്കണമെന്ന് തീരുമാനിക്കും
01:05 PM (IST) Dec 21
കോഴിക്കോട് മൂന്നാലിങ്കലിൽ മകനെ കുത്തിപരിക്കേൽപ്പിച്ച സംഭവത്തിൽ പിതാവും മറ്റൊരു മകനും കസ്റ്റഡിയിൽ. മകൻ ആക്രമിക്കാൻ ശ്രമിച്ചപ്പോള്‍ പ്രതിരോധിച്ചതാണെന്നാണ് പിതാവിന്‍റെ മൊഴി.
12:51 PM (IST) Dec 21
കൊച്ചി കോർപ്പറേഷൻ മേയർ പ്രഖ്യാപനം നീളുന്നു. കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിന് സാധ്യത കൂടുതൽ
12:43 PM (IST) Dec 21
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇനി പുതിയ ഭരണാധികാരികള്‍. സംസ്ഥാനത്തെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും കോര്‍പ്പറേഷനുകളിലും അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
11:50 AM (IST) Dec 21
മലയാളത്തിന്‍റെ അതുല്യ കലാകാരന്‍ ശ്രീനിവാസന്‍റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിലാണ് ചടങ്ങുകൾ നടന്നത്
09:06 AM (IST) Dec 21
വിജിലൻസ് കേസിൽ പ്രതിയായ ജയിൽ ഡിഐജി എം കെ വിനോദ് കുമാറിന്‍റെ സസ്പെൻഷൻ വൈകുന്നു
08:31 AM (IST) Dec 21
പാലക്കാട് വാളയാറിൽ അതിഥി തൊഴിലാളി ആൾകൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ സ്ത്രീകൾക്കും പങ്കെന്ന് പൊലീസ് നിഗമനം
07:12 AM (IST) Dec 21
തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറായ യുവാവിനെ പൊലീസ് മർദ്ദിച്ചെന്ന ആരോപണത്തിൽ കുടുബം ഇന്ന് കമ്മീഷണർക്ക് പരാതി നൽകും
06:28 AM (IST) Dec 21
ശ്രീനിവാസൻ മടങ്ങുന്നത് മലയാളിക്ക് എന്നും ഓർമ്മിക്കാനുള്ള ഒരുപിടി കഥാപാത്രങ്ങൾ കൂടി ബാക്കിയാക്കി
06:02 AM (IST) Dec 21
അന്തരിച്ച നടൻ ശ്രീനിവാസന്‍റെ സംസ്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക് തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ നടക്കും
05:31 AM (IST) Dec 21
സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന്. നിലവിലുളള ഭരണസമിതിയുടെ കാലാവധി ഇന്നലെ അവസാനിച്ചു.