കുംഭമേള താരത്തിന്റെ വിവാഹത്തിൽ അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയെടുത്തു. വ്യാജ രേഖ ഉണ്ടാക്കിയതിൽ തെളിവുകൾ ശേഖരിച്ചു. കൂടൂതൽ പേരെ പ്രതിയാക്കുന്നതിൽ നിയമോപദേശം തേടിയിരിക്കുകയാണ് മഹേശ്വർ പൊലീസ്.

11:40 PM (IST) Apr 12
യുഎഇ പ്രസിഡൻ്റ്, വിദേശകാര്യ മന്ത്രി, പ്രതിരോധ മന്ത്രി എന്നിവരുമായി വിദേശകാര്യ മന്ത്രി നിർണായക കൂടിക്കാഴ്ച്ചകൾ നടത്തി. മേഖലയുടെ സുരക്ഷ ചർച്ചയായതായി ജയശങ്കർ പറഞ്ഞു.
11:12 PM (IST) Apr 12
പത്തനംതിട്ട ഇടയാറന്മുള സ്വദേശി അനീഷ് (45) ആണ് മരിച്ചത്. പതിനേഴംഗ സംഘം വിനോദ യാത്രയ്ക്ക് എത്തിയതായിരുന്നു. ഇതിനിടയിൽ സെൽഫി എടുക്കുന്നതിനിടെ അനീഷ് കടലിൽ വീഴുകയായിരുന്നു.
09:23 PM (IST) Apr 12
അന്വേഷണത്തിലെ കണ്ടെത്തലുകൾ പൊലീസ് പറഞ്ഞെന്നും കുടുംബം അവരുടെ കാര്യങ്ങളും പറഞ്ഞെന്നും സുരേഷ് ഗോപി. കാര്യങ്ങളിൽ ചില പൊരുത്തക്കേടുകൾ ഉണ്ട്. നാളെ ഗവർണറെ കാണും. കാര്യങ്ങൾ സംസാരിക്കും. അതുമാത്രമാണ് ഇപ്പോൾ ചെയ്യാനാവുന്നതെന്നും എംപി
09:04 PM (IST) Apr 12
കണ്ണൂർ ചുങ്കക്കുന്ന് ഫാത്തിമ മാതാ പള്ളിയിലെ മുൻ അസിസ്റ്റന്റ് വികാരി ഫാദർ അഖിൽ ജോഷിയാണ് റിമാൻഡിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് കേസ്.
08:46 PM (IST) Apr 12
നിതിൻ ലോൺ ആപ്പിൽ കടം എടുത്തിരുന്നുവെന്നും കോളേജിലെ ടീച്ചറുടെ നമ്പറാണ് ലോണിനായി കൊടുത്തതെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മീഷ്ണർ. ലോൺ ആപ്പിൽ നിന്ന് ടീച്ചർക്ക് നിരന്തരം കോൾ വന്നിരുന്നതായും ഇതിനെതിരെ പരാതി നൽകിയെന്നും പൊലീസ്
08:25 PM (IST) Apr 12
ഡോ എംകെ റാം, ഡോ സംഗീത എന്നിവരാണ് പ്രതികൾ. ആത്മഹത്യാ പ്രേരണയാണ് അന്വേഷിക്കുന്നത്. റാഗിംഗ് പരാതി അന്വേഷിക്കുമെന്നും അന്വേഷണ സംഘം തിരുവനന്തപുരത്തേക്ക് പോകുമെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മീഷ്ണർ
07:36 PM (IST) Apr 12
07:35 PM (IST) Apr 12
വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ അവകാശവാദങ്ങൾക്കെതിരെ സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്. ആർഎസ്എസിൽ സ്ത്രീകൾക്ക് അംഗത്വം നിഷേധിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യമുയർത്തിയാണ് വിമർശനം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയും ബിൽ പാസാക്കുന്നതിനെ എതിർത്ത് രംഗത്തെത്തിയിട്ടുണ്ട്
07:23 PM (IST) Apr 12
കുംഭമേളയിലൂടെ പ്രശസ്തയായ പെൺകുട്ടിയുടെ വിവാഹം പ്രായപൂർത്തിയാകാതെയാണെന്ന ആരോപണത്തിൽ വിവാദം കൊഴുക്കുന്നു. ശൈശവ വിവാഹ നിരോധന നിയമപ്രകാരം വരനും വിവാഹത്തിൽ പങ്കെടുത്ത സിപിഎം നേതാക്കൾക്കുമെതിരെ പരാതി നൽകിയിട്ടുണ്ട്.
07:18 PM (IST) Apr 12
വോട്ടെണ്ണലിന് മുമ്പ് ഇതൊക്കെ പറയുന്നത് ജനങ്ങളെ അപമാനിക്കുന്നതല്ലേയെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ
06:48 PM (IST) Apr 12
06:19 PM (IST) Apr 12
കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അധ്യാപകരിൽ നിന്ന് കടുത്ത ജാതി അധിക്ഷേപം നേരിട്ടെന്ന കുടുംബത്തിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണിത്. രാഷ്ട്രീയ നേതാക്കൾ നിതിന്‍റെ വീട് സന്ദർശിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടു
05:55 PM (IST) Apr 12
കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്നും 90-ൽ അധികം സീറ്റുകൾ നേടി എൽഡിഎഫ് ഭരണത്തുടർച്ച ഉറപ്പാക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വനവാസത്തിന് പോകേണ്ടതില്ലെന്നും രാഷ്ട്രീയത്തിൽ തുടരണമെന്നും അദ്ദേഹം പരിഹസിച്ചു. ബിജെപി ഇത്തവണയും അക്കൗണ്ട് തുറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
05:30 PM (IST) Apr 12
വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ്റെ കണ്ടെത്തലിനെത്തുടർന്നാണ് മധ്യപ്രദേശ് പൊലീസ് ഫർമാൻ ഖാനെതിരെ പോക്സോ കേസെടുത്തത്.
05:01 PM (IST) Apr 12
വൈറൽ പെൺകുട്ടിയുടെ കല്യാണം കേരള സ്റ്റോറി തന്നെയാണെന്ന് എംവി ഗോവിന്ദൻ. കേരളത്തിൽ വിവാഹം കഴിക്കാൻ സാഹചര്യമുണ്ട് എന്നറിഞ്ഞ് യുവതിയും യുവാവും കേരളത്തിലെ പൊലീസ് സ്റ്റേഷനിൽ വരികയായിരുന്നുവെന്നും രേഖകൾ പരിശോധിച്ചെന്നും ഗോവിന്ദൻ
04:43 PM (IST) Apr 12
‘എറണാകുളത്തുനിന്ന് മുഖ്യമന്ത്രി വേണം’ എന്ന പരാമർശത്തിൽ ഡി സി സി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് തിരുത്ത് വരുത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ലക്ഷ്യമിട്ടുള്ള പ്രസ്താവന പാർട്ടിക്കുള്ളിൽ വിമർശനത്തിന് വഴിവെച്ചതോടെ, മുഖ്യമന്ത്രിയെ സംസ്ഥാന നേതൃത്വവും ഹൈക്കമാൻഡും തീരുമാനിക്കുമെന്നും വിവാദത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി
04:38 PM (IST) Apr 12
ചാർളി എന്ന പേരിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞത്. നാഞ്ഞൂറിലധികം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചാണ് പ്രതിയിലേക്ക് എത്തിയത്. പ്രതി ഫോൺ ഉപയോഗിച്ചിരുന്നില്ല. കൂടാതെ വിദേശത്തേക്ക് മുങ്ങാനായിരുന്നു പദ്ധതി.
04:05 PM (IST) Apr 12
അമേരിക്കയുമായി പാക്കിസ്ഥാനിൽ നടന്ന വെടിനിർത്തൽ ചർച്ച പരാജയപ്പെട്ടെന്ന് ഇറാൻ. സൈനികമായി നേടാനാവാത്തത് ചർച്ചയിലൂടെ അടിച്ചേൽപ്പിക്കാൻ അമേരിക്ക ശ്രമിച്ചെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ ആരോപിച്ചു. ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ, ഹോർമൂസ് കടലിടുക്ക് സൈനികമായി തുറക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രഖ്യാപിച്ചു
02:54 PM (IST) Apr 12
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുടുംബത്തെ സന്ദർശിച്ചു. അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ അധിക്ഷേപത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിദ്ധാർഥന്റെ വിഷയത്തിൽ നടപടിയെടുത്തിരുന്നെങ്കിൽ ഇത് ആവർത്തിക്കില്ലായിരുന്നുവെന്നും സതീശൻ കുറ്റപ്പെടുത്തി
02:43 PM (IST) Apr 12
വിദ്യാർത്ഥി മരിച്ചതിനു പിന്നാലെ സുഹൃത്തുക്കൾക്കെതിരെ പരാതിയുമായി അമ്മ
02:24 PM (IST) Apr 12
തിരുവനന്തപുരം ഐഎംഡിആർ കോളജ് പ്രിൻസിപ്പൽ കോളജ് ഡേയിൽ പങ്കെടുക്കാത്തവർക്കും സംഭാവന നൽകാത്തവർക്കും പിഴ ചുമത്തി വിചിത്ര സർക്കുലർ പുറത്തിറക്കി. പിഴ അടച്ചില്ലെങ്കിൽ പരീക്ഷാ ഹാൾ ടിക്കറ്റ് നൽകില്ലെന്ന ഭീഷണിയെ തുടർന്ന്, ആരോഗ്യ സർവകലാശാല ഇടപെട്ട് വിശദീകരണം തേടുകയും സർക്കുലർ പിൻവലിക്കാൻ നിർദേശിക്കുകയും ചെയ്തു
02:04 PM (IST) Apr 12
റിമോട്ട് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന ഗ്രാസ് കട്ടിങ് മെഷീൻ വികസിപ്പിച്ച് വിദ്യാർത്ഥികൾ
02:03 PM (IST) Apr 12
കുട്ടനാട്ടിലെ വോട്ടിന് നോട്ട് ആരോപണം എൽഡിഎഫിന്‍റെ കള്ളപ്രചാരണമാണെന്ന് യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാൻ. എൽഡിഎഫ് നൽകിയ വീഡിയോ പഴയതാണെന്നും താൻ ഗൂഗിൾ പേ ഉപയോഗിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യാജ പ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിച്ചതായും റെജി ചെറിയാൻ വ്യക്തമാക്കി
01:34 PM (IST) Apr 12
തേവര കോന്തുരുത്തി പുഴ പുറമ്പോക്കിൽ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കാനുള്ള നടപടിക്കെതിരെ 17 കുടുംബങ്ങൾ ഹൈക്കോടതിയെ സമീപിച്ചു
01:24 PM (IST) Apr 12
പൂക്കോട് വെറ്റിനറി കോളേജിൽ റാഗിംഗിനിരയായി മരിച്ച സിദ്ധാർഥന്‍റെ അമ്മ, സമാന സാഹചര്യത്തിൽ കണ്ണൂർ ഡെന്റൽ കോളജിൽ മരിച്ച നിതിന്‍റെ വീട് സന്ദർശിച്ചു. മക്കളെ നഷ്ടപ്പെട്ട അമ്മമാർ തങ്ങളുടെ വേദന പങ്കുവെക്കുകയും, സിദ്ധാർഥന്‍റെ കേസിൽ നീതി കൃത്യമായി നടപ്പാക്കാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് സിദ്ധാർഥന്‍റെ അമ്മ ചൂണ്ടിക്കാട്ടി
01:23 PM (IST) Apr 12
രണ്ട് മാസം മുമ്പ് ഫുട്ബോള്‍ മത്സരത്തിനിടെ ഇരു സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയാണ് ഈ അക്രമമെന്നും പോലീസ് അറിയിച്ചു. പ്രതികള്‍ക്കായി പെരിന്തല്‍മണ്ണ പോലീസ് തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
12:20 PM (IST) Apr 12
ചാലക്കുടിപുഴക്ക് കുറുകെയുള്ള പഴയപാലത്തിന്‍റെ അറ്റകുറ്റ പണികള്‍ നടത്തുന്നത് വൈകാന്‍ സാധ്യത
12:12 PM (IST) Apr 12
‘പുഴുത്ത പട്ടി, പേപ്പട്ടി എന്നൊക്കെ വിളിക്കും. നിറത്തിന്റെ പേരിൽ അധിക്ഷേപിക്കും. വായിക്കാനും എഴുതാനും അറിഞ്ഞൂടേടാ, നീ എവിടെയാ പഠിച്ചത് എന്ന് ചോദിക്കും.’
12:03 PM (IST) Apr 12
തമിഴ്നാട്ടിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന എൻഡിഎ പ്രചാരണം തള്ളി ഡിഎംഡികെ അധ്യക്ഷ പ്രേമലത വിജയകാന്ത്
12:02 PM (IST) Apr 12
മധ്യപ്രദേശിൽ വാഹനാപകടത്തിൽ അഞ്ച് മരണം. പകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്
10:12 AM (IST) Apr 12
ചായ കുടിക്കുന്നവർക്കെതിരെ വിചിത്ര ആരോപണവുമായി സാധ്വി ശ്രദ്ധ ഗോപാല്‍. ഹിന്ദുക്കൾ തങ്ങളുടെ സംസ്കാരത്തെ സംരക്ഷിക്കാൻ ചായ ഒഴിവാക്കണമെന്ന് വാദം
09:56 AM (IST) Apr 12
പുറത്തിറങ്ങിയ ശേഷം കുടുംബത്തെ തീർത്തു കളയുമെന്ന് വിനീഷ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. വിനീഷ് രക്ഷപ്പെട്ടതിന് ശേഷം കഴിഞ്ഞ മൂന്ന് മാസം ഭയന്നാണ് കഴിഞ്ഞിരുന്നതെന്നും ദീപ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
08:52 AM (IST) Apr 12
ഹൈക്കോടതി കൊളീജിയമാണ് ശുപാർശ നൽകിയത്. നിലവിൽ ആലപ്പുഴ ജില്ല ജഡ്ജിയാണ് ഹണി എം വർഗീസ്.
08:32 AM (IST) Apr 12
കനത്ത ചൂട് തുടരുമ്പോഴും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
08:19 AM (IST) Apr 12
വീട്ടുകാരെ കളിയാക്കി സംസാരിച്ചു. ഇന്റേണൽ മാർക്ക് കുറച്ചത് കുടുംബത്തിന് സർപ്രൈസ് നൽകാൻ എന്നും പറഞ്ഞു. സഹപാഠികൾക്കിടയിൽ വച്ച് നിരന്തരം അപമാനിച്ചെന്നും നിതിൻ രാജ് വെളിപ്പെടുത്തുന്നുണ്ട്.
08:09 AM (IST) Apr 12
സംസ്ഥാനത്ത് കനത്ത ചൂടിന് മാറ്റമില്ല. ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലർട്ട് പാലക്കാട് ജില്ലയിൽ ഇന്നും നാളെയും തുടരും
07:26 AM (IST) Apr 12
സംഭവ ദിവസംതന്നെ യുവതി പരാതി നൽകിയിട്ടും ഉന്നത സ്വാധീനമുള്ള പ്രതിക്കെതിരെ പോലീസ് കേസെടുത്തത് ഒഴിച്ചാൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സംഭവത്തിൽ ഇതുവരെ വൈദ്യപരിശോധന നടത്തിയില്ല, രഹസ്യമൊഴിയും രേഖപ്പെടുത്തിയില്ല.
07:17 AM (IST) Apr 12
സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി സംശയമുണ്ട്. ഇക്കാര്യം അന്വേഷിക്കുന്നു എന്നാണ് പോലീസിന്റെ മറുപടി. തിരഞ്ഞെടുപ്പ് ദിവസം രാത്രിയിലാണ് പുരുഷോത്തമന്റെ വീടിന് നേരെ കല്ലെറിഞ്ഞ് ജനൽ ചില്ലുകൾ തകർക്കുകയും നിർത്തിയിട്ടിരുന്ന കാർ കത്തിക്കുകയും ചെയ്തത്
06:38 AM (IST) Apr 12
മകൻ ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പറയുന്നത്. ആരോപണവിധേയരായ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ.റാം, അസോസിയേറ്റ് പ്രൊഫസർ ഡോ.സംഗീത എന്നിവരെ അന്വേഷണവിധേയമായി കോളേജ് സസ്പെൻഡ് ചെയ്തിട്ടുണ്ട്.