പത്തനംതിട്ടയിൽ നിന്ന് പതിനേഴംഗ സംഘം വിനോദ യാത്രയ്ക്ക് എത്തിയതായിരുന്നു. ഇതിനിടയിൽ സെൽഫി എടുക്കുന്നതിനിടെ കാൽ വഴുതി അനീഷ് കടലിൽ വീഴു‌കയായിരുന്നു.

തിരുവനന്തപുരം: ആഴിമലയിൽ സെൽഫി എടുക്കുന്നതിനിടെ യുവാവ് കാൽവഴുതി കടലിൽ വീണു മരിച്ചു. പത്തനംതിട്ട ഇടയാറന്മുള സ്വദേശി അനീഷ് (45) ആണ് മരിച്ചത്. അനീഷുൾപ്പെടെ പതിനേഴംഗ സംഘമാണ് ആഴിമലയിൽ വിനോദ യാത്രയ്ക്ക് എത്തിയത്. ഇതിനിടയിൽ സെൽഫി എടുക്കുന്നതിനിടെ അനീഷ് കടലിൽ വീഴു‌കയായിരുന്നു. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

Add Asianetnews as a Preferred SourcegooglePreferred

YouTube video player