ഹൈക്കോടതി കൊളീജിയമാണ് ശുപാർശ നൽകിയത്. നിലവിൽ ആലപ്പുഴ ജില്ല ജ‍ഡ്ജിയാണ് ഹണി എം വർ​ഗീസ്.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ ജഡ്ജി ഹണി എം. വര്‍ഗീസ് അടക്കം അഞ്ച് ജുഡീഷ്യൽ ഓഫീസര്‍മാരെ ഹൈക്കോടതി ജഡ്ദിയായി ഉയര്‍ത്താൻ ഹൈക്കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. നിലവിൽ ആലപ്പുഴ ജില്ലാ ജഡ്ജിയായ ഹണി സീനിയോറിറ്റി പട്ടികയിൽ രണ്ടാമതാണ്. നടിയെ ആക്രമിച്ച കേസിലെ ഹണിയുടെ വിധി പ്രസ്താവം വിമര്‍ശനങ്ങൾക്ക് വഴിവച്ചിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

രണ്ട് വനിതകൾ അടക്കം അഞ്ചുപേരാണ് പട്ടികയിൽ. തൃശ്ശൂര്‍ ജില്ലാ ജഡ്ജ് പി.എസ്.ശശികുമാര്‍, എറണാകുളം ജില്ലാ ജഡ്ജ് കെ.കെ ബാലകൃഷ്ണൻ, പത്തനംതിട്ട ജില്ലാ ജഡ്ജ് എൻ.ഹരികുമാര്‍, തിരുവനന്തപുരം ജില്ലാ ജ‍ഡ്ജ് എസ്. നസീറ എന്നിവരെയാണ് കൊളീജിയം സ്ഥാനക്കയറ്റത്തിന് ശുപാര്‍ശ ചെയ്തത്. സീനിയോറിറ്റി പ്രകാരമാണ്, കൊളീജീയം പട്ടിക. പട്ടികയിൽ രണ്ടാമത്തെ പേരാണ് ഹണി.എം.വരീ‍ഗിസിൻ്റേത്. 2012 ൽ ജില്ലാ ജഡ്ജിയായ ഹണി ശ്രദ്ധ നേടുന്നത് നടിയെ ആക്രിച്ച കേസിലെ വിചാരണക്കോടതി ജഡ്ജിയായതോടെയാണ്. സിബിഐ സ്പെഷ്യൽ കോടതി ജഡ്ജി ആയിരിക്കെയാണ് നടിയുടെ അപേക്ഷ പരിഗണിച്ച് വനിതാ ജഡ്ജിയെ വിചാരണയ്ക്ക് നിയോഗിച്ചത്.

എന്നാൽ, വിചാരണയ്ക്കിടെ ഹണി എം.വര്‍ഗീസിനെതിരെ നടി പരസ്യവിമര്‍ശനമുയര്‍ത്തി. നീതി പൂര്‍വമല്ല ജഡ്ജിയുടെ ഇടപെടലെന്നുവരെ ആരോപിച്ച് ജഡ്ജിയെ മാറ്റാൻ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ, വിചാരണയും വിധി പ്രസ്താവവും പൂര്‍ത്തിയാക്കിയാണ് ഹണി എം.വര്‍ഗീസ് ആലപ്പുഴയിലേക്ക് സ്ഥലം മാറിപ്പോയത്. ദീലീപിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരായ സര്‍ക്കാറിൻ്റെ അപ്പീൽ നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഇതിനിടെയാണ് ഹണിയുടെ സ്ഥാനക്കയറ്റം ഹൈക്കോടതി കൊളീജിയം ശുപാര്‍ശ ചെയ്തതത്. വിചാരണയ്ക്കിടെ തന്നെ ഹണി സ്ഥാനക്കയറ്റം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നടിയെ ആക്രമിച്ച കേസിൽ വിധി പറയാനായി നടപടികൾ താമസിക്കിപ്പിക്കുകയായിരുന്നു. സുപ്രീംകോടതി കൊളീജിയമാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News