മധ്യപ്രദേശിൽ വാഹനാപകടത്തിൽ അഞ്ച് മരണം. പകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്
ഭോപ്പാൽ: മധ്യപ്രദേശിൽ വാഹനാപകടത്തിൽ അഞ്ച് മരണം. പകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ജബൽപൂർ-അമർകാന്തക് ദേശീയപാതയിൽ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. റോഡിന് സമീപം നിന്ന ആളുകൾക്ക് മുകളിലേക്ക് ട്രക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽപ്പെട്ടവർ സഞ്ചരിച്ച പിക്കപ്പിന്‍റെ ടയർ മാറ്റാനായി റോഡിൽ ഇറങ്ങി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്. ട്രക്ക് ഡ്രൈവർ ഉറങ്ങിപോയതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


