ഇന്നത്തെ പ്രധാന അറിയിപ്പുകൾ, വാർത്തകൾ ഒറ്റ ക്ലിക്കിൽ അറിയാം - 'ഇന്നറിയാൻ'

By Web TeamFirst Published Jun 18, 2020, 8:01 AM IST
Highlights

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയില്ല. എന്നാൽ കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. ഒപ്പം മറ്റ് പ്രധാനവാർത്തകൾ.

ഇന്ന് അറിയേണ്ട പ്രധാനവാർത്തകൾ, അറിയിപ്പുകൾ, എല്ലാം ഒറ്റക്ലിക്കിലറിയാം:

1. ഇന്ത്യ - ചൈന അതിർത്തിയായ ഗാൽവൻ താഴ്‍വരയിൽ ബുധനാഴ്ച വൈകിട്ട് നടന്ന മേജർതലചർച്ചകളും ധാരണയാകാതെ പിരിഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. മേഖലയിൽ നിന്ന് സേനാപിൻമാറ്റം നടക്കുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും നിലവിൽ ഉള്ള ഇടങ്ങളിൽ നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സേനാംഗങ്ങൾ പിൻമാറിയിട്ടില്ല. 

Read more at: ഇന്ത്യ - ചൈന സേനാതല ചർച്ച പരാജയം, മേഖലയിൽ നിന്ന് കൂടുതൽ സേനാപിൻമാറ്റമില്ല, ജാഗ്രത

2. ലോകത്ത് കൊവിഡ് മരണം നാലര ലക്ഷം കടന്നു; ബ്രസീലിൽ പത്ത് ലക്ഷത്തോളം രോഗികൾ, മരണത്തിൽ വിറച്ച് അമേരിക്ക

Read more at: ഇന്ന് ലോകത്തെ കൊവിഡ് കണക്കുകൾ: ഒറ്റനോട്ടത്തിൽ

3. സംസ്ഥാനം കൊവിഡ് പ്രതിരോധത്തിൽ കേന്ദ്രീകരിക്കുമ്പോൾ മറുവശത്ത് ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ച വ്യാധികൾ പെരുകുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഡെങ്കിപ്പനി ബാധിച്ച് രണ്ടാഴ്ചക്കിടെ ആറുപേരാണ് മരിച്ചത്. 

Read more at: ഡെങ്കിപ്പനി ബാധിച്ച് രണ്ടാഴ്ചയ്ക്കിടെ മരിച്ചത് 6 പേർ, കൊവിഡിനിടെ പകർച്ചവ്യാധികൾ പടരുന്നു

4. ഇന്നും പെട്രോൾ, ഡീസൽ വില കൂട്ടി എണ്ണക്കമ്പനികൾ. ഇന്ന് 53 പൈസയാണ് പെട്രോളിന് കൂട്ടിയത്. ഡീസലിന് 61 പൈസയും കൂട്ടി. തുടർച്ചയായ പന്ത്രണ്ടാം ദിവസമാണ് ഇന്ധനവില എണ്ണക്കമ്പനികൾ കൂട്ടുന്നത്. 

Read more at: ഇതൊരു പതിവായി, തുടർച്ചയായി പന്ത്രണ്ടാം ദിവസവും ഇന്ധനവില കൂട്ടി എണ്ണക്കമ്പനികൾ

5. യുഎൻ രക്ഷാസമിതിയിലേക്ക് ഇന്ത്യ എട്ടാം തവണയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. അടുത്ത രണ്ട് വർഷത്തേക്കാണ് ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കുക.

Read more at: യുഎൻ രക്ഷാസമിതിയിലേക്ക് എതിരില്ലാതെ എട്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യ

6. മണിപ്പൂരിൽ സർക്കാറിന് തിരിച്ചടി; മൂന്ന് ബിജെപി എംഎൽഎമാർ കോൺഗ്രസിൽ, ആറ് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

Read more at: മണിപ്പൂരിലെ രാഷ്ട്രീയനാടകങ്ങളെക്കുറിച്ച് വിശദമായി

7. ചെന്നൈയിൽ കൊവിഡ് രോഗിയുടെ മൃതദേഹം മറ്റ് രോഗികളുടെ തൊട്ടടുത്ത് കിടന്നത് മണിക്കൂറുകൾ

Read more at: ചെന്നൈയിലെ ആശുപത്രിയിൽ നിന്ന് പുറത്തുവരുന്ന ഞെട്ടിക്കുന്ന, വേദനിപ്പിക്കുന്ന ചിത്രം

8. പതിനാലുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം; കണ്ണൂര്‍ നഗരം അടച്ചു, ആശങ്ക

Read more at: കണ്ണൂരിലെ നിയന്ത്രണങ്ങളെക്കുറിച്ച് വിശദമായി വായിക്കാം

9. സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയില്ല. എന്നാൽ കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.

10. നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന വിവിധ പരീക്ഷകൾക്കും യുജിസി നെറ്റിനും ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള തീയതി ഈ മാസം മുപ്പതുവരെ നീട്ടി.

click me!