ഉദ്ഘാടന വേദിയിലേക്ക് തല കീഴായി എന്‍ട്രി; കൈയടി നേടി ബാബാ രാംദേവ്, വീഡിയോ

Sep 25, 2019, 11:17 AM IST

സിംബയോസിസ് ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയുടെ നോയിഡയിലെ കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി യോഗ  ആചാര്യന്‍ ബാബാ രാംദേവ്. വേദിയിലേക്ക് സ്‌റ്റൈലായി വന്നത് മാത്രമല്ല, യോഗ അഭ്യാസങ്ങളും അദ്ദേഹം വേദിയില്‍ അവതരിപ്പിച്ചു. വിദ്യാര്‍ഥികളുമായി ചെറിയ ഒരു മത്സരവും അദ്ദേഹം അവിടെ നടത്തി.