എല്ലായിടത്തും പോരാട്ടം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍; ബിജെപി മൂന്നാം സ്ഥാനത്തെന്ന് പിണറായി വിജയന്‍

Apr 23, 2019, 8:43 AM IST

കേരളത്തില്‍ എല്ലായിടത്തും മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ പിണറായിയില്‍ വോട്ട് രേഖപ്പെടുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  ബിജെപി രണ്ടാം സ്ഥാനത്ത് പോലും വരില്ല. പലരുടെയും അതിമോഹം തകര്‍ന്നടിയും. പലയിടങ്ങളിലും വോട്ടിംഗ് മെഷീന്‍ തകരാറുകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.